ഉപയോക്താവ്:Achuthanand nellaya

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടി. പി. കിഷോർ വാങ്മയചിത്രങ്ങൾകൊണ്ട് താൻ ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ കപട സദാചാരസംഹിതകളെ, മുഖപടമണിഞ്ഞ മാന്യതകളെ അനാവൃതമാക്കിയ കിഷോറിന്റെ കഥകൾക്ക് ഇന്നും മലയാള കഥാസാഹിത്യത്തിൽ തനതായ സ്ഥാനമുണ്ട്. മാതൃഭൂമി കഥാമത്സരത്തിൽ ടി.പി. കിഷോർ എന്ന പ്രതിഭയെ കണ്ടെത്തിക്കൊണ്ട് മലയാളത്തിന്റെ സ്വന്തം എം.ടി. വാസുദേവൻ നായർ പറഞ്ഞത്, 'ആവണിവട്ടം ദക്ഷിണ കാത്തിരിക്കുന്ന ചിത്തിരവാദ്ധ്യാരുടെ ചിത്രം കിഷോർ ഇണങ്ങിയ വാക്കുകൾകൊണ്ട് വരച്ചു' എന്നാണ്.

ടി. പി. കിഷോർ എന്ന എഴുത്തുകാരനെക്കുറിച്ച് പുതിയ തലമുറയിൽ അധികപേരും കേൾക്കാൻ സാധ്യതയില്ല . 1957 ഫെബ്രുവരി 27 ന് ജനനം. കുറച്ചു കഥകളെഴുതി ജീവിതം അവസാനിപ്പിക്കുമ്പോൾ പ്രായം 41.1998ലായിരുന്നു മരണം. 1977ൽ കോളേജ് വിദ്യാർത്ഥികൾക്ക് മാതൃഭൂമി സംഘടിപ്പിച്ച വിഷുപ്പതിപ്പ് മത്സരത്തിൽ "അഗ്നിമീളെ പുരോഹിതം" എന്ന കഥ ഒന്നാം സ്ഥാനം നേടി. മഴവില്ലിൽ ഇല്ലാത്ത നിറങ്ങൾ" എന്ന "കഥ മാതൃഭൂമിയിൽ വായിച്ചത് എനിക്ക് ഇന്നും ഓർമയുണ്ട്.രണ്ടു പെൺകുട്ടികളുടെ സ്നേഹബന്ധത്തിന്റെ കഥ മദനന്റെ ചിത്രങ്ങളും. ടിപി കിഷോറിന്റെ കഥകൾ എന്നപേരിൽ ഡിസി ബുക്സ് കഥകളുടെ സമാഹാരം ഇറക്കിയിട്ടുണ്ട്. അവതാരിക K. P. അപ്പൻ.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Achuthanand_nellaya&oldid=3531164" എന്ന താളിൽനിന്ന് ശേഖരിച്ചത്