ഉപയോക്താവ്:ഇവി.ഹരിദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇവി.ഹരിദാസ്. നടൻ, നാടകകൃത്ത്, സംവിധായകൻ. നാടക ഗ്രാമമായ ഉദിന്തരിൽ ജനനം. ഗ്രാമീണ നാടകങ്ങളിലൂടെ നാടക രംഗത്തെത്തി .ഗവ സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥനായിരിക്കെ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്റെ സാംസ്ക്കാരിക സംഘടനയായ രചനയുടെ സജീവ പ്രവർത്തകൻ.രചനക്ക് വേണ്ടി ഉറവിടം എന്ന നാടകമൊരുക്കാൻ സഹായിച്ചു. ദേശീയ സംസ്ഥാന തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ. മറുപിറവി, പെഴ്സോണ, ആഷാഢം, മരപ്പാവകൾ,ചൂട്ട്, ലങ്കാലക്ഷ്മി, ദുവിധ, ഊര് കാവൽ, മിർച്ച്, മേടപ്പൂക്കൾ, സത്ഗതി, ഒടിയൻതിരകൾ, മൊനേർ മാനുഷ്, തനിയെ, മർഫി, കളിയച്ഛൻ, ഭഗത് സിംഗ്, പന്തിരുകുലം തുടങ്ങിയ നാടകങ്ങളുടെ സംവിധായകൻ... രചന നിർവ്വഹിച്ചവ ................. കാവൽ, ആട്, ഗോവർദ്ധനു ശേഷം, കൊളാഷ്, തനിയെ ,ഭഗത് സിംഗ്, യക്ഷിയും കിണറും, മകുടി.. പന്തിരുകുലം അവാർഡുകൾ .............. 2014ലെ മികച്ച നാടകത്തിനുള്ള ദേശീയ പുരസ്ക്കാരം ദുവിധക്ക് ലഭിച്ചു. കേരള ഗവൺമെന്റ് യുവജനക്ഷേമബോർഡിന്റെ പുരസ്ക്കാരം മറുപിറവിക്ക് ലഭിച്ചു. മികച്ച രചനക്കുള്ള സുരേന്ദ്രൻ സ്മാരക അവാർഡ്, NGO സംസ്ഥാന അവാർഡ് (സത്ഗതി), മികച്ച സംവിധായകനുള്ള AKGപുരസ്കാരം ( മൊനേർ മാനുഷ്), മികച്ച സംവിധായകനുള്ള രസിക ശിരോമണി പുരസ്ക്കാരം(പെഴ്സോണ), മികച്ച സംവിധായകനുള്ള സുകല പുരസ്ക്കാരം (പന്തിരുകുലം) തുടർച്ചയായി മൂന്നു വർഷം ദേശീയ നാടകോൽസവത്തിൽ കേരളത്തെ പ്രതിനിധീകരിച്ച നാടകങ്ങളുടെ സംവിധായകൻ.ഇപ്പോഴും നാടക രംഗത്ത് സജീവം..

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:ഇവി.ഹരിദാസ്&oldid=3144682" എന്ന താളിൽനിന്ന് ശേഖരിച്ചത്