ഉപയോക്താവ്:എടപറ്റ നൗഷാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളം'

പ്രമാണം:വരാനിരിക്കുന്ന വലിയ വിപത്
കേരളം സോമാലിയ ആവുമോ

സോമാലിയ ആവാൻ അതിക കാലമൊന്നും കാത്തിരിക്കേണ്ടി വരില്ലാ ഒരുകാലത്ത് സൊമാലിയയുടെ ചില ഭാഗങ്ങൾ കേരളം പോലെ ഹരിതാഭമായിരുന്നു. വികസനം വന്നപ്പോൾ ജനം കൃഷി ഉപേക്ഷിച്ചു പാടം നികത്തി ധാന്യം ഇറക്കുമതി ചെയ്തു. പുൽപ്പുറങ്ങൾ കുറഞ്ഞതോടെ മൃഗസമ്പത്ത് ശോഷിച്ചു. പല വയലുകളും ഗോൾഫ് മൈതാനങ്ങളായി. മഴ വിട്ടുനിന്നു. വരൾച്ച പിടിമുറുക്കി. വനം വെട്ടി കരിയാക്കിയാൽ വിദേശത്തേക്ക് കയറ്റി അയയ്ക്കാമെന്ന് തിരിച്ചറിഞ്ഞതോടെ ജനം വനത്തിലേക്ക് കയറി. കാൽ നൂറ്റാണ്ടുകൊണ്ട് വൻമരങ്ങളെല്ലാം നിലം പതിച്ചു. സർക്കാരില്ല, ഭരണമില്ല. എവിടെയും കൊല്ലും കൊലയും പണമുണ്ടാക്കലും മാത്രം.

ഇന്ന് ലോകത്തെ പട്ടിണിയുടെ തലസ്ഥാനമാണ് സൊമാലിയ. ഭക്ഷണത്തിന് നീണ്ട നീണ്ട ക്യൂ. വെള്ളത്തിന് നെട്ടോട്ടം, പട്ടിണിയുടെ പേക്കോലങ്ങളായ കുഞ്ഞുങ്ങൾ…….. പ്രാണികളെ പാകം ചെയ്തു കഴിക്കാൻ ലോക ഭക്ഷ്യ കാർഷിക സംഘടന ആ രാജ്യത്തെ ഉപദേശിച്ചിരിക്കയാണ്. ഭൂപടമെടുത്തു നോക്കുക. തിരുവനന്തപുരത്ത് നിന്ന് ഒരു നേർരേഖ വരച്ചാൽ ചെന്നു നിൽക്കുന്നത് 3000 കി.മീ. പടിഞ്ഞാറു സൊമാലിയയിൽ. കേരളവും സൊമാലിയയും ഒരു നേർ രേഖ (അക്ഷാംശം പത്തു ഡിഗ്രി) പങ്കിടുന്നു.

കേരളത്തിലേക്ക് വരുന്ന തെക്കു പടിഞ്ഞാറൻ മൺസൂൺ തന്നെയാണ് സൊമാലിയയിലും മഴ കൊണ്ടുവരുന്നത്. പകുതിയിലേറെയും മരുഭൂമിയാണെങ്കിലും സൊമാലിയയുടെ ബാക്കിഭാഗത്ത് വനവും വെള്ളവും നദിയുമുണ്ടായിരുന്നു. പ്രകൃതിയുടെ താഡനത്തെപ്പറ്റി മുന്നറിയിപ്പ് നൽകാൻ ആളില്ലാതെ പോയതാണോ. അതോ അവയെല്ലാം അവഗണിച്ചതാണോ കാരണം. എന്തായാലും സൊമാലിയ മറ്റു പ്രദേശങ്ങൾക്കും ഒരു മുന്നറിയിപ്പാണ്.

കടപ്പാട് - NSHA