ഉപയോക്താവ്:Ashraf a a

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുസ്ലിം നമസ്കാര (നിസ്കാര ) സമയങ്ങൾ

നിസ്ക്കാര സമയങ്ങളുടെ അടിസ്ഥാനം സൂര്യന്റെ ആകാശത്തിലുള്ള സ്ഥാനമാണ് .സൂര്യൻ ചക്രവാളത്തിൽ ഉയരുന്നതിന്ന് മുമ്പായി തന്നെ വെളിച്ചം നമുക്ക് ദൃശ്യമാകുന്നു. ഇങ്ങിനെ വെളിച്ചം ദൃശ്യമായിത്തുങ്ങുന്നതോടെ സുബഹി നമസ്കാരത്തിന്ന് സമയമായി. സൂയ്യോദയം ദൃശ്യമാകുന്നത് വരെ സുബഹി നമസ്കാരം നിർവഹിക്കാവുന്നതാണ്. ഉദിച്ചുയരുന്ന സൂയ്യൻ ഏറ്റവും ഉന്നതി യെ പ്രാപിച്ച (ഉച്ചപ്പെട്ട ) ശേഷം വീണ്ടും ഉന്നതി കുറയാൻ തുടങ്ങുമ്പോൾ (ഉച്ചിയിൽ നിന്ന് തെറ്റുമ്പോൾ ) ളുഹറിന്നുള്ള സമയമായി. കുത്തനെ നിറുത്തിയ ഒരു വടി ( ശങ്കു) യുടെ നിഴൽ വടിയുടെ നീളത്തിനോടൊപ്പം വർദ്ധിക്കുമ്പോൾ അസറിന്നു സമയമായി. സൂര്യൻ അസ്തമിക്കുമ്പോൾ മഗ് രിബിനും . സന്ധ്യാ ഛായ മാറുമ്പോൾ ഇശാക്കും

          ഇക്കാലത്ത് സൂര്യനെ നിരീക്ഷിച്ചിട്ടോ നിഴൽ അളന്നിട്ടോ അല്ല സമയം കാണുന്നത് . വാച്ചിലെ സമയം നോക്കി കലണ്ടറിനെ അടിസ്ഥാനമാക്കിയാണ്.

ആദ്യം പറഞ്ഞ നിരീക്ഷണാടിസ്ഥാനത്തിലെ സമയത്തെ ഗണിതാടിസ്ഥാനമുള്ള സമയമാക്കുന്നത് എങ്ങിനെയെന്ന് അറിയാൻ സുര്യ സമയത്തെക്കുറിച്ചു അറിയേണ്ടതുണ്ട് സൂര്യൻ ഒരു ദിവസം കൊണ്ടു ഒരു പൂർണ്ണ വൃത്തത്തിൽ ( 360° ) സഞ്ചരിക്കുന്നതായി നമുക്ക് തോന്നുന്നു. ഒരു ദിവസം 24 മണിക്കൂർ ആണെങ്കിൽ ഒരു മണിക്കൂർ കൊണ്ടു 15 ഡിഗ്രിയും നാലു മിനിട്ട് കൊണ്ട് ഒരു ഡിഗ്രിയും സഞ്ചരിക്കും എന്ന് കണ്ടെത്താൻ വിഷമമില്ല. പകൽ സൂര്യൻ സഞ്ചരിക്കുന്ന വൃത്തഭാഗത്തെ പകൽ വൃത്ത ഭാഗം എന്നും ബാക്കി രാത്രി വൃത്ത ഭാഗം എന്നും വിളിക്കാം. വർഷത്തിൽ രണ്ടു ദിവസങ്ങളിൽ (മാർച്ച് 21നും September 22 നും ) ഇവ തുല്യങ്ങളും അർദ്ധ വൃത്തങ്ങളുമായിരിക്കും.(180 ഡിഗ്രി ) അല്ലെങ്കിൽ ഈ രണ്ടു ദിവസങ്ങളിലും രാത്രിയും പകലും തല്യങ്ങളുമായിരിക്കും. മാർച്ച് 22 മുതൽ പകൽ വൃത്ത ഭാഗം കൂടുതലും രാത്രി വൃത്ത ഭാഗം കുറവു മായിരിക്കും. പകൽ വൃത്തഭാഗ ഡി ഗ്രി അളവിനെ നാല് കൊണ്ട് ഗുണിച്ചാൽ പകൽ ദൈർഘ്യവും മറിച്ചായാൽ രാത്രി ദൈർഘ്യവും കിട്ടും മാർച്ച് 21 മുതൽ ജൂൺ 22 വരെ പകൽ വൃത്ത ഭാഗം കൂടുകയും അതിനു ശേഷം സെപ്തംബർ 22 വരെ കുറഞ്ഞു അർദ്ധ വൃത്തമാകുകയും ചെയ്യും. എന്നു വെച്ചാൽ ജൂൺ 22 വർഷത്തിലെ ഏറ്റവും നീളമുള്ള പകലും ഏറ്റവും നീളം കുറഞ്ഞ രാത്രിയുമായിരിക്കും. സെപ്തംബർ 23 മുതൽ December 21. വരെപകൽ വുത്ത ഭാഗം കുറഞ്ഞു വരികയും രാത്രി വൃത്ത ഭാഗം കൂടിവരികയും ചെയ്യും. ഡിസംബർ '21 നു ഏറ്റവും ചെറിയ പകൽ വുത്തവും ഏറ്റവും വലിയ രാത്രി വൃത്തവും ആകും. വീണ്ടും പകൽ വുത്തം വലുതാകുകയും മാർച്ച് 21ന അർദ്ധവൃത്തമാകുകയും ചെയ്യും. മാർച്ച് 21നും സെപ്തംബർ 22നും സൂര്യൻ പകൽ കൃത്യം കിഴക്ക് നിന്ന് തുടങ്ങി മൂദ്ധാവിൽ നിന്ന് പ്രദേശത്തിന്റെ അക്ഷാംശത്തോളം ചെരിഞ്ഞു ഉച്ചപ്പെടുന്നു. പിന്നീടു് താഴ്ന്ന് കൃത്യം പടിഞ്ഞാറ് അസ്തമിക്കുന്നു. ഈ അർദ്ധ വുത്തത്തിനെ ഖഗോള മദ്ധ്യരേഖ എന്ന് വിളിക്കുന്നു. ഈ വൃത്തത്തിന്റെ കേന്ദ്രം ചക്രവാള വൃത്തത്തിന്റെ കേന്ദ്രം തന്നെയായിരിക്കും. മാർച്ച് 22 മുതൽ സൂര്യൻ വടക്ക് മാറി ഉദിക്കുകയും വടക്കോട്ട് തന്നെ മാറി ഉച്ചപ്പെടുകയും ചെയ്യും. അല്ലെങ്കിൽ സൂര്യന്റെ ദിനവൃത്തങ്ങൾ ഖഗോള വൃത്തത്തിന്ന് സമാന്തരമായി വടക്കോട്ട് മാറിയായിരിക്കും. ഈ വൃത്തങ്ങളുടെ കേന്ദ്രങ്ങൾ ചക്രവാള തലത്തിൽ നിന്ന് ഉയർന്നിരിക്കും. ഖഗോള മദ്ധൃ രേഖയിൽ നിന്ന് ഇവയ്ക്കുള്ള അകൽച്ചയെ അപക്രമം എന്ന് വിളിക്കുന്നു. വടക്കോട്ടുള്ള അപക്രമ അകൽച്ചയെ പോസിറ്റീവ് (+) ആയി എടുക്കുന്നു .മാർച്ച് 21 ന് അ പ ക്രമം പൂജ്യവും അതിനെ ശേഷം ദിവസവും വർദ്ധിച്ച് ജൂൺ22 ന് 23.5 ഡിഗ്രിയാവുകയും ചെയ്യും. അതിന് ശേഷം കുറഞ്ഞ് സെപ്തംബർ 22 ന് പൂജ്യം ആവുകയും ചെയ്യും .അതിന് ശേഷം ദിനവൃത്തം തെക്കോട്ട് മാറുകയും അപക്രമം നെഗറ്റീവ് ആവുകയും ചെയ്യും. ഈ വൃത്തങ്ങളുടെ കേന്ദ്രം ചക്ര വാളത്തിന് താഴേയായിരിക്കും. ഡിസംബർ 21 വരെ അക്രമം നെഗറ്റീവായി കൂടുകയും - 23.5 ഡിഗ്രിയിലെത്തുകയും പിന്നീടു് കുറഞ്ഞ് മാർച്ച് 21 ന് പൂജ്യമാവുകയും ചെയ്യും. സ്ഥലത്തിന്റെ അക്ഷാoശഷവും ദിവസത്തെ സൂയ്യന്റെ സൂര്യന്റെ അപക്രമവും അറി'ഞ്ഞാൽ സൂര്യ സമയം സൂര്യന്റെ ഉന്നതി യെ മാത്രം ആശ്രയിച്ചിരിക്കും. ഉദയത്തിന്നും അസ്തമയത്തിന്നും ഉന്നതി പൂജ്യവും ഉച്ചപ്പെടുമ്പോൾ (ഉന്നതി 90- ( അക്ഷാംശം - അപക്രമം ) ) ആയിരിക്കും.

കോഴിക്കോട് അക്ഷാംശം 11 ഡി ഗ്രിയാായത് കൊണ്ട് സമരാത്ര ദിനങ്ങൾ ആയ മാാർച്ച് 21നും സെപ്റ്റംബർ 22നും അപക്രമം പൂജ്യമായതിനാൽ ഉച്ച്ച്പ്പെടുമ്പോഴുള്ള ഉന്നതി(പരമോന്നതി) 79° ആയിരിക്കും. ജൂൺ 11 ന് അ പ ക്രമം വടക്കോട്ടുള്ള അതിന്റെ ഏറ്റവും വലിയ വിലയായ + 23.5° ആയിരിക്കുo. അന്ന് പരമോന്നതി (90- ( ( 11-23.5 ) ) = 102.5° ആയിരിക്കും. ഡിസoബർ 21 നു (90- ( 11- ( -23.5ി) ) = 45.5° ആയിരിക്കും. കോഴിക്കോട് പരമോോന്നതി 45.5° ഡിഗ്രി മുതൽ 102 .5° വരെ ഒരു വർഷം മാറുന്നു . ഉന്നതിയും സമയവും ഉദയത്തിന്നും അസതയയത്തിന്നും ഉന്നതി പൂജ്യം.ഉച്ചയ്ക്ക് പരമോന്നതി .മറ്റു സമയങ്ങളിലെ ഉന്നതി നേരിട്ടു സമയവുമായി ബന്ധിപ്പിക്കാവുന്നതാണ് . ഉ ന്നതി അളക്കാനുള്ള ഏറ്റവും ലളിത മാർഗ്ഗം ഒരു നിഴൽ യന്ത്രമാണ് (കുത്തി നിർത്തിയ ഒരു വടി) താഴെ കൊടുത്തിരിക്കുന്ന സമവാക്യം സമയ.ഗണനക്കായി ഉപയോഗിക്കുന്നു

                        cos(H) = ( sin(a)-sin(d). (L))/cos(d). sin(L)

ഇവിടെ H സൂര്യൻ ഉച്ചപ്പെടാനുള്ള സമയമോ അല്ലെങ്കിൽ ഉച്ചക്ക് ശേഷമുള്ള സമയം ഡിഗ്രി മിനിട്ട് കളിൽ കിട്ടുന്നതാണ്. ഇങ്ങിനെ കിട്ടുന്ന സമയം പ്രാദേശിക സൂര്യ സമയമാണ്. ഇവിടെ ഉച്ച H= 0 എപ്പോഴും

a = - 18° . സുബഹി (സൂര്യൻ ചക്രവാളത്തിന്ന് 12 ഡിഗ്രി താഴെയാണ് a = 0 . ഉദയം ( സൂര്യൻ ചക്രവാളത്തിൽ ) a = പരമോന്നതി H= 0 ഉച്ച വീണ്ടും a = 0 മഗ്രിബ് a =19° ഇശാ അ

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Ashraf_a_a&oldid=2669005" എന്ന താളിൽനിന്ന് ശേഖരിച്ചത്