ഉപയോക്താവ്:രാഖി ജിതിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാമകഥാപാട്ട്

അവ്വാട്ടുതുറ അയ്യിപിള്ള ആശാനാണ് രാമകഥാപാട്ടിന്റെ കർത്താവ് .നെയ്യാറ്റിൻകര താലൂക്കിൽ കോവളത്തിനടുത്തുള്ള ഒരു സ്ഥലമാണ് അവ്വാട്ടുതുറ .തെക്കൻ തിരുവിതാംകൂറിൽ ജനിച്ച ആശാൻ തമിഴുo സംസ്കൃതവും നന്നായി പഠിച്ചിരുന്നത് കൃതിയിൽ നിന്ന് വ്യക്തമാണ് .ദ്രാവിഡ വൃത്തങ്ങളിലും ഗാനരീതികളിലുമായി 279വിഭാഗങ്ങളിലുള്ള വലിയ പുസ്തകമാണ് രാമകഥാപാട്ട് .3163 ശീലുകൾ ആണ് ഇതിൽ ഉള്ളത് .രാമകഥാപാട്ടിന്റെ കാലത്തെകുറിച്ചു വിവരിക്കുന്ന രേഖകൾ ഒന്നും ലഭിച്ചിട്ടില്ല .ലീലാതിലകാരൻ പാട്ടിന് നല്കിട്ടുള്ള ലക്ഷണം പൂർണ്ണമായി അനുസരിക്കുന്ന കൃതി അല്ല ഇത് .ആര്യക്ഷരമാല സ്വീകരിച്ചുകൊണ്ട് സംസ്‌കൃത പദങ്ങളെ തത് സമമായിത്തന്നെ എഴുതാനുള്ള സ്വാതന്ത്ര്യം കവി പ്രകടിപ്പിച്ചിരുന്നു .

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:രാഖി_ജിതിൻ&oldid=2909963" എന്ന താളിൽനിന്ന് ശേഖരിച്ചത്