ഉപയോക്താവ്:ബിൻഅബ്ദുല്ലമുസ്ലിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ കാലത്തു തന്നെ ഇസ്ലാം കേരളത്തിൽ പ്രചരിച്ചതായി ചരിത്രം സൂചിപ്പിക്കുന്നു. ഇസ്ലാമിന്റെ തനതായ രൂപത്തിലും ഭാവത്തിലും അതിനെ കേരളത്തിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും പ്രചരിപ്പിക്കുന്നതിൽ ആദ്യകാല പ്രബോധകർ വിജയിച്ചു. ജീവിച്ചിരിക്കുന്ന ഇസ്ലാമായിരുന്നു അവർ.സമൂഹം അവരിൽ നിന്ന് നേരിട്ട് ഇസ്ലാമിനെ ദർശിച്ചു.സ്വന്തം ആചാരങ്ങളും മതവിശ്വാസങ്ങളും ത്യജിച്ച് പുതിയ ഈ പ്രത്യയ ശാസ്ത്രം സ്വന്തം ജീവിത പദ്ധതിയായി സ്വീകരിക്കാൻ മാത്രം ഈ പ്രബോധകർ ജനങ്ങളെ സ്വാധീനിച്ചു.ഇസ്ലാമേതര സഹോദരങ്ങൾ സ്വന്തം ആരാധനാലയങ്ങൾ ആരാധനക്കായി വിട്ടുകൊടുക്കാനും,മക്കളെ വിവാഹം ചെയ്തു കൊടുക്കനും സന്മനസ്സ് കാണിച്ചു, സഹോദര സമുദായങ്ങളുടെ പൂർണ്ണ സഹകരണം കൊണ്ട് മാത്രമാണ് ഇത്രമാത്രം ഇസ്ലാമിക പ്രചരണം വിചയിച്ചിരുന്നത് എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു,ഇസ്ലാമിനെ സമാധാനത്തിന്റെയും ഐക്യത്തിനന്റെയും ഇഹപര മോക്ഷത്തിന്റെയും മാർഗ്ഗമായി മനസ്സിലാക്കി ധാരാളം പേർ ഇസ്ലാം ആശ്ലേശിച്ചിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.എന്നാൽ ഇന്ന് മുസ്ലിം സമൂഹവും ഇസ്ലാമും ഏറെ ആക്ഷേപിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു. ഇത് ഇസ്ലാമോ മുസ്ലിംകളോ അർഹിക്കുന്ന താണോ അതല്ല നിരർഥകമായ അപവാദങ്ങളാണോ. യഥാർത്ഥ ത്തിൽ മുസ്ലിംകൾക്കും ആക്ഷേപകർക്കും ഒരു പോലെ ഇതിൽ പങ്കുണ്ട്.ആക്ഷേപകർ നിക്ഷ്പക്ഷമായി വിലയിരുത്താതെ പലപ്പോഴും നിരൂപിക്കുന്നത് കുഴപ്പങ്ങൾക്ക് കാരണമാകുന്നുണ്ട്.മുസ്ലിംകൾ തങ്ങളുടെ അസ്ഥിത്വത്തെ ക്കുറിച്ചു വേണ്ട പോലെ ഗ്രഹിക്കാത്തതും മനസ്സിലാക്കിയ കാര്യങ്ങൾ കാലാനുസ്രതമായി വിശകലനം ചെയ്ത് ഉൽസുകരായി സമൂഹമദ്ധ്യത്തിൽ ഇറങ്ങിവരാനുള്ള തടസ്സങ്ങളുമാണ് പ്രധാന കാരണം.

സുന്നികൾ കേരളത്തിൽ[തിരുത്തുക]