ഉപയോക്താവ്:വിജയകുമാർ.എൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിജയകുമാർ.എൻ തിരുവനന്തപുരം സർക്കാർ വനിതാകോളേജിലെ സെലക്ഷൻ ഗ്രേഡ് ലൈബ്രേറിയൻ.തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ പഞ്ചായത്തിലെ മലയ്ക്കൾ 1961 ജൂലൈ12ന് ജനനം.അച്ഛൻ റിട്ടയേർഡ്‌ സർക്കാർ അധ്യാപകൻ എൻ.നീലകണ്ഠൻ.അമ്മ കാർത്തിയായനി അമ്മ.കേരള സർവ്വകലാശാലയിൽ നിന്നും ലൈബ്രറി ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും ബിരുദവും അണ്ണാമല സർവ്വകലാശായിൽ നിന്നും ബിരുദാനന്തര ബിരുദവും എം.ഫില്ലും.ലൈബ്രറി ശാസ്ത്രത്തിൽ യു.ജി.സി.നെറ്റും പാസായി.കേരളത്തിലെ വിവിധ കോളേജുകളിൽ ലൈബ്രേറിയൻ ആയി ജോലിചെയ്തിട്ടുണ്ട്.വിവിധ സർക്കാർ കോളേജ് ലൈബ്രറികളുടെ നവീകരണത്തിന് മുഖ്യപങ്കുവഹിച്ചു.സർവ്വകലാശാല ലൈബ്രറി സയൻസിൽ ബോർഡ്‌ ഓഫ് സ്റ്റഡീസ് അംഗമായിരുന്നു.സർവ്വകലാശാല ലൈബ്രറി സയൻസ് പൂർവ്വവിദ്യാർഥി മുൻ സെക്രട്ടറി.ഇപ്പൊൾ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി.ഭാര്യ ഷീജ.മക്കൾ വൈഷ്ണവ്,വൈശാഖ്,വിശാഖ്.