ഉപയോക്താവ്:പതീനാഥ പണിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിഹാസപുരുഷനായ പടവെട്ടും ഈഴവ ചേകവർ പതീനാഥ പണിക്കരുടെ തുറയിൽ തറവാട്ടിലെ ക്ഷേത്രത്തിന്റ ചരിത്രം  

കായംകുളം രാജാവിന് വിശ്വസ്തരും ശക്തരുമായ ചേകവർ നേതൃത്വം വഹിച്ചിരുന്ന ഒരു വലിയ സൈന്യം തന്നെ ഉണ്ടായിരുന്നു. അതിൽ പ്രമുഖനായ വരാണപ്പള്ളി തറവാട്ടിലെ ഐതിഹാസികനായ വ്യക്തിയായിരുന്നു പതീനാഥ ചേകവർ.കായംകുളത്തെ പ്രശസ്ത ഈഴവ കുടുംബമാണ് വാരണപ്പള്ളി.

അദ്ദേഹം സേനാധിപതിയായ ശേഷം യുദ്ധരംഗത്ത് പ്രദർശിപ്പിച്ച ധൈര്യം സാമർത്ഥ്യം തന്ത്രങ്ങൾ എന്നിവയിൽ ആകൃഷ്ടനായി അദ്ദേഹത്തിന് കായംകുളം രാജാവ് പടവെട്ടും പതീനാഥ ചേകവർ എന്ന സ്ഥാനപ്പേര് നൽകി ആദരിച്ചു. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഭരണകാലത്ത് അദ്ദേഹം തന്റെ രാജ്യത്തിന്റെ വിസ്തൃതി കൂട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. അന്നത്തെ കാലത്ത് വേണാട് എന്നത് പത്മനാഭപുരം തലസ്ഥാനമായി ഒരു ചെറു രാജ്യമായിരുന്നു. ഈ പത്മനാഭപുരം പിന്നീട് തിരുവനന്തപുരം എന്ന പേരിൽ അറിയപ്പെട്ടു. രാജ്യവിസ്തൃതി കൂട്ടുന്നതിന്റെ ഭാഗമായി മാർത്താണ്ഡവർമ്മ മഹാരാജാവ് കായംകുളം രാജ്യവുമായി രണ്ടു തവണ യുദ്ധം ചെയ്തു എങ്കിലും രണ്ടിലും അമ്പേ പരാജയപ്പെട്ടു. ഈ രണ്ടു  യുദ്ധങ്ങളിലിലെല്ലാം കായംകുളം രാജ്യത്തിന്റെ രക്ഷപ്പെട്ടത് പതീനാഥ ചേകവരുടെ യുദ്ധം നൈപുണ്യം ഒന്നു കൊണ്ട് മാത്രമാണ്. അങ്ങനെ മൂന്നാമത്തെ അതായത് അവസാനത്തെ കായംകുളവും വേണാടും തമ്മിലുള്ള 1746 ലെ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ മഹാരാജാവ് രണകീർത്തി ചേകവർ എന്ന സേനാധിപതിയുടെ സഹായത്തോടെ കായംകുളം രാജ്യത്തെ കീഴടക്കി. എന്നാൽ കായംകുളം രാജാവ് യുദ്ധത്തിൽ തോൽവി സമ്മതിച്ചു ഒളിച്ചോടി. പക്ഷെ വരാണപ്പള്ളി തറവാട്ടിലെ പതീനാഥ ചേകവരെ യുദ്ധത്തിൽ വധിച്ചില്ല. എന്നാൽ അദ്ദേഹം ആത്മഹത്യ ചെയ്തു. അതായത് അദ്ദേഹം തന്റെ ഉടവാൾ കൊണ്ട് തന്റെ ശരീരത്തെ മൂന്നായി മുറിച്ചു. അതിൽ ശിരസ്സ് തുറയിൽ തറവാടിന്റെ തെക്ക് ഭാഗത്ത് ആണ് കിടന്നിരുന്നത്. അങ്ങനെ ആ ധീരനായ ചേകവരുടെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ ശിരസ്സ് വീണിരുന്ന തുറയിൽ തറവാടിന്റെ തെക്ക് വശത്ത് ഒരു ക്ഷേത്രം സ്ഥാപിച്ചു.

ധീരനായ ചേകവരുടെ ഓർമ്മകളിൽ ഇന്നും ആ ക്ഷേത്രം നിലകൊള്ളുന്നത്.