ഉപയോക്താവ്:അജിനാസ്.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാണിക്യ മലർ. ജബ്ബാർ എന്ന മദ്രസ അദ്ധ്യാപകൻ എഴുതി എറന്നൊളി മൂസ ആലപിച്ച ഗാനം ആണ് മാണിക്യ മലരായ പൂവി എന്ന ഗാനം പണ്ട് കല്യാണത്തിലും മറ്റു വേദികളിലും ആലപിച്ചിരുന്ന ഗാനം കുറേ കാലത്തേക്ക് അറിയപ്പെടാതെ പോയിരുന്നു. 2018 ൽ ഒമർ ലുലു സംവിധാനം ചെയ്തു റോഷൻ. പ്രിയ പ്രകാശ് വാരിയർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച. ഒരു adaar ലവ് എന്ന സിനിമയിലൂടെ വീണ്ടും കേരളീയ മനസ്സുകളിൽ ഇടംപിടിക്കുകയാണ്. കദീജ ബീവിയുടെയും പ്രവാചകന്റെയും വിവാഹം പ്രമേയം ആയിട്ടുള്ള ഗാനം. ഇരുവരും തമ്മിലുള്ള പ്രണയം ആണ് വിഷയം എന്ന തെറ്റിധരിച്ചു കൊണ്ടാണ് ഈ ഗാനം സിനിമയിലേക്കു തിരഞ്ഞെടിത്തതെന്നു കണക്കാക്കപ്പെടുന്നു. യഥാർത്ഥത്തിൽ ഇരുവരും പ്രണയിച്ചല്ല ദമ്പതികളായത് എന്നതാണ് വാസ്തവം. ഈഗാനം സിനിമയിലിലൂടെ ആവിഷ്കരിക്കപ്പെട്ടപ്പോൾ പ്രവാചകനിന്ദ ഉണ്ടെന്നു പറഞ്ഞു ഹൈദരാബാദ് ഫലകനുമാ പോലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകകയും പ്രസ്തുത സിനിമയുടെ ആളുകൾ സുപ്രീംകോടതിയിൽ മോചനത്തിന് വേണ്ടി ഹർജി നൽകുകയും ചെയ്തിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:അജിനാസ്.&oldid=2711072" എന്ന താളിൽനിന്ന് ശേഖരിച്ചത്