ഉപയോക്താവ്:Anjalinatyadharmika

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എൻ സഖി

എന്നുതൊട്ടു നീ എൻ്റെ ജഢത്തിൻ്റെ

പങ്കുപറ്റി നടന്നു തുടങ്ങിയോ....!

അന്നുതൊട്ടുഞാൻ നിൻ്റെ  ചുമലിലായ്‌

എറ്റിവെച്ച വിഴുപ്പുഭാണ്ഡത്തിൻ്റെ -

പ്രിയ സഖി, (ഇവിടെ സഖി എന്ന്  മനസിനെ ആണ്  അഭിസംഭോദന ചെയ്യുന്നത്)

എന്നുതൊട്ടാണോ നീ എൻ്റെ ശരീരത്തിന്റെ ഭാഗമായി എന്നോടൊപ്പം കൂടിയത്,

അന്നുമുതൽ ഞാൻ നിൻ്റെ ചിമ്മലിൽ എറ്റിവെച്ച , എൻ്റെ സങ്കടങ്ങളും സന്തോഷങ്ങളും

നല്ലതും ദുഷിച്ചതുമായി ഞാൻ മനനം ചെയ്തവയെല്ലാം നിറച്ച ഈ വിഴുപ്പുഭാണ്ഡത്തിൻ്റെ -


നൂല് പിന്നിയ ഭാഗങ്ങളൊക്കെയും

ചേർത്ത് തുന്നി മടുപ്പേറിയെങ്കിലും

ബാക്കിയുണ്ട്, ചിതലരിക്കാത്തയെൻ

ഓർമ്മകൾക്ക് കൂട്ടായി വരേണ്ടവർ...

പല ഭാഗങ്ങളും കുത്തിനിറക്കപെട്ട ചിന്തകൾകൊണ്ട് നൂല്‌പിന്നിപോയിട്ടും  പലതവണ ഞാൻ തുന്നിച്ചേർത്തു

മടുപ്പുതോന്നിത്തുടങ്ങി, എങ്കിലും എൻ്റെ ചിന്തകളുടെ ഭാണ്ഡത്തിൽ  ചിതലരിച്ചുപോവാത്ത  ബാക്കിയുള്ള

ഓർമകൾക്ക് കൂട്ടായ് ഇനിയുള്ള ജീവിതത്തിൽ വന്നുചേണ്ടതായ് വേറെയും ഉണ്ട്....


എപ്പോഴെങ്കിലും എൻ സഖി  നിന്നോട്

പങ്കുവെയ്ക്കുവാനാവാത്തതായിട്ടു-

വന്നുചേരേണ്ടതൊന്നുണ്ടു സത്യമായ്

എപ്പോഴെന്നു പറയുവാൻ വയ്യാതെ

പ്രിയ സഖി മനസേ... നിന്നോട് പങ്കുവെയ്ക്കാത്ത യാതൊന്നും എൻ്റെ   ജീവിതത്തിൽ ഉണ്ടായിട്ടില്ല,

എങ്കിലും ഒരിക്കൽ വന്നുചേരേണ്ട ഒരു പരമമായ സത്യമുണ്ട്, പക്ഷെ അതെനിക്ക് നിന്നോട് പങ്കുവെക്കുവാൻ കഴിയാത്തവിധം

നിനച്ചിരിക്കാത്ത നേരത്തു എപ്പോൾ വേണമെങ്കിലും വരാം. അതാണ് മരണം.


അന്ന് നീയെൻ്റെ  ഭാണ്ഡം ഉപേക്ഷിച്ചു

പോയിടേണ്ടതാകുന്നു പ്രിയസഖി

അന്നുഞാൻ നിനക്കേറ്റം പ്രിയപെട്ട

നിത്യമാം സുഖമല്ലോ വരിക്കുന്നു...

ആ പരമമായ സത്യം വന്നുചേരുന്ന നിമിഷത്തിൽ , എൻ്റെ   പ്രിയ സഖി മനസ്സേ നീയെൻ്റെ   ചിന്തകളുടെ

ഭാണ്ഡം ഉപേക്ഷിച്ചു എന്നെ വിട്ടു പോകേണ്ടതാകുന്നു.  എത്രയോ കാലങ്ങൾ

നീ ആഗ്രഹിച്ച പരമമായ ശാന്തി ആണ്  ആ നിമിഷത്തിൽ ഞാൻ നേടാൻ പോകുന്നത് .


ഒന്നുമാത്രമാണെൻ്റെ വിതുമ്പലായ്

ബാക്കിയുണ്ടാവുകയെൻ പ്രിയസഖി

എന്നിനിന്നന്യമായി കിടക്കുന്ന

നിശ്ചലം, ജഡത്തെ ഞാൻ കാണുമ്പോൾ

മരണം എന്നിൽ നിന്നും  അന്യമാക്കിയ ചലനമില്ലാത്ത എൻ്റെ ശരീരത്തെ ഞാൻ കാണും  അപ്പോഴും

പ്രിയ സഖി ഒന്നുമാത്രമാണ് എന്റെ വിതുമ്പലായ് ഈ ഭൂമിയിൽ ബാക്കിയാവുക.


കൂടെയുള്ള നിമിഷങ്ങളൊക്കെയും

എന്നെയോർത്തു വിലപിച്ച നിന്നുടെ

രൂപമൊന്നെൻ്റെ മുന്നിൽ ദർശിക്കാതെ

പോയിടേണം മനസ്സേ..! വിടചൊല്ലി ....

കൂടെ ഉണ്ടായിരുന്ന ഓരോ നിമിഷവും എൻ്റെ   എല്ലാ വികാര വിചാരങ്ങളെയും ഓർത്തു വിലപിച്ച

എന്റെ പ്രിയ സഖി മനസ്സേ നിന്നെ കണ്ണിനുമുന്നിൽ ഒരു രൂപമായ കാണാൻ  കഴിയാതെ അരൂപിയായ

നിന്നോട് യാത്രചൊല്ലി ഞാൻ പോകണമല്ലോ........!!!

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Anjalinatyadharmika&oldid=3063980" എന്ന താളിൽനിന്ന് ശേഖരിച്ചത്