ഉപയോക്താവ്:ജലീൽ രാമന്തളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാമന്തളി വടക്കുമ്പാട് ജനനം.നഗരത്തിലെ കുതിരകൾ ,ഒട്ടകങ്ങൾ നീന്തുന്ന കടൽ,ഗൾഫ് സ്കെച്ചുകൾ,അഭയം തേടി,ഇരുൾ മുറ്റിയ വഴിയമ്പലങ്ങൾ,നേർച്ചവിളക്ക്,മരുഭൂമികൾ പറയുന്നത് ;പറയാത്തതും തുടങ്ങി പതിനഞ്ചോളം കൃതികൾക്ക് പുറമേ യു എ ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിൻറെ ജീവചരിത്രമായ ഷെയ്ക്ക് സായിദ് എന്ന ഗ്രന്ഥവും രചിച്ചു.രാമന്തളി എൻറെ ഗ്രാമം,സി എച് മുഹമ്മദ്‌ കോയ ,ബാഫഖി തങ്ങൾ,സീതി സാഹിബ് എന്നിങ്ങനെ നിരവധി ഡോക്യുമെന്റ്ററികളുടെ രചന നിർവ്വഹിച്ചു.ഷെയ്ക്ക് സായിദിനെ കുറിച്ച് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ജീവചരിത്രം ഏഷ്യാനെറ്റ്,കൈരളി ചാനലുകളിൽ എഴുതി സംവിധാനം ചെയ്തു സംപ്രേഷണം ചെയ്തു.ഇന്ത്യക്ക് വെളിയിൽ പൂർണ്ണമായും നിർമ്മിച്ച ആദ്യ ടെലിവിഷൻ സീരിയൽ ആയ ചക്രങ്ങളിലും കാലപ്രവാഹത്തിലും ശങ്കർ ശ്രീലകതോടൊപ്പം തിരക്കഥ,സംഭാഷണം എഴുതി.കതിർ കാണാക്കിളികൾ എന്ന ടെലിഫിലിം രചിച്ചു. മാതൃഭൂമി ഗൾഫ് ഫീച്ചർ,ഗൾഫ് മനോരമ ,ചന്ദ്രിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ സ്ഥിരമായി എഴുതി.പ്രവാസം അവസാനിപ്പിക്കുമ്പോൾ മിഡിൽ ഈസ്റ്റ്‌ ചന്ദ്രികയുടെ അബുദാബി ബ്യുറോ ചീഫ് ആയിരുന്നു.പൂങ്കാവനം മാസികയിൽ പതിമൂന്നു വര്ഷം ഗൾഫ് സ്കെച്ചുകൾ എന്ന കോളവും ചെയ്തു.