ഉപയോക്താവ്:ഹരിപ്പാട് ഗീതാകുമാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹരിപ്പാട് ഗീതാകുമാരി-- താൻ അറിയുകയും അനുഭവിക്കുകയും ചെയ്യുന്ന കർമ്മ പ്രകൃതിയുടെ വിലോഭനീയമായ അവസ്ഥാന്തരങ്ങളും ,വൈയക്തിക ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള സങ്കീർണ്ണങ്ങളായ സമസ്യകളും നിറഞ്ഞ കവിതകൾ മലയാള കവിതാ ശാഖയ്ക്കും അതുവഴി ലോകത്തിനും നൽകിയ അനുഗ്രഹീതയായ കവയിത്രി.

സങ്കടങ്ങളും നെടുവീർപ്പുകളും പരിദേവനങ്ങളും ,പ്രതിഷേധങ്ങളും സ്വപ്നങ്ങളുമൊക്കെയുണ്ട് ഈ കാവ്യയാത്രയിൽ.

ആലപ്പുഴ ജില്ലയിൽ കായംകുളത്തിന് അടുത്തുള്ള കണ്ടല്ലൂർ എന്ന ഗ്രാമത്തിൽ ,പ്രശസ്ത ചിത്രകാരനും ശിൽപ്പിയും അദ്ധ്യാപകനും ആയ കണ്ടല്ലൂർ ആനന്ദന്റെ മകളായി ജനനം .മാടമ്പിൽ യു പി എസ് ,എൻ ആർ പി എം എച്ച് എസ് പുല്ലുകുളങ്ങര,എം എസ് എം കോളേജ് കായംകുളം ,എസ് എൻ കോളേജ് കൊല്ലം ,ടി ടി ഐ ചെട്ടികുളങ്ങര ,പീറ്റ് മെമ്മോറിയൽ ട്രെയിനിംഗ് കോളേജ് മാവേലിക്കര എന്നി വിദ്യാലയങ്ങളിൽ വിദ്യാഭാസം പൂർത്തിയാക്കി.ഒപ്പം സെറ്റും നെറ്റും പാസ്സായി .

കൊല്ലം എസ് എൻ കോളേജിൽ തുടങ്ങിയ അധ്യാപനം ,സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഇന്നും തുടരുന്നു

കുട്ടിയായി ഇരിക്കുമ്പോഴെ കവിതാ രചനയിൽ പ്രാഗത്ഭ്യം തെളിയിച്ച ഇവർ സ്കൂൾ ,കോളേജ് തലങ്ങളിൽ നിരവധി മത്സരങ്ങളിൽ വിജയി ആയിട്ടുണ്ട്‌ . മലയാളത്തിൽ മാത്രമല്ല ഇംഗ്ലിഷിലും കവിതകൾ എഴുതുന്നു ,ഒപ്പം ഇംഗ്ലിഷ് കവിതകൾ മലയാളത്തിലേക്ക് തർജ്ജിമ ചെയ്തു വരുന്നുമുണ്ട് . നിരവധി ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധികരിച്ചിട്ടുമുണ്ട് .

പ്രാദേശികമായ നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹയായ ഇവർക്ക് സമഗ്ര സംഭാവനയ്ക്ക് കേരളാ സാംസ്ക്കാരിക വകുപ്പിന്റെ ആദരവും പ്രശസ്തി പത്രവും ലഭിച്ചിട്ടുണ്ട് .ഒപ്പം കേരളാ സാംസ്ക്കാരിക വകുപ്പ് നടത്തിയ അഖിലകേരളാ കവിതാ രചന മത്സരത്തിൽ വിജയി ആയിട്ടുമുണ്ട് . നിരവധി കവിയരങ്ങുകളിൽ സജീവ സാന്നിധ്യമായ ഗീതാകുമാരി ,കവിതകൾ മനോഹരമായി ആലപിക്കാറുമുണ്ട്

സർഗ്ഗകൂട് ,ചതുപ്പ് നിലങ്ങളിൽ വിത്തെറിയുന്നവർ എന്നി കവിതാസമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധികരിച്ചിട്ടുണ്ട് .

സർഗ്ഗസാഫല്യം എന്ന മലയാള കവിതാസമാഹാരം 2014 ഡിസംബർ മാസത്തിൽ പ്രസിദ്ധികരിച്ചു . ഇംഗ്ലിഷ് കവിതകളുടെ തർജ്ജിമയായ പ്രകൃതി മന്ത്രിച്ചത് എന്ന കവിതാസമാഹാരവും പ്രസിദ്ധികരിച്ചിട്ടുണ്ട്‌.

www.geethakumariblogspot.com എന്ന വിലാസത്തിൽ സ്വന്തമായി ഒരു ബ്ലോഗും നടത്തുന്നു ഹരിപ്പാട് കേന്ദ്രമായി പ്രവർത്തിക്കുന്ന എഴുത്തുകാരുടെ കൂട്ടായ്മയായ സർഗ്ഗചൈതന്യ റൈറ്റേഴ്സ് ഫോറത്തിന്റെ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്നു