ഉപയോക്താവ്:ഷഹീർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

''''ലബ്ബമാർ'''' '=== ദക്ഷിണ ഇന്ത്യയിലെ മുസ്ലിം സമുഹത്തിലെ പ്രബല കുടുംബമാണ് ലബ്ബ...അവരുടെ കുടുബ വേര് അറേബ്യയാണ്.. ചരിത്രാതീതകാലം മുതൽക്കുതന്നെ ഫിനീഷ്യരും ഗ്രീക്കുകാരും റോമാക്കാരും അറബികളും എല്ലാം കേരളത്തിന്റെ വാണിജ്യവിഭവങ്ങൾ തേടിവന്നിരുന്നു. പിൽക്കാലത്ത് ഇസ്ലാംമത പ്രചാരണത്തിനുവേണ്ടിയും സഞ്ചാരകൌതുകത്താലും വ്യാപാരാവശ്യാർഥവും വർദ്ധമാനമായ തോതിൽ അറബികൾ വന്നു തുടങ്ങി. ഇങ്ങനെ വന്ന അറബികളിൽ ചിലർ ഇവിടെ നിന്ന് വിവഹം ചെയ്ത് ഇവിടെ സ്ഥിരതാമസമാക്കുകയുണ്ടായി. ഇവരുടെ പിൻതലമുറകൾക്ക് സമൂഹത്തിൽ വളരെ മാന്യമായ സ്ഥാനമാണുണ്ടായിരുന്നത്. സ്വഭാവവൈശിഷ്ട്യംമൂലം അറബികൾക്കും അവരുടെ മതാനുയായികൾക്കും കേരളത്തിലെ ഭരണകർത്താക്കൾ ആദരണീയമായ സ്ഥാനം കല്പിച്ചിരുന്നു. ഇവർ പല നാടുകളിലും പല പേരുകളിൽ അറിയപ്പെട്ടു. ഉത്തരേന്ത്യയിൽ അഷ്റഫി, ശൈഖ്, തുടങ്ങിയ പേരുകളിലും മലബാറിൽ മഘ്ദൂം എന്നും കേരളത്തിലും തമിഴ് നാട്ടിലും ലബ്ബ എന്നുംഎന്നാൽ ഇവർ അറബി വംശജരുടെ പിൻഗാമികൾ ആണ് എങ്കിലും നബിയുടെ കുടുബക്കാർഅല്ല ,, നബി കുടുംബക്കാരേ സയ്യിദ് എന്ന പേരിലാണ് അറിയപ്പെടുന്നത് . ലബ്ബമാർ അധിവസിച്ചിരുന്ന പ്രദേശങ്ങളിൽ ഇവർ തന്നെയായിരുന്നു പരമ്പരാഗതമായി സമുദായ നേതൃത്വത്തിന്നവകാശികളായിത്തീർന്നത് . ലബ്ബ എന്ന നാമകരണത്തിന് പല കാരണങ്ങൾ പറയപ്പെടുന്നുണ്ട്. ഒരാളെ പേരുചൊല്ലി വിളിക്കുമ്പോൾ ആദരസൂചകമായി 'ലബ്ബൈക്' (ഞാൻ വിളി സ്വീകരിച്ചിരിക്കുന്നു) എന്ന് മറുപടി പറയൽ അറബികളുടെ പതിവാണ്. അറബി നാട്ടിൽ നിന്നും വന്ന ശൈഖിനോടും സന്താനങ്ങളോടും ജനങ്ങൾ അങ്ങനെ പ്രതികരിച്ചിരുന്നു. ക്രമേണ ലബ്ബൈക് എന്നത് ലബ്ബൈ എന്നും പിന്നെ ലബ്ബ എന്നും പരിണമിക്കുകയുണ്ടായി. ഈ സംബോധനാരീതി തലമുറകൾ കൈമാറിയപ്പോൾ അത് അവരുടെ വംശനാമമായി മാറിയതായിരിക്കാം എന്നതാണ് പ്രബലമായ ഒരു നിരീക്ഷണം. ശൈഖിനെ പിതൃതുല്യമായി സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്ത ജനങ്ങൾ അല്അബ്ബ (ബാപ്പ) എന്ന് വിളിച്ചിരുന്നു എന്നും അല്അബ്ബ, അല്ലബ്ബയായി പിന്നെ ലബ്ബയായി മാറിയതാണ് എന്നതാണ് മറ്റൊരു നിരീക്ഷണം. 'കണിയാപുരത്തെ ലബ്ബമാർ''''- തമിഴ്നാട്ടിൽനിന്നും കുടിയേറിയ ലബ്ബമാർ ആണ് കണിയാപുരം ഭാഗത്ത് ഉള്ളത്,, കായൽപട്ടണം, നാഗൂർ, തേങ്ങാപട്ടണം, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി .തഞ്ചാവൂർ, കില്ലെകര ,തിരുവിതാംകോട് തുടങ്ങിയ സ്ഥലങ്ങളിൽ നിനും അവർ കുടിയേറി . അവരിൽ മത പണ്ഡിതരും പരബരാഗതകച്ചവടക്കാരും ഉണ്ടായിരുന്നു ..1665ലാണ് കുടിയേറിയതു എന്നാണ് അനുമാനം ഈ തമിഴ്‌നാട്‌ ഭാഗങ്ങളിൽ അറബികളുടെ ആഗമനത്തിന് നൂറ്റാണ്ടുകാലത്തെ പഴക്കമവകാശപ്പെടാനുണ്ട്. മുഹമ്മദ് നബിയുടെ കാലഘട്ടത്തിനു മുമ്പുതന്നെ അവർ പ്രസ്തുത മേഖലകളിലെല്ലാം വ്യാപരിച്ചിരുന്നു. പ്രധാനമായും അറേബ്യ, യമൻ, പേർഷ്യ, തുർക്കി എന്നിവിടങ്ങളിൽനിന്നായിരുന്നു അവരുടെ കുടിയേറ്റം. തമിഴകത്തിന്റെ കിഴക്കൻ പ്രവിശ്യകളിലായിരുന്നു അറബികൾ താവളമുറപ്പിച്ചിരുന്നത്. ചെറിയ മക്കയെന്നു പുകൾപെറ്റ കായൽപട്ടണം, മുസ്‌ലിം തീർഥാടന കേന്ദ്രമായ നാഗൂർ, തേങ്ങാപട്ടണം, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി തുടങ്ങി പ്രാചീന കാലത്തുതന്നെ തുറമുഖ പട്ടണമായി വികസിച്ചിരുന്ന പ്രദേശങ്ങളിൽ മികച്ച വർത്തകസംഘമായി പരിണമിക്കാൻ അവർക്കു സാധിച്ചു. പാണ്ഡ്യദേശത്ത് രാജസദസ്സിൽ വരെ മുസ്‌ലിംകൾക്കു സ്ഥാനം ലഭിച്ചിരുന്നതായി മാർക്കോപോളോ രേഖപ്പെടുത്തിയിട്ടുണ്ട്....അവിടെ നിന്നും കണിയാപുരം ഭാഗത്ത് കുടിയേറിയവർ കണിയാപുരത്തിന്റെ സമഗ്രമായ പുരോഗതിക്കു കാരണക്കാർ ആയി.. കായൽപട്ടണം, നാഗൂർ, തേങ്ങാപട്ടണം, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി .തഞ്ചാവൂർ, കില്ലെകര ,തിരുവിതാംകോട് തുടങ്ങിയ സ്ഥലങ്ങളിൽ നിനും അവർ കണിയാപുരത്തു കുടിയേറി '''എസ് അഹമ്മദ്‌ കുഞ്ഞു ലബ്ബ'''കണിയാപുരത്തു കുടിയേറിയ ലബ്ബമാരിൽ പ്രമുഖംകുടുബമാണ് സുലൈമാൻ ലബ്ബയുടെ മുൻഗാമികൾ ,,,,സുലൈമാൻ ലബ്ബ ഒരു പരബരാഗതകച്ചവടക്കാരൻ ആയിരുന്നു ,അദേഹത്തിന്റെ നാലു മക്കളിൽ മുത്തയാൽ ആണ് 'അഹമ്മദ് കുഞ്ഞു ലബ്ബ.. മുൻപ്പ് രാജഭരണകാലത്ത് രാജ്യകാര്യങ്ങൾ നിശ്ചയിച്ചിരുന്നത് രാജാവ് നിയമിക്കുന്ന ദിവാനായിരുന്നു. സർ സി.പി.രാമസ്വാമി അയ്യർ എന്ന ദിവാന്റെ ഭരണപരിഷ്ക്കാരമെന്ന നിലയിൽ ഈ പ്രദേശത്ത് മലയാളം സ്ക്കൂളുകളിൽ വലിയ ക്ലാസുകൾ വേണ്ടെന്നുള്ള വിജ്ഞാപനമുണ്ടായി. തേഡ് ഫാമിൽ പൊതുപരീക്ഷ ജയിക്കുന്നവർക്ക് തുടർന്ന് പഠിക്കാൻ ഈ പ്രദേശത്തോ പരിസരങ്ങളിലോ ഹൈസ്ക്കൂളുകൾ ഉണ്ടായിരുന്നില്ല. മലയാളം സ്കൂളുകൾ അപ്രത്യക്ഷമായതോടെ ഈ പ്രദേശത്ത് ആറു പ്രൈമറി സ്കൂളുകൾ അവശേഷിച്ചു. ഒരു ഹൈസ്കൂളിന്റെ അഭാവം യുവജനങ്ങളുടെ വിദ്യാഭ്യാസത്തിന്റെ വഴിത്താരയിൽ മാർഗ്ഗതടസം സൃഷ്ടിച്ചു. ഈ ഘട്ടത്തിലായിരുന്നു തൊട്ടടുത്ത കഠിനംകുളം പഞ്ചായത്തിൽ ഒരു ക്രിസ്ത്യൻ സ്വകാര്യ ഹൈസ്കൂൾ നിലവിൽ വന്നത്. അവിടെ പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു (ഇന്ന് കണിയാപുരം സെന്റ് വിൻസൻറ് ഹൈസ്കൂൾ എന്ന് അറിയപ്പെടുന്നു } . ഈ സ്ഥിതിവിശേഷം പ്രയോജനപ്പെടുത്തിക്കൊണ്ടായിരുന്നു ഇന്നത്തെ കണിയാപുരം മുസ്ലിം ഹൈ സ്കൂൾ 'കരൂപം നൽകാൻ കെ എം സിതി സഹിബിന്റെയും വക്കം മൌലവിയുടെയും താല്പരിയ പ്രകാരം ഇന്നാട്ടിലെ കയർവ്യവസായപ്രമുഖനും പൊതുകാര്യ പ്രസക്തനുമായ ശ്രീമാൻ അഹമ്മദ് കുഞ്ഞ് ലബ്ബ മുന്നോട്ട് വന്നത്. അദ്ദേഹം എല്ലാ സമുദായത്തിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തെ മുന്നിൽ കണ്ടുകൊണ്ടായിരുന്നു കരുക്കൾ നീക്കിയത്. അദേഹത്തിന്റെ ശ്രമ ഫലംയി അഞ്ചും ആറും ക്ലാസുകൾ ഒരേ വർഷം തന്നെ അനുവദിച്ചുത്തരവായി. 1946-ൽ 'കണിയാപുരം മുസ്ലീം ഹൈസ്ക്കൂൾ' സ്ഥാപിതമായി.അഹമ്മദ് കുഞ്ഞു ലബ്ബ തിരുവനതപുരം ജില്ലയിലെ കണിയാപുരം എന്ന ഗ്രാമത്തിലെ സാമുഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ നക്ഷത്ര തുലിയനാണ്..........കണിയാപുരം മുസ്ലിം ഹൈ സ്കൂൾ സ്ഥാപകൻ എന്ന നിലയിൽ ഈ ഗ്രാമത്തിന്റെ ചരിത്രത്തിൽ ആ മഹാൻ സ്ഥാനം പിടിച്ചിരിക്കുന്നു ..

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:ഷഹീർജി&oldid=2126265" എന്ന താളിൽനിന്ന് ശേഖരിച്ചത്