ഉപയോക്താവ്:Alfidhav

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചരിത്രം ഉറങ്ങുന്ന ഫറോക്ക്

സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പ് ദേശീയ പ്രസ്ഥാനങ്ങൾക്ക് സമാനമായ പ്രവർത്തനങ്ങ ളും, സമരപരിപാടികളും നടന്നിരുന്ന ഒരു പ്രദേശമാണ് ഫറോക്ക്. ബ്രിട്ടീഷ് ഭരണത്തിനെ തിരെയുള്ള ശക്തമായ പ്രതിഷേധ സമരങ്ങളി ൽ പങ്കാളികളായ നിരവധി മഹദ് വ്യക്തികളുടെ ചരിത്രം ഫറോക്കിനുണ്ട് . ഖാദിനൂൽനൂല്പ് , ചർക്കാ ക്ലാസുകൾ, വയോജന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവയും വിദേശ വസ്തു ക്കളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത സ്വദേശി പ്രസ്ഥാനം, മദ്യവർജന പ്രസ്ഥാനത്തി ന്റെ ഭാഗമായി നടന്ന കള്ളുഷാപ്പ് പിക്കറ്റിങ്, ബ്രീട്ടിഷ് സർക്കാരിനെ തകിടം മറിക്കുന്നതിനു വേണ്ടിയുള്ള നിരവധി വിധ്വംസക പ്രവർത്തന ങ്ങൾ ( കമ്പി മുറി, പാലം അട്ടിമറി, ബ്രിട്ടീഷ് പതാക താഴ്ത്തൽ) എന്നീ പ്രതിഷേധ പരിപാടി കൾ ഫറോക്കിൽ നടന്നിരുന്നു.

അയിത്തം എന്ന സാമൂഹ്യ അനാചാ രത്തിനെതിരായി 1940 കളിൽ ഫറോക്കിൽ നടന്ന മിശ്രഭോജനം ഏറെ പ്രാധാന്യമർഹിക്കു ന്നു. കറുത്തേടത്ത് കുഞ്ഞിക്കണ്ടയുടെയും പാച്ചാളി കുഞ്ഞിക്കണ്ണന്റെയും നേതൃത്വത്തിൽ നടന്ന ഈ മിശ്രഭോജനത്തിൽ അവർണരുംം സവർണരുമായ ആളുകൾ ഒരുമിച്ചിരുന്ന്ന് ദക്ഷണംം കഴിച്ചു. ഇതിൽ പങ്കാളികളായ സവർണരുമായ ആളുകൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഇതിൽ പങ്കാളികളായ സവർണർ സമുദായ ഭ്രഷ്ടിന് വിധേയരായിരുന്ന ത്രെ. സ്വാതന്ത്ര്യ സമര ഗീതങ്ങൾ എഴുതിക്കൊ ണ്ട് ജനഹൃദയങ്ങളിൽ ആവേശമുണർത്തിയ വരാണ് പാറപ്പുറവൻ അറമുഖൻ, രാമൻകുളങ്ങ ര ഗോപാലൻ എന്നിവർ .പ്രസ്ഥാനത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ 'സ്വതന്ത്രഭാരതം' എന്ന പത്രം തുടങ്ങിയത് 1945 കാലഘട്ടത്തിലാ ണ് .സ്വതന്ത്ര ഭാരതം ഓരോ ദിവസവും ഓരോ സ്ഥലത്തുനിന്നാണ് കല്ലച്ചിൽ അച്ചടിച്ചു പുറത്തുവന്നത്.ഫറോക്കിൽ കെ.സി.കുട്ടൻ, കെ.എം. കോയ എന്നിവരുടെ നേതൃത്വത്തിലാ ണ് പത്രവിതരണം നടന്നത്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Alfidhav&oldid=3276501" എന്ന താളിൽനിന്ന് ശേഖരിച്ചത്