ഉപയുക്തത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യന്റെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിന് ഒരു സാധനത്തിനോ സേവനത്തിനോ ഉള്ള കഴിവിനെയാണ് അതിന്റെ ഉപയുക്തത (Utility) എന്നു പറയുന്നത്. ഉപയുക്തത ഒരു മാനസിക പ്രതിഭാസമാണ്. ഇതു തികച്ചും ആത്മനിഷ്ഠാപരവും വൃത്യസ്തരായ ഉപഭോക്താക്കളിൽ വ്യത്യസ്തവും ആയിരിക്കും. സംതൃപ്തി എന്നത് ഒരു അനുഭൂതി ആകയാൽ ഇതിനൊരു യഥാർത്ഥ മാപിനി ഉണ്ടാക്കുക സാധ്യമല്ല. സാമ്പത്തികശാസ്ത്രജ്ഞർ ഒരു മാപിനി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനെ യൂട്ടിൽസ്(utils) എന്ന് പറയുന്നു. ഇത് അനുസരിച്ച് ഒരോ വസ്തുവിൽ നിന്നും ലഭിക്കുന്ന സംതൃപ്തിയെ എത്ര യൂട്ടിൽസ് എന്ന് അളക്കാം.

"https://ml.wikipedia.org/w/index.php?title=ഉപയുക്തത&oldid=3364160" എന്ന താളിൽനിന്ന് ശേഖരിച്ചത്