ഉപയോക്താവ്:സഫറുള്ള പാലപ്പെട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്രപ്രവർത്തകൻ, സാഹിത്യകാരൻ, ഗ്രൻഥകാരൻ, പൊതുപ്രവർത്തകൻ. നിലവിൽ അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ജനറൽ സെക്രട്ടറി, എം.ഇ.എസ്.പൊന്നാനി കോളേജ് അലുംനി (അബുദാബി)യുടെ രക്ഷാധികാരി. ദേശാഭിമാനി പത്രത്തിന്റെ അബുദാബി ലേഖകൻ. പ്രവാസിയുടെ പത്രാധിപർ. ജീവൻ ടിവിയുടെ അബുദാബി റിപ്പോർട്ടറായും  അറേബ്യ ഇന്റർനാഷണൽ പത്രത്തിന്റെ യു. എ. ഇ. ലേഖകനായും, ഗൾഫ് മാധ്യമത്തിന്റെ സാംസ്കാരിക ലേഖകനായും, പ്രതീക്ഷ പബ്ലിക്കേഷൻസിന്റെ ഗൾഫ് ചീഫ് ഓർഗനൈസറായും പ്രവർത്തിച്ചിട്ടുണ്ട്. 1986 മുതൽ അബുദാബി കേരള സോഷ്യൽ സെന്ററിന്റേയും, അബുദാബി മലയാളി സമാജത്തിന്റേയും, അബുദാബി ശക്തി തിയറ്റേഴ്സിന്റേയും സജീവ പ്രവർത്തകൻ. കേരള സോഷ്യൽ സെന്ററിന്റെ ജോ. സെക്രട്ടറിയായും സാഹിത്യ വിഭാഗം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അബുദാബി ശക്തി തിയറ്റേഴ്സിന്റെ വൈസ് പ്രസിഡന്റ്, ജോ. സെക്രട്ടറി, സാഹിത്യ വിഭാഗം സെക്രട്ടറി എന്നീ നിലകളിൽ നിരവധി തവണ ചുമതല വഹിച്ചിട്ടുണ്ട്. മികച്ച സമൂഹ്യ സാംസ്കാരിക പ്രവർത്തകനുള്ള പ്രഥമ അരങ്ങ് സാംസ്കാരിക വേദി അവാർഡ്, സാഹിത്യ സപര്യയ്ക്കുള്ള സഹൃദയ അഴീക്കോട് സ്മാരക അവാർഡ്, 'കേരളത്തിന്റെ സമഗ്ര വികസനം പ്രതിസന്ധികളും സാധ്യതകളും' എന്ന ലേഖനത്തിനു ജനശക്തി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കൃതികൾ: സാന്ത്വനങ്ങളുടെ സൂര്യകിരണങ്ങൾ, അശ്വഹൃദയം (ഇഎംഎസ്സിനെ കുറിച്ചുള്ള കവിതകൾ) -എഡി. ഭാര്യ : റസീന മക്കൾ : ഗാലിയ, ഗാലിബ്