ഉപയോക്താവ്:വിഷ്ണു എസ്സ് പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
 നാനികവിതകൾ

തെലുങ്കിൽ ‘’ നാനികവിതകൾ ‘’ എന്നൊരു പ്രസ്ഥാനമുണ്ട്. തെലുങ്ക് സർവ്വകലാശാലയുടെ വൈസ് ചാൻസലറുകൂടെ ആയിരുന്ന പ്രൊഫ. എൻ. ഗോപി എന്ന പ്രമുഖ തെലുങ്ക് കവി സമാരംഭിച്ചതാണിത്. നാനി എന്നുവെച്ചാൽ [എൻറെ] നീനി-നിൻറെ എന്നുവെച്ചാൽ എൻറെയും നിൻറെയും . നാനി എന്നാൽ തെലുങ്കിൽ ചെറിയ കുട്ടി എന്ന അർത്ഥമുണ്ട്. നാനിയിൽ നാലുവരികൾ ഉണ്ടാകണമെന്ന നിയമം ഉണ്ട്. ഇങ്ങനെ നിർണ്ണയിക്കാൻ പ്രത്യേക കാരണമൊന്നുമില്ല. വൃത്തനിയമമില്ലാത്ത free verse ആണത്. പക്ഷെ ശില്പപരമായ ഒരു പദ്ധതിയുണ്ട്. ആദ്യത്തെ രണ്ട് വരികളിൽ ഒരു ആശയശകലവും രണ്ടാമത്തെ രണ്ടുവരികളിൽ മറ്റൊരു ആശയവും കാണാൻ കഴിയുന്നു. ആദ്യത്തെ ആശയത്തെ രണ്ടാമത്തേത് സമർത്ഥിക്കുന്നു. വ്യത്യസ്തമായ വിഷയങ്ങളെപ്പറ്റി എഴുതപ്പെട്ടവയാണ് നാനി കവിതകൾ. പ്രക്ഷുബ്ധമായ മനസ്സാണ് നാനി കവിതകൾക്കു പ്രേരണ. മനുഷ്യസ്വഭാവത്തിൽ കാണാവുന്ന വിവിധ വ്യത്യസ്ത മനോഭാവങ്ങൾ മനസിലാക്കുവാൻ ചെയ്ത ഉദ്യമം. ജീവിതം അനുഭങ്ങളുടെ സമാഹാരമെന്നു കരുതി , അത് ദുഖിക്കാൻ മാത്രം അല്ല വിജയത്തിൻറെ ഏണിപ്പടികൾ കയറാനും ഉപോഗിക്കണമെന്ന് കരുതി ചെയ്ത യാത്ര. അന്തരംഗത്തിൻറെ അഗാധതലങ്ങളിൽ വിഹരിച്ച് അനുഭൂതിയിൽ മുങ്ങികുളിച്ച് പുറത്തുവന്ന് സാമൂഹ്യവൽക്കരണം ചെയ്ത സന്ദർഭം. മനുഷ്യസ്നേഹത്തോടെ നിത്യസത്യാന്വേഷണം ചെയ്ത് ഉപദേരൂപത്തിൽ അല്ലാതെ സ്നേഹസ്പർശത്തോടെ പറയാനുള്ള ഉദ്യമം , ഇവ നാനി കവിതകളിൽ കാണാം. നാനി കവിതകളിൽ ആകർഷിക്കപ്പെട്ട അക്കാലത്തെ പത്രാധിപന്മാർ തുടർച്ചയായി ആ കവിതകൾ പ്രസിദ്ധികരിച്ചു. പല കവികൾ നാനി കവിതകൾ എഴുതി. ചിലർ നാനി കവിതകളെ അനുകരിച്ച് ‘മുന്നി’ കവിതകൾ എഴുതുകയുണ്ടായി.

‘’’’’’’’’’’’’’’’’’’’’ റഫറൻസ്  ;- എൽ. ആർ. സ്വാമി , പ്രൊഫ. എൻ. ഗോപി എന്നിവരുടെ ലേഖനങ്ങൾ.