ഉപയോക്താവിന്റെ സംവാദം:Nithinthilak/Status

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്തുപറ്റി നിതിൻ ? ഈ വിരമിക്കലിന് കാരണം എന്റെ ഭാഗത്തുനിന്നുമുണ്ടായ ഇടപെടലാണെങ്കിൽ ഞാൻ നിരുപാധികം മാപ്പുചോദിക്കുന്നു. ഇവിടെ നിങ്ങൾ ഇരുവരും നടത്തിയത് ആവശ്യമില്ലാത്ത ഗുസ്തിപിടുത്തമാണെന്ന് എനിക്ക് അപ്പോൾ തോന്നി. അതുകൊണ്ടാണ് ഞാൻ തലക്കെട്ട് മാറ്റിയത്. അതിനെക്കുറിച്ച് വ്യവസ്ഥാപിതമായ മാർഗ്ഗത്തിലൂടെ വിക്കിപീഡിയയിൽ ചർച്ചചെയ്യാനും എനിക്കെതിരെ ഉചിതമായ നടപടികൾ ആവശ്യപ്പെടാനും നിതിന് കഴിയുമല്ലോ. പകരം പിണങ്ങിപ്പോകുന്നത് നിതിന് മാത്രമല്ല, വിക്കിപീഡിയയ്കും, മലയാളത്തിനുമൊക്കെ നഷ്ടമാണെന്ന് ദയവായി മനസ്സിലാക്കുക. തികച്ചും ജനാധിത്യപരമായി വിക്കിപീഡിയ കൊണ്ടുപോകണമെന്നാണ് നമ്മൾ ആഗ്രഹിക്കുന്നത്. പിന്നെ മനുഷ്യരല്ലേ, ചിലപ്പോൾ എന്തെങ്കിലുമൊക്കെ വൈകാരികത്തള്ളിച്ചകൾ ഉണ്ടായേക്കാം. ആ സംവാദം കണ്ടപ്പോൾ പെട്ടെന്ന് എനിക്കൊരു ഇറിറ്റേഷൻ വന്നു. അത് വരരുതാത്തതായിരുന്നു എന്ന് പിന്നീട് എനിക്കു തന്നെ തോന്നുകയും ചെയ്തു. എന്തായാലും വിട്ടുകള. ഇപ്പോഴത്തെ നിലപാട് ദയവായി മാറ്റുക. --Adv.tksujith (സംവാദം) 05:29, 16 ജനുവരി 2013 (UTC)[മറുപടി]