ഉപയോക്താവ്:Akhilan/Padayani/കാലൻകോലം
ഒന്നാം പാദം ശ്ലോകം
1-ശ്രീമൽ കുംഭീന്ദ്ര വക്രം ശിശി ശകലം പോലെ ദന്ത പ്രകാശം
ഓമൽ തുമ്പിക്കരത്തിൽ കനക കലശവും മറ്റു ബാഹുക്കൾ നാലുമേ,,,,,,
കാമ ദ്വേഷീ കുമാരൻ കഴലിണ വഴിയെ ചിന്ത ചെയ്യും ജനാനാം
ആപത്തെല്ലാമൊഴിക്കും ഗണപതി ഭഗവാന്റെ പാദപത്മം നമസ്തേ,,,,,
2-ഫണി ഗണ മണിയുന്നോരീശ്വരന്നുണ്ണിയാകും
ഗണപതി ഭഗവാനും വാണിയും വിരിഞ്ചനാദി
ത്രയമിതു വരെയുള്ളോർ സർവ്വരും തുണപ്പതിന്നായ്
ഇണയടി തോഴുതിരന്നേൻ ഇമ്പമായ് നൽകിടേണേ,,,,,,
3-മതിയതിലുളവാകും മാലുകൾ തീർത്തു മേന്മേൽ
മതിധര കൃപയാലേ മാർക്കണ്ഡ ബാലന്റെ വാർത്ത
ഉദിത രസമുരപ്പാൻ ഉറ്റ മൽഗുരുക്കന്മാരും
സതത മിഹ തുണപ്പാൻ സാദരം കൈതൊഴുന്നേൻ,,,,,,,
4-അന്തർ മോദാലുരയ്ക്കാംഅഴകിനോടുടനെ ആശു ക്ഷോണീന്ദ്രനപ്പോൾ
സന്താനാർത്യാ വസിച്ചോരതി ഗുണമിയലും അന്തണേന്ദ്രൻ മൃഗണ്ഡൻ
ചിന്തിച്ചാശു വനം പുകിന്തു ചിതമാം സൂചി പ്രതിഷ്ടാ മുനേ
സന്ധിച്ചേക പദത്തെയൂന്നീ ഹരനെ ചിന്തിച്ചു കൈ കൂപ്പിടിനാൻ,,,,,
5-ധ്യാനിച്ചങ്ങനെ പന്തീരാണ്ടു വരിഷം താനേ തപം ചെയ്ത നാൾ
നാനാ മാമുനി സേവി തൻ കാളക്കഴുത്തേറി വന്നേ
ആനന്ദ ത്തോടു മന്തണന്റെ സവിധേ താനങ്ങു നിൽക്കും വിധൌ
മോദാൽ കണ്ണു തുറന്നു വീണു മുനി ശ്രീപാദം നമിച്ചാസ്തയാൽ,,,,,,
6-പാദേ വീണു വണങ്ങീനൊരു ദ്വിജനാം ഭക്ത്യാഡ്യനെ സാദരം
മോദാൽ തൃക്കരതാരു കൊണ്ട് പരിചിൽ താനേ നിവർത്തഞ്ജസാ
ഖേദം പോവതിന്നായ് പിടിച്ചു തടവുന്നേരം മുതിർന്നന്തണൻ
ബോധം വീണു സ്തുതിച്ചിരന്നൂ ഹരനോടീവണ്ണമത്യാശയാൽ,,,,,
7-ഹരശിവ പരമേശാ ആമയം പാരമുണ്ടിങ്ങൊരു
സുതനില്ലാഞ്ഞിട്ടായതിൻ സേവയിപ്പോൾ
തിരുവുള്ളമതിന്നുണ്ടായ് വരേണമിന്ന്
ഒരു ഗതി നഹിനാഥാ നന്ദനം നൽകിടേണം,,,,,
8-ശ്രുത്വാ നാഥനുരച്ചു പുത്ര വിധിയില്ലായിജ്ജന്മമെന്നും
ബാധപ്പെട്ടതുമൂലമേക സുതനെ തന്നീടുവൻ നിർണ്ണയം
ശ്രുത്വാ നല്ലവനെങ്കിലാശു പതിനാരാണ്ടും മഹാ മൂഡ
നങ്ങെത്തും നൂറു വയസ്സിവയിലേതെന്നു ചോല്ലീടെടോ,,,,,
9-ഒരു സുതനുളവാന്തേ മൂകനോർക്കിൽ ശതാംശം
ഒരു ഫലവുമാവനാലില്ലായവൻ പോരുമിങ്ങ്
നിരുപമൻ അപരൻ കേൾ ഷോടസായീ കൃതജ്ഞൻ
വിരവിനോടിവ രണ്ടു കംക്ഷയിവയിലേതെന്നു ചൊല്ലാം,,,,,
10-പുരരിപു വചനം കേട്ടന്തനൻ കൈ വണങ്ങി
വിരവിനോടറിയിക്കാം ഈശ്വരാ തമ്പുരാനേ
തിരുവടി കൃപയാലിങ്ങാത്മജൻ ജാതനായാൽ
ഒരുവനു മെതിരില്ലാതുള്ളവന്നായ് വരേണം,,,,,,
11-എന്നാലങ്ങനെ വന്നു കൂടുമിനിമേൽ ചെന്നങ്ങു ഭാര്യാന്തികെ
നന്നായ് വാഴ്ക മഹാമതെ അതിസുഖം വന്നീടുമെന്നിത്തരം
കുന്നിച്ചോരു കൃപാവചേന വരവും നല്കീട്ടു നാഥൻ
മറഞ്ഞന്നേ വന്ദനം ചെയ്തു വാങ്ങീ ദ്വിജനും മന്ദം ഗമിച്ചാസ്തയാൽ,,,,,,
12-ഇല്ലത്തങ്ങുടനെ ഗമിച്ചു ദ്വിജനും --------------- -------
ഭാര്യയോടുല്ലാസേന പറഞ്ഞു വാണൂ ചില നാൾ ചെന്നോരു കാലം തഥാ
നല്ലാർ മാനിനീ ഗർഭമാണ്ടൂ ക്രിയയെല്ലാം കഴിച്ചന്തണൻ
മെല്ലെ പെറ്റിത് പത്നി പത്തു തികയും കല്യാണമാം വാസരേ,,,,,,
അടന്ത
ഏറുമൊരു തേരിൽ വിളയാടും ഹരനോട
ങ്ങാദരാൽ വരം വരിച്ചു കൊണ്ടു വിപ്രദേവൻ
ഏറെ മോദമോടു തന്റെ മന്ദിരേ ഗമിച്ചി
ട്ടേക കാര്യമായ് വസിച്ചു ഭാര്യയോടു കൂടി
ആറു ചൂഡൻ തമ്പുരാന്റനുഗ്രഹ പ്രകാരം
ആദരേണ ഗർഭവും ധരിച്ചു ഭാര്യ താനും
വേറൊരാത്മ ചിന്തയന്യേ വേദിയേന്ദ്രനപ്പോൾ
വേഗമോടു പുംസവനാദിക്രിയകൾ ചെയ്തു
പത്തു മാസവും തികഞ്ഞു പത്നി നോവു പൂണ്ടി
ട്ടുത്തമ ദിനത്തിലാശു പെറ്റു ബാലനേയും
ജാതമോദമോടു ജാത കർമ്മവും കഴിച്ചു പിന്നെ
ജ്ഞാതി വർഗ്ഗമൊത്തു മാസമാറു ചെന്ന നാളിൽ
ധന്യ ബാലനിട്ടു പേരു മാർക്കണ്ടേയനെന്ന്
അന്നവും കൊടുത്തുടൻ പ്രസന്നനായ് വളർത്തിനാൻ
ഒത്തെഴുത്തു വേദശാസ്ത്ര മെന്നിത്യാദി വിദ്യകൾ
പാർത്തിടാതെളുപ്പമായ് പഠിച്ചു വിപ്ര ബാലൻ
ചൌള കർമ്മ മെന്നിത്യാദി ക്രിയകളങ്ങശേഷവും
പ്രബല ബാലനാശു ചെയ്തോരമളി യൊന്നുമെന്നിയെ
ഋഗ് യജസ്സു സാമവുമഥർവ്വണാദി നാലുവേദം
തർക്കമെന്നിയെ പഠിച്ചു ബുദ്ധിയായ് സമർത്ഥനായ്
അതി മനോജ്ഞനതി സുശീല നതുല്യ വിദ്യാ ശാലിയായ്
അതി സുഖത്തോടാലയത്തിൽ മരുവീടുന്ന കാലമേ
അവന്നു പന്തീരാണ്ടാതായ് വയസ്സ് ബാലനോർക്കിലോ
അകമതിങ്ക ലന്തണേന്ദ്രനിതി നിനച്ചു ചിന്തയായ്
ഇങ്ങു പന്തീരണ്ടതായ് വയസ്സു ബാലനോർക്കിലോ
ഇങ്ങു വന്നടുത്തിതാ പദം വശം കെടുന്നിടാ
കുന്ദ ബാണ വൈരീ കൽപ്പിതത്തിനില്ല നീക്കമെന്ന്
മിങ്ങു ബാലനുത്ഭവിച്ചതിങ്കൽ നിർണ്ണച്ചിടാ
ഷോഡശ വയസ്സിതെന്നു ചൊന്ന നേരമാശുപൂണ്ടു
ഷോഡസം സഹസ്രമെന്നതോർത്തു പോയി ദൈവമേ
ദ്വാദശം കഴിഞ്ഞതിന്നു വാസരങ്ങൾ പോലെയായ
മേലിൽ നാലു കാലമുള്ളതു കഴിഞ്ഞ പോലെയായ്
ഒന്നുകൂടി ഈശനെ ഭജിക്കയോ മഹേശ്വരാ
അന്ന് നിന്റെ മായ കൊണ്ടു മന്ദമായ് ഭവിച്ചിടാ
മതിയിലുള്ള കൊതിയതാകെ നഹിയതെന്നു തന്നെയല്ലാ
മമ വിഷാദമൊഴിവതിന്നു കഴിവുമില്ലയീശ്വരാ
ഇതി വിഷാദ മകമതിങ്ക ലിരവ് പകലതെപ്പോഴും
സതതമാശു കരുതിയങ്ങു മരുവിനാൻ മൃഗണ്ഡനും
അക്ഷര മാല
ഓമന പൂമേനിയുള്ള കാമനേതൃലോചനേ
താമസംവിനാ കരിച്ച സ്വാമിയെൻറെ മാനസേ
ആമയം കളഞ്ഞശേഷ കാമിതങ്ങൾ പോക്കുവാൻ
പ്രേമമോടു കൈതൊഴുന്നേൻ തൃച്ചെങ്ങന്നൂരപ്പനേ
അമ്പിളി തെല്ലണിയുന്ന തമ്പുരാനെന്നുടെ ചിത്തേ
കമ്പമെല്ലാമൊഴിക്കണേ തൃച്ചെങ്ങന്നൂരപ്പനേ
ആർത്തമോദമാർത്തി തീർത്തു പേർത്തുമെൻറെ സങ്കടങ്ങൾ
തീർത്തരുൾക ലോകനാഥാ തൃച്ചെങ്ങന്നൂരപ്പനേ
ഇക്ഷിതിക്കു തൽക്ഷണം വിളക്കതായ് വിളങ്ങിടുന്ന
രക്ഷകർത്താവല്ലോ നീയും തൃച്ചെങ്ങന്നൂരപ്പനേ
ഈശ്വരാ ജനീശ്വരാ വിശ്വേശ്വരാ സർവ്വേശ്വരാ
ആശ്രിത വത്സലനല്ലോ തൃച്ചെങ്ങന്നൂരപ്പനേ
ഉമ്പർകൂപ്പും അൻപിയന്ന നിൻപാദാര വിന്ദമെൻറെ
ചിത്ത കാമ്പിൽ വാഴ്കയെൻറെ തൃച്ചെങ്ങന്നൂരപ്പനേ
ഊഴിതന്നിൽ മർത്ത്യനായി ജാതനായോരെൻറെ താപം
ആദരേണ പോക്കിടേണേ തൃച്ചെങ്ങന്നൂരപ്പനേ
എട്ടു ദിക്കിലുമെശസ്സു പെട്ട മേനി എൻറെ ചിത്തേ
ചിത്ത കാമ്പിൽ വാഴ്കയെൻറെ തൃച്ചെങ്ങന്നൂരപ്പനേ
ഏറിയൊരു താപമോടു നീറിടുന്ന മാനസത്തെ
ആറുമാറരുൾകയെൻറെ തൃക്കവിയൂരപ്പനെ
ഐശ്വര്യവും യശസ്സും ആയുസ്സും സത്കീർത്തിയും
ആകവേ നല്കീടവേണം തൃച്ചെങ്ങന്നൂരപ്പനേ
ഓരോരോ ദിനംപ്രതിയിൽ ഓരോരോ സന്താപങ്ങൾ
ആദരേണ പോക്കീടേണേ തൃച്ചെങ്ങന്നൂരപ്പനേ
ഔവ്വനം വിഹീനമായതൊക്കെയും ഒഴിപ്പിപ്പാൻ
പേർത്തു നിന്നു കാത്തുകൊൾക തൃച്ചെങ്ങന്നൂരപ്പനേ
അർക്കനം ജഗത്രയത്തിൽ ഒക്കെയും പ്രസിദ്ധനായ
രക്ഷാ കർത്താവല്ലോ നീയും തൃച്ചെങ്ങന്നൂരപ്പനേ
മതിയിലുള്ള കൊതികളാലെ നഹിയതെന്നതൊന്നും നല്ല
മതി വിഷാദം അകൽവതിന്നു കഴിവ് മറ്റെന്തീശ്വരാ
മതിയിൽ വന്നു മുതിരുമല്ലൽ കളവതിന്നു മതിധരാ
മദന വൈരിയായ നീയൊഴിഞ്ഞു മറ്റില്ലാശ്രയം
ഒന്നുകൂടെ ഈശനെ ഭജിക്കയോ മഹേശ്വരാ
അന്ന് നിന്റെ മായ കൊണ്ട് മന്നനായ് ഭവിച്ചിതേ.....
അതി മനോജ്ഞൻ അതി സുശീലൻ അഖില വിദ്യാ ശാലിയായ്
അതി സുഖത്തോടാലയത്തിൽ മരുവിടുന്ന കാലമേ
അന്തകാന്തകന്റനുജ്ഞ കൊണ്ടു ജാതമാകിയോ
അന്തണേന്ദ്രൻ അന്നു പന്തിരണ്ടതായ് വയസ്സൂ മേൽ
അന്തരംഗമേ മൃഗണ്ഡൻ അന്ത്യ കാല കാരണാൽ
ഹന്ത ചിന്ത ചെയ്തക ക്കുരുന്നു വെന്തു വെന്തുടൻ
കേണു കേണു വാണീടുമ്പോൾ എണശേഖര പ്രിയൻ
സ്ഥാണു സേവനം മൃഗണ്ഡ സൂനു മാർക്കണ്ടേയനും
ക്ഷീണ ഭാവമോടണഞ്ഞു താതപാദ സന്നിധൌ
താണുവീണു കൂപ്പിയന്നു താനീവണ്ണമോതിനാൻ
അച്ഛനെന്തു മച്ചരിതം ഇച്ഛതേന സന്തതം
സ്വച്ഛഹീന മുച്ഛരിപ്പതിച്ഛയോടു പ്രശ്ച്ഛതെ
കൊച്ചനെങ്കിലും പിതൃപ്തി ഇച്ഛയാശു ചെയ്വതിന്നു
ഇച്ഛയുണ്ട് അച്ഛനാണെ നിശ്ചയം മഹാവിഭോ
ഇത്തരം പ്രതിജ്ഞ കേട്ടു ചിത്ത താരഴിഞ്ഞുടൻ
ഉത്തമാത്മജന്റെ മേനി സത്വരം പുണർന്നുടൻ
പൃതൃ ദേവനങ്ങളോടു മത്യുദാരനാ ശിവൻ
ചിത്ത താരിലോർത്തു കേണു പുത്രനോടു ചൊല്ലിനാൻ
ഇന്നു പന്തിരണ്ടതായ് വയസ്സു ബാലനോർക്കിലോ
അവനതിങ്കലന്തണേന്ദ്രൻ ഇത് നിനച്ചു ചിന്തയായ്
രണ്ടാം പാദം
ശ്ലോകം
1താതൻ ഖേദമിയന്നിടുന്നതകമേ ബാലൻ ഗ്രഹിച്ചത്രയും
ആതങ്കത്തൊടുമെന്തിനെന്നു തൊഴുതങ്ങാരാഞ്ഞു ചോദിക്കയാൽ
നാസാ നേത്ര ജലങ്ങൾ പാർത്തു വ്യസനാൽ
ഏതെന്നു മാകാതിരുന്നേറും വെമ്പലോടേങ്ങലിട്ടു --
സുതനോടീ വണ്ണമോതീടിനാൽ,,,,,,,
2എന്തോന്തെന്തിഹ ചോൽവാനാശു സുതനില്ലാഞ്ഞു മുന്നേയഹം
കാന്താരേയൊരു സൂചി തന്നിലരനെ ചിന്താതപം ചെയ്കയാൽ
പന്തീരാണ്ടു തികഞ്ഞ നാളിലരികേ ചെന്താർ ശരാരിപ്രിയൻ
സന്തോഷത്തോടു വന്നു തന്നു വരമേ സന്താനമാം നീയെടോ,,,,,,,
3പാരാതോർക്ക വയസ്സു പതിനാറാകുന്ന കാലം വരെ
നെരോടിങ്ങനെ വാഴ്വതിന്നായ് ശിവനാലായുസ്സു കല്പ്പിക്കയാൽ
ഒരാതിങ്ങു കഴിഞ്ഞു നിൻറെ കളിയാലേവം വയസ്സിപ്പോഴേ
ആരോമൽ സുകുമാര വീര തനയാ പന്ത്രണ്ടതായ് വന്നിതേ,,,,,,
4ഇല്ലത്തന്നു വിഷാദമിത്ര വലുതായില്ലന്നതോർക്കിൽ
ഉല്ലാസേന ലഭിച്ച വസ്തു നഹിയായ് വന്നാൽ സഹിക്കാവതോ
എല്ലാമീശ്വരാ നിൻ വിലാസമതിനാൽ വല്ലായ്മ തീർത്തീടുവാൻ
ചോല്ലാർന്നീടിന ശ്രീ മഹേശ്വര വിഭോ എല്ലായ്പ്പോഴും കൈതൊഴാം,,,,
മുറുക്കം
ഗിരിജാ കാന്തനിൽ ഭക്തൻ ധരണീ ദേവരിൽ മുക്തൻ
അറിവേറും മൃഗണ്ഡൻ താൻ മകനോട്
അരിയ സങ്കടം മേലാൽ വരുമെന്നുള്ളുഴന്നേറ്റം
പുരമിത്ഥം ഉര ചെയ്യുന്നതു നേരം
കരുണാ ശീലനാം കാമ പ്രദനുള്ളം തെളിഞ്ഞാലെൻ
മരണ ഭീതിയെ പ്പോക്കാനെളുതാകും
ചരണ താരിണ താണു പണിയും ഭക്തരിൽ പാരം
കരുണ യേകുവോനല്ലോ പരമേശൻ
പരിതാപം കളഞ്ഞാശു തരിക താതനുമേറ്റം
തിരികെ പോവതിന്നാശ തുടരായ്ക
കടവൂരമ്പലം തന്നിൽ കുടികൊള്ളും ഹരൻ തൻറെ
ഉടാജ സീമനി സേവയ്ക്കിടരായ്ക
കൊടിയ കാനനം തന്നിൽ നെടിയ സൂചിമേൽ നിന്ന്
നിഖില ലോചനൻ തന്നെ ഭജിച്ചേവം
നിനച്ചാലീശ്വരനേകൻ നിനച്ചു തമ്പുരാൻ തന്നാൽ
വഹിപ്പാനെന്തരുതാത്ത നിഹ പാർത്താൽ
തരത്തിൽ താത മാതാക്കൾ വരം തന്നങ്ങയച്ചാലും
പുരത്തിൽ സൌഖ്യമായങ്ങു വസിച്ചാലും
തെരെക്കെന്നിങ്ങനെ ബാലൻ ഉരത്തച്ചൻ പദം തന്നിൽ
കരത്താർ കൂപ്പു വന്ദേരം ദ്വിജൻ താനും
പെരുത്ത വേഗമോടാശു ശിരസ്സിൽ ചുംബനം ചെയ്തു
പുരദ്വേഷിയോടു കേണങ്ങയച്ചാരെ
നദീ ചൂഡനോടു താതൻ വരിച്ചോരീ ശരീരത്തെ
നശിക്കായ് വാൻ വരം വാങ്ങി വരുവൻ ഞാൻ
അതിനാലാത്മനീ താപം കളക താതനും മേലാൽ
അഹമാളാം അത് ഞാനെന്നറിയേ നീ
പന്തം
അണ്ഡജ വേദപ്പൊരുളൊന്നായ പന്തം
എണ്ണു രണ്ടായി പിളർന്നുള്ള പന്തം
ഈരേഴു ലോകം നിറഞ്ഞുള്ള പന്തം
ഈശൻറെ കണ്ണിൽ നിറഞ്ഞുള്ള പന്തം
മൂവർക്കു മുൻപിൽ വിളക്കായ പന്തം
മുപ്പുരം ചുട്ടങ്ങെരിച്ചോരു പന്തം
നാലുവേദപ്പൊരുളൊന്നായ പന്തം
നാന്മുഖൻ താൻ തെളിഞ്ഞാടുന്ന പന്തം
പഞ്ച ഭൂതപ്പോരുൾ ഒന്നായ പന്തം
പഞ്ചാക്ഷരത്തിൻ വിളക്കായ പന്തം
ആറിന്നറിവായിരുന്നൊരു പന്തം
ആകവേ കൂടി യൊഴിയുന്ന പന്തം
എഴിൻ തെളിവായുദിച്ചോരു പന്തം
എട്ടിന്നു ഞെട്ടിട്ടു തുള്ളുന്ന പന്തം
ഒൻപതിനൊന്നായുദിച്ചോരു പന്തം
ഓംകാര നാഥനുഴിയുന്ന പന്തം
പത്തിനു പത്തായുദിച്ചൊരു പന്തം
പത്മനാഭൻ തെളിഞ്ഞാടുന്ന പന്തം
കാളിക്ക് മുൻപിൽ വിളക്കായ പന്തം
കാല പുരത്തിന്നു വേരായ പന്തം
അഗ്നിയിൽ ചെന്നാലെരിയാത്ത പന്തം
ഗംഗയിൽ ചെന്നാൽ പൊലിയാത്ത പന്തം
അൻപത്തൊന്നക്ഷരം കൂടിയ പന്തം
അൻപോട് ചൊല്ലീട്ടു ഞാനിങ്ങു വാങ്ങിയെ,,,,,
ഒറ്റ
മകനോടിത്തരമോരോ പരിതാപങ്ങളെ ചൊല്ലീ
ട്ടകതാർ വെന്തുടൻ കേഴുന്നതു നേരം
അകത്താർ വന്ദനം ചെയ്തു പടുത്തമുള്ളോരു ബാലൻ
മടിച്ചീടാതിതമാശു കഥിച്ചേവം
താതനെന്തിതു കാലം ഖേദമെന്നതിമോദാൽ
ചേതസ്സി മനക്കാമ്പിലുര ചെയ്ക
തവ യത്നങ്ങളാലെന്നെ ശിവനിന്നേകിനാൻ മുന്നം
അഹമിപ്പോളറിയായ് വന്നതു മൂലം
തവ താപം കളഞ്ഞാശു വസിപ്പാനാവതല്ലായ്കാൽ
അഹമുണ്ടായതു കൊണ്ടെന്തൊരു കാര്യം
ജനിക്കാനും ജനിച്ചെന്നാൽ വളർത്താനും വളർന്നെന്നാൽ
മരിക്കാതെ ഇരിക്കാനും തനിക്കെന്നും
ജനിതൻ ദുഖിതനായാൽ മകനാലെന്തൊരു പുണ്യം
നിനവെന്നാത്മജനുണ്ടായ് വരുവാനും
നദീചൂഡനോട് താതൻ വരിച്ചോരീ ശരീരത്തെ
നശിക്കായ് വാൻ വരം വാങ്ങി വരുവൻ ഞാൻ
അതിനാലാത്മനീ താപം കളക താതനും മേലിൽ
അഹമാളാ മതിനെന്നങ്ങുരച്ചാലും
ജനിയ്ക്കാനായ് വരം തന്നങ്ങയച്ചോനെ ഭജിച്ചെന്നാൽ
മരിയ്ക്കായ് വാൻ വരം വാങ്ങാനരുതായോ
നിനച്ചാലീശ്വരനേകൻ നിനച്ചു തമ്പുരാൻ തന്നാൽ
വഹിപ്പാനെന്തരുതാത്ത തിഹ പാർത്താൽ
തരത്തിൽ താത മാതാക്കൾ വരത്തെ തന്നയച്ചാലും
പുരത്തിൽ സൌഖ്യമായിങ്ങു വസിച്ചാലും
തെരിക്കെന്നിങ്ങനെ ബാലൻ ഉരത്തചച്ചൻ പദം തന്നിൽ
കരത്താർ കൂപ്പുമന്നേരം ദ്വിജൻ താനും
പെരുത്ത വേഗമോടാശു ശിരസ്സിൽ ചുംബനം ചെയ്തു
പുര ദ്വേഷി യോടു കേണങ്ങയച്ചാരേ
മൂന്നാം പാദം
ശ്ലോകം
1 കാലേ പോയി കുമാരനാശു കടവൂർ ദേവാലയെ ചെന്നുടൻ
കാലം പിന്നൊരു കാൽ ക്ഷണം പഴുതിലായ് പോവാതെ കണ്ടൻജ്ഞസാ
കാലത്താശു കുളിച്ചു നീറുമഖിലം പൂശി പുരദ്വേഷിയെ
മൂല സ്തോത്ര പുരസ്കൃതനെ ഭജനം കാലേ തുടർന്നീടിനാൽ,,,,
2 ബാലൻ താനിത് പോലെ നാല് വരിഷം മാരാരിയെ സേവിയാ
ചേലോടിങ്ങനെ വാഴുമപ്പൊഴുതഹോ കാലാലയെ സത്വരം
ചാലേ മേവിന ചിത്ര ഗുപ്ത വചസാ ചാഞ്ചല്യമെന്യേ യമൻ
ബാലൻ തന്നെ വരുത്തുകെന്നു നിജ ഭടന്മാരെ നിയോഗിക്കയാൽ,,,,
3 കാലൻ തന്നരുലാലേ ദൂതർ കടവൂർ ദേവാലയെ ചെന്നുടൻ
ബാലൻ തന്നെ വഹിപ്പതിന്നു തുടരും നേരം ശവാജ്ഞാലഹോ
ചാലേ ഭൂത ഗണങ്ങ ലെത്തി യവരെ താഡിച്ചു പായിക്കയാൽ
കാലൻ തന്നോടു ചെന്നു വാർത്തയഖിലം മാലോടുണർത്തീടിനാർ,,,,,
4 ഭട വചനം കേട്ടെത്രയും കൊപമോടെ
കടുതര മുടനെ താൻ കാല ദാന്ധും ധരിച്ച്
വടിവോടു മഹിഷത്തിൻ മീതിലെറിത്തിരിച്ചാൻ
ത്ധടിതിയോടിഹ കാലൻ ബാലനെ കൊണ്ടുപോകാൻ,,,,,,
പടയോടു കൂടി യമനുടനാർത്തു
നിജപുരി തന്നിൽ നിന്നെ
കടുതര കോപമോടു കടവൂരിൽ
ഉടനിഹ വന്ന വാറെ
കൊടിയ തിടുക്കമവിടുളവായ
പടുതികളെ ത്തുരപ്പാനെ
പൊടികളും വ്യോമ ദിശയത് ചൂടി
അരുണജനങ്ങു മങ്ങിയെ
പെരുത്ത കാലനെ ക്കണ്ട ങ്ങരത്താർ ബാലനു മിത്ഥം
പെരുത്ത സങ്കടത്തോടങ്ങതുനേരം
കരുത്തോടിങ്ങെമനാർത്തു വരുന്നേനീശ്വരാ പൊറ്റീ
അനർത്ഥം വന്നടുക്കാതെ തടുത്താലും
നമസ്തേ ശങ്കരാ ശംഭോ കരുണാ വാരിധേ ദേവാ
മരണം വന്നണയാതെ തുണ നീയേ
അകക്കാമ്പിലറിഞ്ഞല്ലീ വസിക്കുന്നീശ്വരാ പോറ്റീ
അനർത്ഥം വന്നണയാതെ തുണ നീയേ
തടി വർഗ്ഗം കയർ ദണ്ഡന്നെടുത്തിട്ടൊന്നടക്കി കൈ
പിടിച്ചിട്ടന്തകൻ വേഗം വരവായോ
പടിക്കപ്പം ചെകിട്ടത്തി ട്ടടിപ്പൻ ഈ മുനീ പുത്രൻ
വയസ്സറ്റിട്ടിരിക്കുന്നെന്നറിവായോ
കാലനും ശിവ ഗോപുരോ ഭൂമി
ബാലനോടിത മോതിനാൽ
വരികാ ബാലകാ നീയിങ്ങു ഹരനേ സേവയാൽ വാണ
തിനിയിപ്പോൾ മതിയെന്നങ്ങുറച്ചാലും
വരുവാൻ താമസിക്കിൽ തവ ജഡത്തെ മമ ഭടന്മാർക്ക്
ഇരയാവാനിടയാമെന്നറിയേനേ
മമ ശാസന നിരസിപ്പതിന്നുലകിൽപുരരിപു സേവകർ
മതിയെന്നു നിരൂപിച്ചിതു ശരിയാമോ
അടുത്തിങ്ങനെ ഉറച്ചിട്ടിന കടിച്ചിട്ടെകിർ വിറച്ചിട്ടതി
പടുത്തത്തൊടു കരത്തിൽ ദണ്ഡിളക്കീട്ടേ
മനുജാ മൽ പ്രതിഭാവം വരുത്താനിഹ നിനച്ചെന്നാൽ
വനമാലിയു മതിനായിഹ തുനിഞ്ഞീടാം
അതിനായിഹ തവ സേവകർ മതിയാക്കുക വിധിയാൽ ബലം
അതിമോഹ മോടകലെ കളവാനായ്
ദണ്ഡിയോടി അടുക്കുന്നു ഉണ്ണിപാരം ഭ്രമിക്കുന്നു
ചണ്ഡ കൊപത്തോടു പാടെ ശംഭു താൻ ചെന്നെതിർക്കുന്നു
ഉർവ്വിയാകെ വിറയ്ക്കുന്നു ഗർവ്വമുള്ളിൽ ഉറയ്ക്കുന്നു
ഗർവ്വനേറ്റംകയർക്കുന്നു സർവ്വ ജാലം ഭ്രമിക്കുന്നു
കയർക്കുന്നു തിമിർക്കുന്നു ചെറുക്കും ഭാവത്തോടി
അടുക്കുന്നന്തകൻ തന്നെ ഭയപ്പെട്ടേ
നമസ്തേ നാരദനാദി നമിക്കും താത പാദാബ്ജം
സമസ്തേശാ നമിക്കുന്നേൻ ഇതാ ഞാനും
പ്രതിഷ്ഠ വട്ടമായ് ചുറ്റി വിളർന്നിട്ടട്ടഹാസത്തോ
ടടുത്താനത്ഭുതത്തോ ടവതീർണ്ണനായ്
കാലാരി തൻ തൃശൂലം മാർവ്വിൽ തറച്ചുടനെ
കാലൻ പതിച്ചു ഭൂമൌ ബാലന്റെ മാലോഴിഞ്ഞേ