ഉപയോക്താവ്:Athira anil2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
                 ഛത്രപതി ശിവാജി

ജനനം , ബാല്യം ———————— സുൽത്താൻ ഭരണത്തിന് കീഴിലായിരുന്ന ഡാക്കാനിലെ ബോൻസ്ലെ രാജവംശത്തിൽ 1630 ഫെബ്രുവരി 19 നു ശിവനേരി കോട്ടയിൽ ഷാഹാജിയുടെയും ജീജാഭായിയുടെയും പുത്രനായി ശിവാജി ജനിച്ചു.

ഭാരതം മുഗൾ ഭരണത്തിലായിരുന്ന കാലഘട്ടം. ഡൽഹിയിൽ ഷാജഹാനും , ബീജാപ്പൂരിൽ സുൽത്താൻ ആദിൽഷായും ഭരണം കയ്യാളി. ക്ഷേത്ര ധ്വംസനങ്ങളും നിർബന്ധിത മത പരിവർത്തനങ്ങളും സർവ സാധാരണമായ കാലഘട്ടം.പൂനെ നഗരം ആക്രമിച്ച സുൽത്താൻ ആ നഗരം ചുട്ടെരിച്ചു.. മുഗൾ അധീനതയിലുള്ള ഡാക്കാനിലെ കോട്ടകൾ ഷാഹാജി ആക്രമിച്ചെങ്കിലും മുഗൾ – ആദിൽഷാ സേനകൾക്ക് മുന്നിൽ ഷാഹാജിക്കു കീഴടങ്ങേണ്ടി വന്നു.. ബീജാപൂർ സുൽത്താന്റെ ആധിപത്യം അംഗീകരിച്ച് ആദിൽഷായുടെ നിർദേശപ്രകാരം ഷാഹാജി കർണാടകയിലേക്ക് പോയി.ജീജാഭായിയും മകനും പൂനെയിലുമായി.

കത്തി ചാരമായി കിടന്നിരുന്ന അവസ്ഥയിലായിരുന്നു പൂനെ. അമ്മയിൽ നിന്നും ഭാരതീയ സംസ്കാരത്തിന്റെ ബാലപാഠങ്ങൾ കേട്ടു വളർന്ന ശിവാജി സ്വരാജ്യത്തിന്റെ അവസ്ഥയിൽ അസ്വസ്ഥനായി. ആദ്യംതന്നെ അമ്മ മകനെ ഏൽപ്പിച്ചത് നിലച്ചു പോയ കൃഷിക്ക് പിന്നെയും തുടക്കം കുറിക്കാനുള്ള ദൗത്യമായിരുന്നു. സ്വർണ കലപ്പയിൽ ഉഴുതുകൊണ്ട് കൊച്ചു ശിവാജി തുടക്കം കുറിച്ചത് കൃഷിക്ക് മാത്രമായിരുന്നില്ല, ഒരു ജനതയുടെ സ്വരാജ്യമെന്ന സങ്കൽപ്പത്തിന് കൂടിയായിരുന്നു.

സ്വരാജ്യത്തിനു അടിത്തറയിടുന്നു. —————————————————-

ദാദാജിയുദെ ശിക്ഷണത്തിൽ ആയുധങ്ങളും ധർമ ശാസ്ത്രങ്ങളും അഭ്യസിച്ചു വളർന്ന ശിവാജി, തന്റെ കളികൂട്ടുകാരായ യുവാക്കളെ ചേർത്ത് ചെറിയൊരു സേനയെ ഉണ്ടാക്കി. അവർ കുതിരപ്പുറത്തേറി നാട്ടിൽ മുഴുവൻ സഞ്ചരിച്ചു. ക്ഷേത്രങ്ങളിൽ ജനങ്ങളെ വിളിചു കൂട്ടി സ്വരാജ്യമാണ് അടിമത്വത്തിന് പരിഹാരം എന്ന് അവരെ ബോധ്യപെടുത്തി. ക്രമേണ കർഷകരെ സൈനികരാക്കി മാറ്റിയ ശിവാജി, നേതാജി പാൽക്കർ ,താനാജി, ദാദാജി , ബാജി പസൽക്കർ എന്നിവരോടൊത്ത് ആദിൽഷായുടെ കൈവശമുണ്ടായിരുന്ന കോട്ടകൾ ഒന്നൊന്നായി പിടിച്ചടക്കാൻ തുടങ്ങി.

ഇതിനെ പ്രതിരോധിക്കാനായി ആദിൽഷ ഷാഹാജിയെ തടവിലാക്കി. ശിവാജിയും സഹോദരൻ സാംഭാജിയെയും പിടിച്ചു കൊണ്ടുവരാൻ തന്റെ സേനയെ അയക്കുകയും ചെയ്തു. എന്നാൽ രണ്ടു സേനകളും പരാജയ പെട്ടു എന്ന് മാത്രമല്ല ഷാഹാജിയെ തന്ത്രപൂർവ്വം സുൽത്താന്റെ തടവറയിൽ നിന്നും രക്ഷപെടുത്തുകയും ചെയ്തു ശിവാജി. മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാനുമായി ധാരണയുണ്ടാക്കിയാണ് ശിവാജി ഇത് സാധിച്ചെടുത്തത്. പ്രതാപ്‌ഗഡ് യുദ്ധം

======[തിരുത്തുക]

ഏതു വിധേനയും ശിവാജിയെ ഇല്ലാതാക്കിയേ മതിയാകു എന്നുറച്ച സുൽത്താൻ തൻറെ ഏറ്റവും മികച്ച സൈന്യാധിപരിൽ ഒരാളായ അഫ്സൽഖാനെ ദൗത്യം ഏല്പ്പിച്ചു. ശിവാജിയെ സന്ധി സംഭാഷണത്തിന് വിളിച്ചു വരുത്തി ചതിച്ചു കൊല്ലാൻ അഫ്സൽഖാൻ പദ്ധതിയിട്ടു. എന്നാൽ സന്ധി സംഭാഷണത്തിന് ദൂതുമായി പോയ ആളെ വശത്താക്കി ശിവാജി അഫ്സൽഖാന്റെ പദ്ധതി അറിഞ്ഞു. ഉടൻ തന്നെ തന്റെ സേനാനായകരുമായി കൂടിയാലോചിച്ച് വ്യക്തമായ പദ്ധതി അദ്ദേഹം തയ്യാറാക്കി. ചാരന്മാർ മുഖേന ശിവാജി ഭയത്തിലാണെന്ന് അഫ്സല്ഖാനിലും സൈന്യത്തിലും വിശ്വാസം ജനിപ്പിക്കാൻ ശിവാജിക്ക് കഴിഞ്ഞു. തൽഫലമായി വലിയ ഒരു സേനയേയും കൊണ്ട് അധികം തെയ്യാറെടുപ്പുകൾ ഒന്നുമില്ലാതെ യാണ് അഫ്സൽഖാൻ പ്രതാപ്ഗഡിലേക്ക് വന്നത്. അഫ്സൽഖാൻ യാത്ര പുറപ്പെടുന്നതിനു മുൻപ് ജ്യോതിഷികൾ പരാജയം പ്രവചിച്ചത് കാരണം അറുപതിൽ ഏറെ വരുന്ന തൻറെ ഭാര്യമാരെ പുനർ വിവാഹം ചെയ്യാതിരിക്കാൻ കിണറ്റിലിട്ടു കൊന്നു.

പ്രതാപ് ഗഡ് കോട്ടയിലേക്കുള്ള വഴിയിൽ ഉള്ള സ്ഥലമാണ് സംഭാഷണത്തിന് നിശ്ചയിച്ചത്. പടച്ചട്ടയണിഞ്ഞു പുലിനഖം പോലുള്ള ഒരു കഠാരയും കരുതിയാണ് ശിവാജി അഫ്സൽ ഖാനെ കാണാൻ വന്നത്. കൂടെ അംഗരക്ഷകനായി ജീവ് മഹാളയും. ശിവാജിയെ അഭിവാദ്യം ചെയ്തു കൊണ്ട് മുന്നോട്ടു വന്ന അഫ്സൽഖാൻ തന്റെ വസ്ത്രത്തിനിടയിൽ ഒളിച്ചു വച്ചിരുന്ന കഠാരി എടുത്തു ശിവാജിക്ക് നേരെ വീശി. എന്നാൽ ഇത് ശിവാജിയുടെ പടച്ചട്ടയിൽ തട്ടി മാറി. താൻ കരുതിവച്ച കഠാരയെടുത്ത് അഫ്സൽഖാനെ കുത്തി വീഴ്ത്തി . ഖാന്റെ അംഗരക്ഷകനായ സയ്യദ് ബാന്ദ ഉടനെ ചാടി വീണു ശിവാജിക്കെതിരെ വാൾ വീശിയെങ്കിലും ജീവ് മഹാളയുടെ വാൾ അദ്ദേഹത്തിന്റെ വലതു കൈ മുറിച്ചിട്ടു . ബാക്കി വന്ന അഫ്സൽഖാന്റെ സൈന്യത്തെ മറാത്ത സൈന്യം നാമാവശേഷമാക്കി. ( ജീവ് മഹാള ഒരു നാടക നടനായിരുന്നു. ശിവാജിയുമായി ബന്ധപെട്ട കാര്യങ്ങളിൽ ഈ ഒരു ഭാഗം ഒഴിച്ച് നിർത്തിയാൽ മറ്റൊരിടത്തും അദ്ദേഹത്തിന്റെ പേര് പരാമര്ശിച്ചിട്ടില്ല . ഇത്രയും പ്രധാനപെട്ട ഒരു കാര്യത്തിനു അദ്ദേഹത്തെ പോലെ ഒരാളെ അംഗരക്ഷകൻ ആക്കാനുള്ള ശിവാജിയുടെ തീരുമാനം അത്ഭുതകരവും അതേ സമയം തന്നെ വിലപെട്ടതും ആയി.)

യുദ്ധങ്ങൾ വീണ്ടും.

=====[തിരുത്തുക]

പ്രതാപ്ഗഡ് യുദ്ധത്തിനു ശേഷവും നിരവധി തവണ സുൽത്താന്മാർ ശിവാജിയെ അപായപെടുത്താൻ ശ്രമിച്ചു. എന്നാൽ ഓരോ തവണയും അവർക്ക് പരാജയം ഏറ്റു വാങ്ങേണ്ടി വന്നു.അല്ലെങ്കിൽ ശിവാജി അത്തരം ആക്രമണങ്ങളിൽ നിന്നും സമർത്ഥമായി രക്ഷപെട്ടു. അതോടൊപ്പം തന്നെ ബീജാപ്പൂരിനു നിരവധി കോട്ടകൾ നഷ്ടമായി.

ഇതോടൊപ്പം തന്നെ കടലിൽ ബ്രിടീഷുകാരുടെ ഭീഷണിയെ ഫലപ്രദമായി ചെറുക്കാൻ ഒരു കപ്പൽ സേനയെ തന്നെ ശിവാജി പടുത്തുയർത്തി . ഇത്തരം സംഭവങ്ങൾ എല്ലാം തന്നെ ആ കാലഘട്ടത്തിലെ മുഗൾ അധിപനായിരുന്ന ഔറംഗസീബിനെ പ്രകോപിതനാക്കി. തന്റെ മാതുലനായ ശാഹിസ്താ ഖാൻറെ കീഴിൽ ഒരു ലക്ഷത്തോളം പേർ വരുന്ന സൈന്യത്തെ മറാത്തയെ ആക്രമിക്കുവാൻ അദ്ദേഹം നിയോഗിച്ചു. ശാഹിസ്താഖാൻ പൂണെ നഗരം പിടിച്ചു. എന്നാൽ ശഹിസ്താഖാൻ താമസിച്ച ലാൽ മഹലിൽ രാത്രി ആക്രമണം നടത്തിയ ശിവാജി ശഹിസ്താ ഖാനെ പരിക്കേൽപിച്ചു . ആത്മവിശ്വാസം നശിച്ച ഖാൻ പടയെ കൊണ്ട് തിരികെ പോയി.1664 ൽ ശഹിസ്താഖാന്റെ പൂനെ ആക്രമണത്തിനു പകരമായി ശിവാജി മുഗൾ അധീനതയിൽ ആയിരുന്ന സൂറത്ത് ആക്രമിച്ചു. ശിവാജിയെ കീഴടക്കാൻ പിന്നീട് നിയോഗം കിട്ടിയത് രാജാ ജയ്‌ സിങ്ങിനാണ് . അദ്ദേഹം ഒരുലക്ഷത്തിൽ പരം വരുന്ന സൈന്യത്തെയും കൂട്ടി മറാത്ത ആക്രമിച്ചു. ആദ്യം ചെറുത്തു നിന്നെങ്കിലും ഇത്രയും വലിയ സൈന്യത്തിന് മുന്നിൽ പിടിച്ചു നില്കാൻ കഴിയില്ല എന്ന് മനസില്ലാക്കിയ ശിവാജി ജയ്‌ സിംഗുമായി സന്ധി ചെയ്തു. ഉടമ്പടി പ്രകാരം ബീജാപ്പൂർ ആക്രമിക്കാൻ ശിവാജി മുഗൾ സേനയെ സഹായിച്ചു.

ആഗ്രയിലെ തടവിൽ.

=======[തിരുത്തുക]

മുഗൾ ആധിപത്യത്തിന് കീഴടങ്ങിയ ശിവാജിക്ക് ഔറംഗസീബ് ആഗ്രയിലേക്ക് വരാൻ സന്ദേശമയച്ചു. 1666 മാർച്ച്‌ 5 നു അദ്ദേഹം ആഗ്രയിലേക്ക് യാത്ര തിരിച്ചു. ആഗ്രയിലെ കൊട്ടാരത്തിലെത്തിയ ശിവാജിയെ ഔറംഗസീബ് തടവിലാക്കി. ശിവാജിയുടെ ജീവൻ അപകടത്തിലായി എന്ന് തന്നെ മറാത്ത ഉറപ്പിച്ചു. തടവറയിൽ രോഗബാധിതനായി കിടന്ന ശിവാജിയെ നോക്കാൻ അദ്ദേഹത്തിന്റെ വിശ്വസ്തരായ മദാനി മേത്തറും ഫിറോജി ഫർസാദും നിയോഗിതരായി. ശിവാജി മരണാസന്നാനായി കഴിഞ്ഞു എന്ന് എല്ലാവരെയും വിശ്വസിപ്പിച്ചു അവർ എല്ലാവർക്കും പഴങ്ങൾ ദാനം ചെയ്യാൻ തുടങ്ങി. ദാനത്തിനു വേണ്ടി കൊണ്ടുപോയ അനേകം പഴകുട്ടകളിൽ ഒന്നിൽ കയറിയിരുന്നു അദ്ദേഹം തടവിൽ നിന്ന് രക്ഷപെട്ടു.

സാമ്രാജ്യം വ്യാപിക്കുന്നു.

===========[തിരുത്തുക]

തടവിൽ നിന്നും രക്ഷപെട്ടു അധികം താമസിയാതെ ഗോവയിലേക്ക് സൈന്യത്തെ നയിച്ച ശിവാജിയുടെ മുന്നിൽ പോര്ച്ചുഗീസുകാരും മറാത്തയുടെ അധീശ്വത്വം അംഗീകരിച്ചു 1670 ൽ സിംഹഗഡ് കോട്ടയും , 1673 ൽ കർണാടകയും ബീജാപ്പൂരും എല്ലാം ശിവാജി സ്വരാജ്യത്തിന്റെ ഭാഗമാക്കി. എന്നാൽ താനാജിയെയും പ്രതാപ് റാവുവിനെയും പോലുള്ള ധീരന്മാർ ശിവാജിക്ക് ഈ യുദ്ധങ്ങളിൽ നഷ്ടമായി.കിരീട ധാരണം , അന്ത്യം.

==========[തിരുത്തുക]

സാമ്രാജ്യം വ്യാപിച്ചു ആവശ്യത്തിനു സമ്പത്തും നേടി. 1674 ജൂൺ 6 നു കിരീട ധാരണം നിശ്ചയിച്ചു. അന്നേ ദിവസം റായ്ഗഡിൽ വച്ച് വേദ മന്തരോചാരണങ്ങളോടെ കിരീടാധാരണം നടന്നു. തുടർന്ന് ചത്രപതി, ഹിന്ദുധർമ്മോദ്ധാരകൻ തുടങ്ങിയ പേരുകളിൽ ശിവാജി അറിയപ്പെട്ടു.. 1676 നു ശേഷം തെക്ക് ഭാഗത്തേക്കും അദ്ദേഹം പടനയിക്കുകയുണ്ടായി. ആ സമയമായപ്പോഴേക്കും ഏകദേശം ഒരു ലക്ഷത്തിനു മുകളിലായിരുന്നു അദ്ദേഹത്തിന്റെ സൈനിക ശക്തി. 1680 ൽ രോഗ ശയ്യയിലായ ശിവാജി മാർച്ച്‌ 3 നു അന്തരിച്ചു.

മതപരമായും രാഷ്ട്രത്തെ സംബന്ധിച്ചും ഉണ്ടായിരുന്ന വീക്ഷണങ്ങൾ.

=========================================[തിരുത്തുക]

ചെറുപ്പം മുതൽ തന്നെ ഹൈന്ദവ ധർമ്മ ശാസ്ത്രങ്ങൾ പഠിച്ചു വളർന്ന ശിവാജിയിൽ അമ്മ ജീജാഭായി, ദാദാജി , സമർഥ രാമദാസ് എന്നിവർ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. ജീവിതത്തിൽ ഉടനീളം ഉറച്ച ആദർശ ശുദ്ധി ശിവാജിയുടെ വ്യക്തിത്വത്തിൽ ദർശിക്കാൻ സാധിക്കും. സ്ത്രീകളോടും വൃദ്ധരോടും ഏതു വിപരീത പരിതസ്ഥിതിയിൽ പോലും മാന്യമായി പെരുമാറണം എന്ന് അദ്ദേഹം നിഷ്കർഷിച്ചിരുന്നു . അദ്ദേഹത്തിന്റെ സ്വാരാജ്യം എന്ന ആശയം മുഴുവൻ സാംസ്കാരിക ഭാരതത്തെയും അടിസ്ഥാനപെടുത്തിയായിരുന്നു. അതേ കാഴ്ചപ്പാട് കൂടെയുള്ളവരിലേക്കും അദ്ദേഹം പകർന്നു നൽകി .

ശിവാജിയുടെ ശത്രുക്കൾ ഇസ്ലാമിക ഭരണാധികാരികൾ ആയിരുന്നെങ്കിലും അദ്ദേഹത്തിൻറെ ഉറ്റവരിൽ പലരും ഇസ്ലാം മത വിശ്വാസികൾ ആയിരുന്നു. അദ്ദേഹത്തിന്റെ വിശ്വസ്തരായ നൂർഖാൻ ബേഗ്, സിദ്ദി ഹിലാൽ , മുല്ല ഹൈദർ നാവിക സേനയുടെ അമരത്ത് ഉണ്ടായിരുന്ന ഇബ്രാഹിം ഖാൻ, ദൌലത് ഖാൻ, പീരങ്കി പടയുടെ മേധാവി യായിരുന്ന സിദ്ദി ഇബ്രാഹിം എന്നിവർ ഇവരിൽ ചിലരാണ്.ഭരണം

==[തിരുത്തുക]

ശിവാജി ഒരു നല്ല സേനാധിപൻ എന്ന പോലെ തന്നെ നല്ലൊരു ഭരണകർത്താവ് കൂടി ആയിരുന്നു. അഷ്ടപ്രധാൻ എന്നറിയപെട്ടിരുന്ന അദ്ദേഹത്തിന്റെ മന്ത്രിമാരിൽ ഒരാളായിരുന്ന രാമചന്ദ്ര പന്ത് ശിവാജി പറഞ്ഞു കേട്ടതും കണ്ടറിഞ്ഞ കാര്യങ്ങളും ആജ്ഞാപത്രങ്ങളായി എഴുതി വച്ചു . ഈ ആജ്ഞാ പത്രങ്ങളിൽ കൂടി രാജ്യത്തിന്റെ ഓരോ വകുപുകളുടെയും പ്രവർത്തനങ്ങളെ കുറിച്ചുള്ള ധാരണ ലഭിക്കുന്നുണ്ട്.

നല്ലൊരു സൈന്യം രാജ്യത്തിനുണ്ടായിരുന്നെങ്കിലും യുദ്ധമില്ലാത്ത സമയങ്ങളിൽ സൈന്യത്തെ കാർഷിക മേഖലയിൽ വിനിയോഗിച്ചിരുന്നു. കൃഷിഭൂമി, ഉത്പാദനം പാട്ടപിരിവ് ഇവയ്ക്കെല്ലാം പുതിയ രീതികൾ വികസിപ്പിച്ചു. കൃഷിനാശം നേരിടുമ്പോൾ നഷ്ടപരിഹാരമായി നൽകിയിരുന്നത് സാധനങ്ങൾ ആയിട്ടായിരുന്നു. പണം നൽകുന്ന രീതി നിരുൽസാഹ പെടുത്തി. ഭൂവുടമാ സമ്പ്രദായം നിർത്തലാക്കി . ഭൂമി രാഷ്ട്രതിന്റേതാണ് എന്ന കാഴ്ച്ചപാടിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഇത്.

പ്രതിരോധം

=[തിരുത്തുക]

അക്കാലത്തെ ഏറ്റവും മികച്ച രഹസ്യാനേഷണ സം വിധാനമായി മറാത്തയുടേത്. അതുകൊണ്ട് തന്നെയാണ് ഇത്രയാധികം ശത്രുക്കൾ ഒത്തു ചേർന്നിട്ടും ഫലപ്രദമായി അതിനെ നേരിടാൻ ശിവാജിക്ക് സാധിച്ചത്. സേന നായകർ ഉണ്ടെങ്കിലും നേരിട്ട് സേനയോടൊത്ത് ചിലവഴിക്കാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. സുപ്രധാന യുധങ്ങളിലെല്ലാം തന്നെ അദ്ദേഹം നേരിട്ട് പങ്കെടുത്തു. അഞ്ചു വിഭാഗങ്ങളായിരുന്നു സൈന്യത്തിൽ ഉണ്ടായിരുന്നത്. 1) കുതിരപട 2) കാലാൾ പട 3) ചെറുകിട ആയുധങ്ങൾ ഏന്തിയ സംഘം, 4) മുൻ നിരയിൽ ആക്രമണം നടത്താൻ കഴിയുന്ന യോദ്ധാക്കൾ, 5 ) ധനുർധാരികൾ.

ഇത് കൂടാതെ നല്ലൊരു നാവികപടയും ശിവാജി പടുത്തുയർത്തി. ബ്രിടീഷ് , ഫ്രഞ്ച് കപ്പലുകളെ നേരിടാൻ പ്രദേശത്തിന്റെ ഭൂമിശാസ്ത്രമനുസരിച് ചെറിയ നൌകകൾ ആണ് അദ്ദേഹം നിർമ്മിച്ചത് . ഇത് ഏറെ ഫലപ്രദമാണെന്ന് ശത്രുക്കൾ പോലും വിലയിരുത്തി. ഭാരതീയ നാവികസേനയുടെ പിതാവ് എന്ന വിശേഷണവും ശിവാജിക്കുണ്ട്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Athira_anil2&oldid=2620675" എന്ന താളിൽനിന്ന് ശേഖരിച്ചത്