ഉപയോക്താവ്:Ajmacheleri

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നൂഞ്ഞേരി ശൈഖ്

  • നൂഞ്ഞേരി കുഞ്ഞഹമ്മദ് ശൈഖ്(റ)*

〰〰〰〰〰〰〰

ത്വരീഖത്തിന്റെ ശൈഖ് നഖ്ഷബന്ദി ആത്മീയ സരണിയിലെ ആചാര്യൻ  ശരീഅത്ത് വിജ്ഞാനങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള മഹാ മനീഷി

സൂഫി വിജ്ഞാനങ്ങളിൽ  ആഴത്തിലിറങ്ങിയ പുണ്യവാളൻ നിരവധി ശിഷ്യ ഗണങ്ങളെ  വാർത്തെടുത്ത ഉജ്ജ്വല ഗുരു നൂഞ്ഞേരി ഗ്രാമത്തിൽ ജനനം

 ജനനതീയ്യതി വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല കാലടിയി മറവി വിട്ടു കിടക്കുന്ന അബ്ദുൽ ഖാദർ ശൈഖിന്റെ പിതാവ് നൂഞ്ഞേരി യുടെ ആത്മീയ വഴികാട്ടി മുഹമ്മദ് കുട്ടി തങ്ങളുടെ പിതാമഹൻ

സന്ധാന  പരമ്പരയിലും ആത്മീയ വെളിച്ചം നേരിൽ കാണാൻ സാധിച്ച പൂർവ്വ സൂരി വിജ്ഞാനവും വിനയവും ആരാധനയും സമ്മേളിച്ച ഉത്‌കൃഷ്ട വ്യക്തി ഗാംഭീര്യതയും ശൂരതയും വെട്ടിത്തിളങ്ങുന്ന മുഖഭാവം ഭൈവഭയം മനസ്സിലുള്ള വരെ ലോകം ഭയക്കും കർമ്മ-ധർമ്മങ്ങളിലൂടെ സാമൂഹികാംഗീകാരം നേടിയ നേതാവ്

അതെ കേരളക്കരയിൽ ജനിച്ച് വളർന്ന് മുമ്പേ നടന്ന മഹാൻ  പിൻഗാമികൾക്ക് ഒത്തിരി മാതൃകകൾ നൽകിയ മാർഗ്ഗ ദർശി മനസ്സിൽ സ്ഫുടം ചെയ്തെടുത്ത വിശ്വാസത്തിന്റെ കൈത്തിരി ആരാധന നിരതയിൽ വിടർന്നു പൊങ്ങിയ നിഷ്കളങ്കത കരഗത വിജ്ഞാനത്തിൽ ജ്വലിച്ച ആത്മീയത കറകളഞ്ഞ ജീവിതത്തിന്റെ നിസ്വാർത്ഥത ദൈവ സാമീപ്യത്തിലെത്തിയതിന്റെ  നിദർശനമായ കറാമത്ത്

കുഞ്ഞഹമ്മദ് ശൈഖ് വിശേഷണങ്ങൾക്കതീതരാണ് മഹാന്മാരുടെ ആന്തരികവും  ബാഹ്യവും അറിയാൻ നാം അശക്തർ

അവർ തെളിയിച്ച പാത തനിമയാർന്ന ദീനീ വഴി കണ്ണൂർ പ്രദേശത്തെ ദീനീ ചലനത്തിന്റെ ചരിത്രം ഒരർത്ഥത്തിൽ അത് ഈ മഹാനിൽ നിന്നും തുടങ്ങുന്നു മഹിതമായ പാരമ്പര്യം പ്രാചീന കാലം മുതൽക്കേ തുടങ്ങിയിട്ടുണ്ട് പ്രബോധന രംഗത്തെ പ്രസരണത നഖ്ശബന്ദി ത്വരീഖത്തിന്റെ ആഗമനം മുതൽ ഇവിടെ തുടങ്ങുന്നു. നൂഞ്ഞേരി ഗ്രാമത്തിലാണ് ജനിച്ചത് ജനന തീയ്യതി വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല ഏതായാലും ഹിജ്‌റ 1200 ന് ശേഷമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് പിതാവിന്റെ പേര് സൂഫി

ചെറുപ്രായത്തിൽ തന്നെ മതവിദ്യാഭ്യാസ രംഗത്തേക്ക് കാലെടുത്തു വച്ചു നാദാപുരം നാറ്റിയത്തോർ എന്നവരുടെ ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ട് അക്കാലത്താണ് ഹജ്ജ് നിർവഹിച്ചത് ഹറമിൽ വെച്ചാണ് ത്വരീഖത്തിന്റെ ശൈഖുമായി ബന്ധപ്പെടുന്നത്.

〰〰〰〰〰〰〰〰

  • നഖ്‌ശബന്ദി സരണി*

ക്രിസ്താബ്ദം 1166 ൽ ഖാജ അഹമ്മദ് സ്ഥാപിച്ചതാണ് നഖ്ശബന്ദി ആത്മീയ സരണി.മുഹമ്മദ്ബ്നു മുഹമ്മദ് ബഹാഉദ്ധീൻ നഖ്ശബന്ദിയിലൂടെ പ്രചാരം നേടിയ ത്വരീഖത്ത്.അബൂ യഹ്ഖൂബ് യൂസുഫുൽ ഹമദാനി അവരാണ് ഇതിന്റെ യഥാർത്ഥ സ്ഥാപകനെന്നാണ് പറയപ്പെടുന്നത്. ഇദ്ദേഹം ബാഗ്ദാദിൽ വിദ്യപകർന്നു ഇസ് ലാമിക പ്രബോധകനായി 'മർവ്' എന്ന സ്ഥലത്തെത്തി . ഹെറാത്തിൽ വെച്ച് വഫാത്തായി .ഹമദാനിയുടെ ശിഷ്യൻ അബ്ദുൽ ഖാലിദ് ഗുജ്ദവാനിയാണ് (വഫാത്ത് - 1220). ഇദ്ദേഹമാണ് സിൽസിലക്ക് രൂപവും ഭാവവും നൽകിയത്. 'ഗുജ്ദവാൻ' ബഖാറക്ക് സമീപമുള്ള ഒരു ഗ്രാമം.' മസാലികുൽ മആരിഫ്' എന്നത് ഗുജ് ദവാനിയുടെ ഗ്രന്ഥമാണ്.സൂഫിസത്തിന്റെ അടിസ്ഥാന ആശയം ഇതിൽ പ്രതിപാദിക്കുന്നു.മുരീദുമാർ ഖുർആനിലും ഹദീസിലും അവഗാഹം നേടിയിരിക്കണം. കർമ്മശാസ്ത്ര സരണി നന്നായി അറിയണം. ശരീഅത്തിലൂടെ മാത്രമേ സൂഫിസത്തിൽ പ്രവേശിക്കാൻ കഴിയൂ.വിവാഹ ജീവിതം സൂഫിസത്തിൽ ഭംഗംവരുത്തും.സൂഫികൾ സൂഫി ഗീതത്തിൽ(സമാഇൽ)പങ്കെടുക്കണം പക്ഷെ അമിതത്വം പാടില്ല. ആരിഫ് റിഗ് വാരി(വഫാത്ത്1259)യുടെ പരമ്പരയിലാണ് ശൈഖ് ബഹാഉദ്ധീൻ നഖ്ശബന്ദി.ഗുജ്ദവാനിയുടെ നാല് പ്രധാന ഖലീഫമാരിലെ ഒരാളാണ് ആരിഫ് റിഗ്വാ രി.ഇദ്ദേഹം ബുഖാറക്കാരനാണ്.ശൈഖ് ബഹാഉദ്ധീൻ ഒരു തുർക്കുമാനിയാണ്.ഒരു ദർവേഷുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്.ദർവേശ് എന്നാൽ സൂഫിപരദേശി.തുർക്കുമാനികളെ സുന്നി പാരമ്പര്യത്തിലേക്ക് അടുപ്പിച്ചത് ശൈഖിന്റെ പ്രവരത്തനങ്ങളായിരുന്നു.ബുഖാറയിലാണ് ശൈഖിന്റെ മഖ്‌ബറ. 'ഖബ്റെ ആരിഫീൻ' എന്നാണ് ഇത് അറിയപ്പെടുന്നത്.മധ്യേഷ്യയിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണിത്.അദ്ദേഹത്തിന്റെ കുടുംബത്തിന്റെ തൊഴിൽ വസ്ത്രങ്ങളിൽ ചായച്ചിത്രങ്ങൾ നൽകലായിരുന്നു.ചിത്രപ്പണി നടത്തുക എന്നതിന്റെ അറബി പദമാണ് നഖ്ശ്. അങ്ങനെയാണ് നഖ്ശബന്ദി എന്ന് പേര് വന്നത്. ബൽഖ്, ബദക് ശാൻ ,ഹെറാത്ത്, കൊക്കോസസ്, അനതോലിയ എന്നിവിടങ്ങളിൽ ശൈഖിന്റെ മുരീദുകൾ നഖ്ശബിന്ദിയുടെ പ്രചാരമെത്തിച്ചു.അക്കൂട്ടത്തിൽ ഇന്ത്യയിലും ഈ ത്വരീഖത്ത് വ്യാപിച്ചു.ശിഷ്യന്മാരിൽ പ്രമുഖനാണ്  യഹ്ഖൂബ് ചെർഖി, അവരുടെ ശ്രിഷ്യൻ ശൈഖ് നസീറുദ്ദീൻ ഉബൈദുല്ല അഹ്റാറിന്റെ പിൻഗാമികളിലൂടെയാണ് ഇത് ഇന്ത്യയിലെത്തുന്നത്. ശൈഖ് അഹ്റാറിന്റെ ജന്മദേശം താഷ്കന്റ് ആണ്. സമർന്ദിൽ വച്ച് അദ്ദേഹം ബഹാഉദ്ദീൻ നഖ് ശബന്ദിയുടെ ശിഷ്യന്മാരുമായി ബന്ധപ്പെട്ടു.ബൽഖിൽ വെച്ച് യഹ്ഖൂബ് ചെർഖിയുടെ ശിഷ്യത്വം സ്വീകരിച്ചു. ജമദേശമായതാഷ്കന്റിലെ ഫർക്കത്ത് എന്ന ഗ്രാമം കേന്ദ്രമാക്കി പ്രബോധനം നടത്തി. ഇദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് തിമൂറിലെ സുൽത്താന്മാർ .ബാബർ ചക്രവർത്തിയും ത്വരീഖത്ത് സ്വീകരിച്ചത് ശൈഖ് അഹ്റാറിൽ നിന്നാണ്.ഖാജാ അബ്ദുശ്ശഹീദ്, ഖാജാ കലാൻ തുടങ്ങിയ നഖ് ശബന്ദീ സൂഫീകൾ ഇന്ത്യയിലെത്തി. ബാബറുടെ ഭരണകാലത്താണിത്. കാശ്മീരിൽ ഈ ത്വരീഖത്ത് പ്രചരിപ്പിച്ചത് ഖവന്ത് മഹ്മൂദ് ആണ്.ഖലാന്റ പുത്രനാണിദ്ദേഹം. മറ്റൊരു പുത്രൻ ഖവന്ത് അഹം ആയിരുന്നു അദ്ദേത്തിന്റെ പിൻഗാമി.ശൈഖ് അഹ്മദ് സർഹിന്ദി, മീർസാജാനി ജാനാൻ ,ശാഹ് വലിയുല്ലാഹിദ്ദഹ്ലവി, ശാഹ് അബ്ദുൽ അസീസ് തുടങ്ങിയവർ പ്രമുഖ നഖ് ശബന്ദി സൂഫികളാണ്.ഇവരുടെ ശൈഖ് ഖാജാ ബാഖി ബില്ല (വഫാത്ത് 1603) എന്ന മഹാനാണ്.ഇദ്ദേഹം കാബൂളിൽ നിന്നാണ് ഇന്ത്യയിലെത്തിയത് സർ ഹിന്ദിയുടെ മശാഇഖുമാരുടെ പരമ്പര ഇപ്രകാരം .അഹമദ് സർ ഹിന്ദി > ഖാജാ ബാഖി ബില്ലാഹ് > അഹ്മദ് അൽ അംകൻജി > ദർവേശ് മുഹമ്മദ് > മുഹമ്മദ് അസ്സാഇദ് > ഉബൈദുല്ല അഹ്റാർ > യഹ്ഖൂബ് ചർഖി > ബഹാഉദ്ധീൻ നഖ്ശബന്ദി.നഖ്ശബന്ദിയുടെ സന്ദേശം കേരളത്തിലുമെത്തി.സയ്യിദ് അഹമദ് ജലാലുദ്ധീൻ(വഫാത്ത്1480)ആണിത് പ്രചരിപ്പിച്ചത്.ഇദ്ദേഹം ബുഖാറയിൽനിന്നാണ് എത്തിയത്.കണ്ണൂർ വളപട്ടണത്ത് താമാസമാക്കി.സയ്യിദ് മുഹമ്മദ് മൗല(വഫാത്ത്1792)യും സഹോദരൻ സയ്യിദ് ഇബ്രാഹിമും നഖ്ശബന്ദി ത്വരീഖത്തിന്റെ ശൈഖുമാരായിരുന്നു.ഇവരുടെ കേന്ദ്രം വളപട്ടണമായിരുന്നു.സയ്യിദ് മൗല കേരളത്തിലുടനീളം സഞ്ചരിച്ചു.കൊച്ചിക്കടുത്ത നെട്ടൂരിൽ ഒരു ആസ്ഥാനം സ്ഥാപിച്ചു.കൊച്ചിയിലെ ചെമ്പിട്ടപള്ളി നിർമ്മിച്ചത് ഇദ്ദേഹമാണ്. തന്റെ ശിഷ്യന്മാരെ തമിഴ്നാട്ടിലേ ക്കയച്ചു. കുടുംബാംഗമായിരുന്ന സയ്യിദ് അഹ്‌മദ്‌ ബുഖാരി ചാവക്കാട് പള്ളി നിർമിച്ചു.സയ്യിദ് മുഹമ്മദ്,സയ്യിദ് ഇബ്രാഹിം മസ്താൻ, ഫഖ്‌റുദ്ധീൻ മൗല തിടങ്ങിയ മക്കളും നഖ്ശബന്ദികളായിരുന്നു.ഇവർ ഖാദിരി സിൽസിലയുമായും ബന്ധപ്പെട്ടിട്ടുണ്ട്.ശൈഖ് അബ്ദുറഹ്മാൻ(വഫാത്ത്1904)നഖ്ശബന്ദിയുടെ ശൈഖ് ആണ്.തെക്കൻ മലബാറിൽ ഇവരാണിത്തിന്റെ പ്രചാരണം നടത്തിയത്.മുജദ്ദദിയ്യ: ,സുബൈരിയ്യ: ,മസ്ഹരിയ്യ:,അഹ്‌സനിയ്യ: ,ആലാമിയ്യ: ,മുറാദിയ്യ: ,എന്നിവ നഖ്ശബന്ദിയ്യയുടെ ശാഖകളാണ്.ഇന്ത്യയിൽ പതിനെട്ടാം നുറ്റാണ്ടിൽ ഈ ത്വരീഖത്തിൽ ഉണർവ്വ് ഉണ്ടായി. ഡൽഹിയിലെ ഖുത്തുബുദ്ദീൻ അഹമ്മദ് ശാവലിയുല്ലാഹ് (1703-1762) ആണിതിന് പിന്നിൽ നഖ്ശബന്ദി ത്വരീഖത്തിലൂടെ അദ്ദേഹം ഇന്ത്യൻ മുസ്ലിംകൾക്ക് നവചൈതന്യം നൽകി. ശരീഅത്തും തസവ്വുഫും തമ്മിൽ ബസപ്പെടുത്തി ജനങ്ങളിൽ മതപരവും രാഷ്ട്രീയവുമായ ഉണർവ്വുണ്ടാക്കി. മദ്റസത്തുൽ റഹീമിയ ആയിരുന്നുവോത്ഥാന കേന്ദ്രം ശാഹ് വലിയുല്ലാഹിയാണിത് സ്ഥാപിച്ചത്. അവർക്ക് ശേഷം പുത്രൻ ശാഹ് അബ്ദുൽ അസീസ് (1764-1824) പിതാവിന്റെ പാത പിന്തുടർന്നു. 〰〰〰〰〰〰〰〰

  • നഖ്ശബന്ദി സരണിയിലൂടെ അദ്ധ്യാത്മിക ലോകത്തേക്ക് പ്രവേശിച്ച മഹാമനീഷിയാണ് കുഞ്ഞഹമ്മദ് ശൈഖ്* ചുരുക്കത്തിൽ ബഹാഉദ്ധീൻ നഖ്ശബന്ദിയുടെ സന്താന പരമ്പരയിൽ പെട്ട ശൈഖ് മുഹമ്മദ് യഹ്‌യ ഈ സരണിയിലെ ആത്മീയ ഗുരുവാണ്.ഇവർ മുഖേനയും ഇന്ത്യയിൽ ഈ ത്വരീഖത്ത് വ്യാപിച്ചു മഹാനവറുകളുടെ മുരീദന്മാരിലൊരാളാണ് കുഞ്ഞഹമ്മദ് ശൈഖ് .ഹജ്ജിന് ശേഷവും ശൈഖ് യഹ്‌യ അവിടെത്തന്നെ കഴിച്ചുകൂട്ടി. ഒരു ദിവസം ശൈഖ് തന്റെ ശിഷ്യന്മാരോട് പറഞ്ഞു നിങ്ങളിൽ ഒരാൾ എനിക്കെന്നും വെള്ളം ചൂടാക്കിത്തരണം ഇത് 40 ദിവസം തുടർച്ചയായിട്ടായിരിക്കണം അതും സുബ്ഹി നമസ്കാരത്തിന്റെ ആദ്യ സമയത്തായിരിക്കണം ഇത് കേട്ടപ്പോൾ ശിഷ്യന്മാർ മുഖത്തോട് മുഖം നോക്കി നിൽക്കാൻ തുടങ്ങി എല്ലാവരും മൗനം പാലിച്ചു ആരും ഒന്നും മിണ്ടുന്നില്ല പക്ഷെ അക്കുട്ടത്തിൽ നിന്നും ഒരാൾ എഴുന്നേറ്റുനിന്നു ഞാൻ ചെയ്യാം എന്ന് പറഞ്ഞു അതേറ്റെടുത്തു അതെ അത് മറ്റാരുമായിരുന്നില്ല കുഞ്ഞഹമ്മദ് ശൈഖ് തന്നെ. അന്നു മുതൽ തന്നെ അത് ചെയ്ത തടങ്ങി 39 ദിവസം വിജയകരമായി അത് പൂർത്തിയാക്കി 40 ആം ദിവസം സമയം അൽപം തെറ്റിപ്പോയി ആദ്യ സമയം കഴിഞ്ഞ് കടന്ന് വന്ന അവസ്ഥ കുഞ്ഞഹമ്മദ് ശൈഖിന് വല്ലാത്ത പ്രയാസം. അവസാന ദിവസത്തിൽ ഏറ്റെടുത്തത് പൂർത്തയാക്കാൻ കഴിയാത്തതിലും അതിയായ ദുഖം. മുഖത്തും മനസ്സിലും ദുഖത്തിന്റെ കരിനിഴൽ. മനംനൊന്ത് അല്ലാഹുവിനോട് പ്രാർത്ഥിച്ചു.മനസ്സ് മുഴുവൻ അല്ലാഹു വിൽ സമർപ്പിച്ച ആ ത്യാഗി ബിസ്മി ചൊല്ലി വെള്ളം കോരാൻ ബക്കറ്റ് കിണറ്റിലേക്കിട്ടു അത്ഭുതം... കിണറ്റിൽ നിന്ന് കയറ്റിയ വെള്ളം ചൂടുവെള്ളം.യഹ് യാ ശൈഖിന് സന്തോഷമായി. നാല്പത് ദിവസം മുടങ്ങാത്ത ഏറ്റെടുത്ത ഉത്തരവാദിത്തം നിർവ്വഹിച്ചു.മഹാനവർകളെ ശൈഖ് വിളിച്ച് വരുത്തി. നഖ്ശബന്ദിയ്യ ത്വരീഖിന്റെ പട്ടം നൽകി.

ആയുർവേദ യൂനാനി ചികിത്സകളുടെ ഇജാസിയ്യത് നൽകി ചികിത്സക്കുള്ള അനുമതി നാട്ടിലെത്തിയ ആദ്യം കാണുന്ന വ്യക്തിക്ക് നൽകണം.ശത്വുൽ ഖന്തർ (പാലത്തുങ്കര)യിലെ വ്യക്തിക്കാവണം ദീർഘകാലം രിയാളായിൽ യഹ്‌യ ശൈഖിന്റെ കൂടെ തങ്ങൾ കഴിച്ചുകൂട്ടി 12 വർഷത്തെ ആത്മീയ കളരിയിൽ നഖ്ശബന്ദി ത്വരീഖത്തിന്റെ ശൈഖായി 7 വർശമാണെന്നും ചിലർ അഭിപ്രായാപ്പെടുന്നു ശൈഖ് യഹ്‌യ യുടെ ഖലീഫയായി മലബാർ പ്രദേശത്ത് ശൈഖ് കുഞ്ഞഹമ്മദ് നിയോഗിക്കപ്പെട്ടു സ്വദേശമായ നൂഞ്ഞേരിയിലെത്തി പിന്നീട് കാലടിയിലേക് മാറി പള്ളിയും വീടും അവിടെയുണ്ടാക്കി താമസമാക്കി നഖ്ശബന്ദി ത്വരീഖത്ത് ശിഷ്യർക്ക് പകർന്നു കൊടുത്തു.

നാട്ടിൽ തിരിച്ചെത്തിയ കുഞ്ഞഹമ്മദ് ശൈഖ് ആദ്യം പലത്തുങ്കരയിൽ കണ്ടത് മൂലയിൽ റമളാൻ എന്ന വ്യക്തിയെ,യഹ്‌യാ ശൈഖിന്റെ നിർദ്ദേശപ്രകാരം ചികിത്സ ക്കുള്ള ഇജാസത് നൽകി മൂലയിൽ റമളാൻ പിന്നീട് റമളാൻ ശൈഖ്‌ എന്നപേരിലറിയപ്പെട്ടു അദ്ദേഹത്തിന്റെ കീർത്തി നാൾക്കുനാൾ വർദ്ധിച്ചു ആധുനിക വൈദ്യശാസ്ത്രത്തെ വെല്ലുന്ന രീതിയിലുള്ള ചികിത്സ ജനം റമളാൻ ശൈഖിന്റെ അടുത്ത് തടിച്ചുകൂടി ഫലപ്രദമായ ചികിത്സ മഹാൻ ജനങ്ങളെ സേവിച്ചു.തലമുറകളായി കൈമാറിവന്ന ചികിത്സ രീതി ഇന്നും മൂലയിൽ തറവാട്ടിൽ അതിന്റെ ശേഷിപ്പുകളുണ്ട് റമളാൻ ശൈഖിന് ശേഷം മർഹൂം മൂലയിൽ ഫക്രുദ്ദീൻ ശൈഖ്, മർഹൂം ശാഹുൽ ഹമീദ് തങ്ങൾ,മർഹൂം മുഹമ്മദ് ഹാജി തങ്ങൾ,മർഹൂം അന്ത്രു ഹാജി തങ്ങൾ,മർഹൂം റമളാൻ ഹാജി,അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയവർ ഏറ്റുപിടിച്ചു മൂലയിൽ അബ്ദുൽ അസീസ് തങ്ങൾ,മൂലയിൽ കരീം ദാരിമി തുടങ്ങിയവരും ഇജാസത്ത് പ്രകാരം ചികിത്സ തുടർന്നു. 〰〰〰〰〰〰〰〰

  • കറാമത്ത്*

നൂഞ്ഞേരി ജുമാ മസ്ജിദ്.ഒട്ടനവധി തലമുറകൾ ആരാധനകൾ നടത്തിയ പുണ്യകേന്ദ്രം കുഞ്ഞഹമ്മദ് ശൈഖിന്റെ കാലത്താണ് പള്ളിയുടെ നിർമാണം അന്ന് മുതൽ ഇന്ന് വരെ ഇസ്ലാമിക സംസ്കാരത്തിന്റെ പ്രഭവ കേന്ദ്ര മാണിത്.പള്ളി നിൽക്കുന്ന സ്ഥലത്തിന്റെ പിന്നിലും അൽഭുതകാരമായ ചരിത്ര സത്യമുണ്ട്.നൂഞ്ഞേരിയിലെ അന്നത്തെ അറിയപ്പെട്ട കുടുംബമാണ് വള്ളുവഞ്ചേരി തറവാട്.കോവിലകത്തുള്ള കുടുംബമാണ് അന്ന് അവിടെ താമസിച്ചിരുന്നത്.കുടുംബ ത്തിൽ ഏക മകൾ എല്ലാവരുടെയും പരിചരത്തിലും വാത്സല്യത്തിലും വിധേയമായവൾ പക്ഷെ അവൾ രോഗിയായി പല വൈദ്യന്മാരും വന്നു.പല ചികിത്സകളും നടത്തി പക്ഷെ അസുഖം ഭേദമായില്ല ആരോ പറഞ്ഞു കുഞ്ഞഹമ്മദ് ശൈഖിനെ കാണാം.ഉടനെ തമ്പുരാൻ ശൈഖാവർകളെ വിളിപ്പിക്കാൻ ആളെ വിട്ടു.ദൂതൻ തങ്ങളുടെ അടുത്തെത്തി വിവരം പറഞ്ഞു. തങ്ങൾ പറഞ്ഞു "രോഗിയുടെ അടുത്തേക് അങ്ങോട്ട് വരില്ല,രോഗിയേ യും കൂട്ടി ഇങ്ങോട്ട് വരിക" തമ്പുരാൻ മകളെയും കൂട്ടി തങ്ങളുടെ അടുത്തേക്ക് പുറപ്പെട്ടു അകമ്പടിയായി പരിവാരങ്ങളും.സംഘം തങ്ങളുടെ വീട്ടു പടിക്കലെത്തി.തങ്ങൾ തിണ്ണയിൽ ഇരിക്കുകയായിരുന്നു മഹാൻ എഴുന്നേറ്റ് മുറ്റത്തിറങ്ങി. പടിക്കൽ ചെന്ന് തമ്പുരാനെ സ്വീകരിച്ച് കൊണ്ടു വന്നിരുത്തി.ഇസ്ലാമിക സംസ്കാരത്തിന്റെ തനിമയായ മാതൃക.മത സൗഹാർദ്ധത്തിന്റെ മാകുടോദാഹരണം.അന്യ മതസ്ഥരെ ആദരപൂർവ്വം സ്വീകരിച്ചു.മറ്റുള്ളവരിൽ മതിപ്പുളവാക്കുന്ന സമീപനം മുസ്‌ലിമിൽ നിന്നും അതാണുണ്ടാവേണ്ടത്. തസ്ബീഹ് ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്ന തങ്ങൾ ചുമലിലുണ്ടായിരുന്ന തോർത്തെടുത്തു അതിൽ നിന്ന് ഒരു നൂലെടുത്ത് തമ്പുരാന്റെ കയ്യിൽ കൊടുത്തു "ഇത് കൊണ്ട് പോയി കെട്ട്" ഉടനെ തന്നെ അത് കെട്ടി രോഗം മാറി.സംതൃപ്തനായ തമ്പുരാൻ പ്രതിഫലം വാങ്ങാൻ നിർബന്ധിച്ചു പക്ഷെ തങ്ങൾ അതിന് ഒരുക്കമായിരുന്നില്ല.അവസാനം തങ്ങൾ പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള സ്ഥലം ആവശ്യപ്പെട്ടു.ഇത് ചികിത്സയുടെ പ്രതിഫലമല്ല. പ്രതിഫലത്തിനായി ഞാൻ ചികിത്സിക്കില്ല.അത്കൊണ്ട് ആസ്ഥലത്തിന് വേണ്ടി നിങ്ങൾ വില വാങ്ങണം.രണ്ടുപേരും മൗനമായി.തങ്ങളുടെ കയ്യിലുണ്ടായിരുന്ന തല വളഞ്ഞ വടി മക്കയിൽ നിന്നും കൊണ്ട് വന്നതായിരുന്നു.തമ്പുരാൻ വടി താൽപര്യപ്പെട്ടു.വടി വിലയായി ആവശ്യപ്പെട്ടു ശൈഖവർകൾ അത് നൽകി.സ്ഥലത്തിന്റെ രേഖ തങ്ങളുടെ മകൻ അബ്ദുൽ ഖാദർ മുസ്ലിയാരുടെ പേരിലാക്കി. അദ്ദേഹം അത് സാമൂഹികാവശ്യത്തിനായി നീക്കിവെച്ചു. അവിടെ ഇന്ന് കാണുന്ന വലിയ മസ്ജിദ് നിർമിച്ചു.മസ്ജിദിന്റെ തൊട്ടടുത്ത് ഒരു കുളവുമുണ്ട്. ഇന്നും പഴമ നിലനിർത്തി തങ്ങൾ പണികഴിപ്പിച്ച നൂഞ്ഞേരി ഷാദുലി മസ്ജിദ് സാംസ്കാരിക കേന്ദ്രമായി നിലകൊള്ളുന്നു. (മഹാനിൽ നിന്നുള്ള കറാമത്തുകൾ മൗലിദിലും മറ്റും ഒരുപാട് രേഖപ്പെടുത്തിയിട്ടുണ്ട്) ...................................

ഖാളി ഖുളാത്ത് സയ്യിദ് മുഹമ്മദ് വളപട്ടണം,സൈനുദ്ധീൻ മഖ്ദൂം അഖീർ,ബാവ ശഖീർ എന്നറിയപ്പെടുന്ന ശൈഖ് മുഹമ്മദ് മഖ്ദൂം,തലശ്ശേരിയിൽ മറചെയ്യപ്പെട്ട ശൈഖ് അബ്ദുല്ല കൈപ്പുറം,ശൈഖ് കുഞ്ഞഹമ്മദ് കുട്ടി,ശൈഖ് കമാലുദ്ധീൻ കല്ലായി,മാഹി ചൂളിയേരിയിലെ ശൈഖ് അമൂട്ടി, സഹോദരൻ താനൂരിൽ മറപ്പെട്ട അഹ്‌മദ്‌ കുട്ടി കോടഞ്ചേരി,ശൈഖ് സൈനുദ്ദീൻ റംലി,അണത്തോട് അമ്മു മൗലവി,പൊന്നാനി ഖാളി ആയിരുന്ന പൊന്നാനി സൈനുദ്ദീൻ മഖ്ദൂം തുടങ്ങിയ നിരവധി കറാമത്തിന്റെ ഉടമകളായ മഹാ മനീഷർ ശൈഖിന്റെ സമകാലികരിൽ ചിലരാണ്. 〰〰〰〰〰〰〰〰

  • വഫാത്ത്*

ഹിജ്‌റ 1300 മുഹർറം 28 ഞായർ മക്കയില്നിന്നും ഹജ്ജ് കഴിഞ്ഞ് മടക്കം മുംബയിൽ നിന്നും മലബാറിലേക്കുള്ള കപ്പൽ യാത്ര ഒരു രാത്രി പിന്നിട്ടു അവർ സുബ്ഹി നമസ്കരിച്ചു ളുഹാ സമയം ശൈഖ് തന്റെ സഹചാരികളെ ഒരുമിച്ചു കൂട്ടി ചില കാര്യങ്ങൾ അവരെ ഉപദേശിച്ചു ഞാൻ മരിച്ചാൽ എന്നെ ഈ സമുദ്രത്തിൽ മറമാടുക കരയിൽ എന്നെ മറമാടരുത്,പിന്നീട് എല്ലാവരോടും യാസീൻ ഓതാൻ പറഞ്ഞു എല്ലാവരും ഓതി, ശൈഖ് ഖിബ് ലയിലേക്ക് തിരിഞ്ഞു ചാരിയിരുന്നു എല്ലാവരും യാസീൻപൂർത്തിയാക്കി മഹാ നോട് സംസാരിക്കാനായി ശ്രമിച്ചു പക്ഷെ ഒന്നും മിണ്ടുന്നില്ല അതെ, അവർ അപ്പോഴേക്കും നാഥന്റെ വിളിക്കുത്തരം നൽകിയിരുന്നു... ഇന്നാലില്ലാഹി ....... ശൈഖ് അബ്ദുല്ല തന്നെ മയ്യിത്ത് കുളിപ്പിച്ചു, നിസ്ക്കാരം നടത്തി വസിയ്യത്ത് പ്രകാരം സമുദ്രത്തിൽ മറമാടി. 💐💐💐💐💐💐💐

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Ajmacheleri&oldid=2853134" എന്ന താളിൽനിന്ന് ശേഖരിച്ചത്