ഉപയോക്താവ്:ഭൂമിവതിലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ചാരസംഘം


ആർനോൾഡ് ഡച്ച് മാൻ മുന്നോട്ട് വച്ച പദ്ധതിയുടെ വിശദാംശങ്ങൾ ഹാരോൾഡ് ഫിൽബി പലവട്ടം പരിശോദിച്ചു. ഇതു അവസാന കൂടികാഴ്ചയാണ്. ഇംഗ്ലൻഡിൽ ജീവിക്കുന്ന ചുരുക്കം കമ്യൂണിസ്റ്റുകാരിൽ ഒരാളണെന്ന് താനെന്ന് ഇതുവരെയും ആർക്കും അറിയില്ല എന്നാണ് ഫിൽബി ധരിച്ചിരിന്നത്. പക്ഷേ, മുൻപിൽ ഇരിയ്ക്കുന്ന സോവിയറ്റ് യൂണിന്റെ രഹസ്യാൻവേഷണ വിഭാഗം ഉദ്യോഗസ്ഥൻ തേടിവന്നത് എങ്ങിനെ എന്ന് എത്ര ആലോചിച്ചിട്ടും ഫിൽബിയ്ക് മനസിലായില്ല. അടുത്ത വർഷം ബിരുദ പഠനം പൂർത്തിയാക്കുന്ന ഫിൽബി, കേംബ്രിഡ്ജ് അപ്പോസ്റ്റൽസ് എന്ന് സീക്രട്ട് സൊസൈറ്റിയിലെ അംഗമയിരുന്നു. കേംബ്രിഡ്ജ് സർവ്വകലാശാലയ്ക് കീഴിലുള്ള കോളേജുകളിലെ അതിസമർദ്ധന്മാരായ ഒരു ചെറിയ കൂട്ടം വിദ്യാർത്ഥികളുടെ സംഘമായിരുന്നു കേംബ്രിഡ്ജ് അപ്പോസ്റ്റൽസ്. എല്ലാശനിയാഴ്ചയും നടക്കുന്ന രഹസ്യയോഗത്തിൽ അജൻഡ തയ്യാറാക്കുന്ന ജോലി ആയിരുന്നു ഫിൽബിയുടേത്. യോഗ സ്ഥലം തീരുമാനിയ്ക്കുന്നത് മറ്റൊരു അംഗമായിരിയ്ക്കും. യോഗത്തിനു തൊട്ടു മുൻപ് മാത്രമേ യോഗസ്ഥലത്തേപറ്റി അംഗങ്ങളെ അറിയിക്കൂ. എല്ലാവരും എത്തിച്ചേർന്നാൽ ഫിൽബി അജണ്ഡ ഉറക്കെ വായിക്കും. മുൻകൂട്ടി തയ്യാർ ചെയ്തുവന്ന പ്രസംഗങ്ങൾ അതാതു അംഗങ്ങൾ നടത്തും. ദൈവം, ആത്മീയം രാഷ്ട്രീയം, കല, മന്ത്ര-തന്ത്രങ്ങൾ എന്നുവേണ്ട ആകാശത്തിനു കീഴിലുള്ള ഏതു വിഷയവും ചർച്ചാ വിഷയം ആകും. ട്രിനിറ്റി കോളേജിലെ പഠനത്തിനിടയിൽ 1930 ലാണ് ഫിൽബി കേംബ്രിഡ്ജ് അപ്പോസ്റ്റൽസിൽ അംഗമാകുന്നത്. അതിസമർദ്ധനായിരുന്ന ഫിൽബി, കമ്യൂണിസ്റ്റ് ആശയങ്ങളിൽ താല്പര്യമുള്ള അംഗങ്ങളെ തിരിച്ചറിയുകയും, ആരുമറിയാതെ രഹസ്യ സംഘടനക്കുള്ളിൽ മറ്റൊരു രഹസ്യ സംഘടന ഉണ്ടാക്കുകയും ചെയ്തു. പക്ഷേ, എങ്ങിനെയോ ആയിരക്കണക്കിനു കിലോമീറ്ററുകൾ അകലെ മോസ്ക്കോയിലെ കെ ജി ബി യുടേ ( KGB) ഹെഡ്ക്വാർട്ടേഴ്സിൽ ഫിൽബിയേക്കുറിച്ചുള്ള വിവരങ്ങൾ സമയാസമയത്ത് ലഭിച്ചു കൊണ്ടിരിന്നു. അങ്ങിനെയാണ് ഒരു ദിവസം സന്ധ്യയ്ക്ക് ട്രിനിറ്റി കോളേജിന്റെ സമീപത്തുള്ള റസ്റ്റാറന്റിൽ വച്ച് ആർനോൾഡ് ഡച്ച്മാനെ കണ്ടു മുട്ടുന്നത്. അതി പ്രധാനമായ ഒരു കാര്യം സംസാരിയ്ക്കാനുണ്ടെന്ന് പറഞ്ഞ് ആർനോൾഡ് ഒരു മുഖവരയുമില്ലാതെ പറഞ്ഞു തുടങ്ങി, "ഞാൻ നിങ്ങളുടെ മുന്നിൽ ഒരു പദ്ധതി വിശദീകരിയ്ക്കും.... ഇന്നും നാളെയു മറ്റെന്നാളും നമ്മൾ തമ്മിൽ കാണും, ഞാൻ പറയുന്ന സ്ഥലങ്ങളിൽ- പിന്നെ നമ്മൾ തമ്മിൽ ഒരിയ്ക്കലും കാണുകയും ഇല്ല. ഞാൻ മുന്നോട്ടു വയ്ക്കുന്ന പദ്ധതി സ്വീകരിച്ചാലും ഇല്ലെങ്കിലും താങ്കൾക്ക് ഒരു കുഴപ്പം വരികയില്ല." പിന്നീട് ആർനോൾഡ് ഒറ്റ വാക്കിൽ കാര്യം പറഞ്ഞു,"അതിപ്രധാനമായ ചില വിവരങ്ങൾ ബ്രിട്ടണിൽ നിന്നും സോവിയറ്റ് യൂണിയന് ആവശ്യമുണ്ട്. താങ്കളെ കെ ജി ബിയിൽ പ്രവർത്തിയ്ക്കുവാൻ ക്ഷണിയ്ക്കുന്നു." "താങ്കളുടെ ദൗത്യം പൂർത്തിയാക്കുവാൻ ചെറു സംഘത്തെയും തിരഞ്ഞെടുക്കാം. പ്രതിഫലം കനത്തതും സുരക്ഷിതത്വം സോവിയറ്റ് യൂണിയന്റെ ഉത്തരവാദിത്വവുമായിരിയ്ക്കും. " ഡച്ച്മാനെ കണ്ടിട്ട് ഇതു മൂന്നാം ദിവസം. ഇന്നു അദ്ദേഹം പിരിയുകയാണ്. പറഞ്ഞത് വിശ്വസിയ്ക്കാമെങ്കിൽ ഇനി കാണുകയും ഇല്ല. പൂർണ്ണമായ ഒരു പ്രവർത്തന പദ്ധതി മുന്നിലില്ലെങ്കിലും ഫിൽബി എഴുന്നേറ്റു കൈനൽകികൊണ്ട് പറഞ്ഞു, " സമ്മതം!" . സോവിയറ്റ് യൂണിയനു വേണ്ടി ഇംഗളണ്ടിലെ രഹസ്യങ്ങൾ ചോർത്തുവാൻ ഫിൽബി സമ്മതം മൂളി. അങ്ങിനെ ലോകചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധരായ കേംബ്രിഡ്ജ് ഫൈവ് എന്ന ചാര സംഘം രൂപം കൊണ്ടു. കേംബ്രിഡ്ജ് അപ്പോസ്റ്റൽസിലെ ക്മ്യൂണിസ്റ്റ് അനുഭാവികളായ മറ്റു മൂന്നു പേർ: ഡോനാൾഡ് മക്കളീൻ, ഗുയി ബർഗസ്, അന്റണി ബ്ലണ്ട്. പിന്നെ അവർ നാലു പേരും ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത അദൃശനായ മറ്റൊരാൾ!. അയാളായിരുന്നു സംഘ തലവൻ. ഇവർ ആയിരുന്നു കേംബ്രിഡ്ജ് ഫൈവിലെ അംഗങ്ങൾ. അഞ്ചാമനായ ഒരു സംഘത്തലവനെ നിർദ്ദേശിച്ചത് ആർനോൾഡ് ആയിരുന്നു. വർഷങ്ങളോളം ഒരു വിധ പ്രവർത്തവും നടത്താതെ പഠനത്തിൽ മാത്രം ശ്രദ്ധയൂന്നി ഉന്നത ഔദ്യോഗിക പദവിയിൽ എത്തുന്നതുവരെ അവർ മൗനമായിരുന്നു. ബ്രിട്ടീഷ് സർക്കാരിന്റേയും ഇന്റലിജൻസ് ഏജൻസികളുടെയും വിശ്വാസം ആർജ്ജിയ്ക്കുവാൻ കുശാഗ്ര ബുദ്ധികളായ അവർക്ക് കാലങ്ങൾ ഏറേ കഴിയേണ്ടിവന്നില്ല. കെ ജി ബിയുടേ എക്കാലത്തേയും ഏറ്റവും വിജയിച്ച ചാരൻ എന്ന് പേരു കേട്ട ഹാരോൾഡ് ബിൽബി അവസാനം ബ്രിട്ടീഷ് സീക്രട്ട് ഇന്റെലിജൻസ് സർവീസ് (MI 6) സോവിയറ്റ് വിഭാഗം തലവൻ ആയി നിയമിതനായി. സോവിയറ്റു യൂണിയനിൽ ചാരപ്രവർത്തി നടത്തുന്ന ബ്രിട്ടിഷ് രഹസ്യാൻവേഷണ വിഭാഗത്തിന്റെ ഏറ്റവും ഉയർന്ന പദവിയിൽ ഒരു സോവിയറ്റ് ചാരൻ! തീർന്നില്ല, സീക്രട്ട് ഫൈവിലെ മറ്റു മൂന്നു പേരും ബ്രിട്ടീഷ് ഇന്റെലിജെൻസ്റ്റിറ്റെ അതിപ്രധാന സ്ഥാനങ്ങളിൽ എത്തിച്ചേർന്നു- ഡോനാൾഡ് മക്ക്ലിൽ ബ്രിട്ടന്റെ വിദേശ കാര്യ സെക്രട്ടറി, ഗുയി ബർഗസ് വിദേശ കാര്യവകുപ്പു മന്ത്രിയുടേ ഡെപ്യൂട്ടി കൂടാതെ MI 6 ന്റെ ഏജന്റ്, അന്റണി ബ്ലണ്ട് എലിസബത്ത് രാജ്ഞിയുടേ കലാവിഭാഗം ഉപദേശകൻ, കൂടാതെ MI 5 ന്റെ ഏജന്റ് എന്നിങ്ങനെ അതിപ്രധാന സ്ഥാനങ്ങൾ വഹിക്കുന്ന വിശ്വസ്തരായി മാറി. ഇക്കാലമത്രയും അഞ്ചാമൻ അരാണെന്ന് അവർക്ക് ആർക്കും അറിയില്ലായിരുന്നു. അ നാല്വരിൽ ഒരാൾ തന്നെ ആയിരുന്നു അഞ്ചാമനെന്ന രഹസ്യം മോസ്ക്കോയിലെ കെ ജി ബി തലവനും, ജോസഫ് സ്റ്റാലിനും പിന്നെ ആ അഞ്ചാമനും മാത്രമേ അറിയാമായിരുന്നുള്ളു. അപസർപ്പക കഥകളെ വെല്ലുന്ന ചാര പ്രവർത്തനം ആയിരുന്നു കേബ്ബ്രിഡ്ജ് ഫൈവ് നട്ത്തിയത്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:ഭൂമിവതിലൻ&oldid=2221860" എന്ന താളിൽനിന്ന് ശേഖരിച്ചത്