ഉദു
ദൃശ്യരൂപം
ആഫ്രിക്കയിലെ ഒരു താളവാദ്യമാണ് ഉദു (Udu). നൈജീരിയയിലെ ഇഗ്ബോ വിഭാഗക്കാരാണിത് ഉപയോഗിച്ചു വരുന്നത്. ഉദു എന്നതിന് ഇഗ്ബോ ഭാഷയിൽ പാത്രം എന്നാണർത്ഥം. [1]ഒരുവശത്ത് ദ്വാരമുള്ള കൂജയാണിത്. ഇഗ്ബോ സ്ത്രീകൾ പാരമ്പര്യമായി അവരുടെ ആഘോഷങ്ങൾക്ക് ഇത് ഉപയോഗിച്ചുവരുന്നു. കളിമണ്ണിൽ നിർമ്മിക്കുന്ന ഉദുവിന്റെ ഒരു വശത്തുള്ള ദ്വാരത്തിൽ തട്ടിയാണ് ശബ്ദം പുറപ്പെടുവിക്കുക.[2] ഘടത്തോട് സാമ്യമുള്ള ഈ സംഗീതോപകരണം പല രാജ്യങ്ങളിലും വ്യത്യസ്തശൈലികളിൽ ഉപയോഗിച്ചുവരുന്നു.
അവലംബം
[തിരുത്തുക]- ↑ Alexander Akorlie, Agordoh (2005). African Music: Traditional and Contemporary. Nova Publisher. p. 81.
- ↑ "Schlagwerk percussion website". Schlagwerk. Archived from the original on 2016-04-07. Retrieved 2 August 2012.