ഉണ്മ ലിറ്റിൽ മാഗസിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കഴിഞ്ഞ 26 വർഷമായി ആലപ്പുഴ ജില്ലയിലെ നൂറനാട്ട് നിന്ന് പ്രസിദ്ധീകരിക്കുന്ന ലിറ്റിൽ മാഗസിനാണു ഉണ്മ.നൂറനാട് മോഹനാണു പത്രാധിപർ[1]. 1986 ജനുവരിയിൽ ഇൻലന്റ് മാസികയായി പ്രസിദ്ധീകരണം തുടങ്ങി.അഞ്ചു വർഷങ്ങൾക്ക് ശേഷം ലിറ്റിൽ മാഗസിനായി.ഇപ്പോൾ 321 ലക്കങ്ങൾ ഇറക്കി 27ആം വയസ്സിലേക്ക് കടക്കുന്ന ഉണ്മ,മലപ്പുറത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന ഇന്ന് മാസികയെപ്പോലെ ആയുസുറ്റ കുഞ്ഞുമാസികയാണ്.

കമല സുരയ്യയുടെ കഥകളും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കവിതകളുമടക്കം 35-ഓളം രചനകൾ ഉണ്മ മാഗസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ മാഗസിന്റെ വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ കമല സുരയ്യ നൂറനാടും വന്നിരുന്നു [2]. ലിറ്റിൽ മാഗസിനുകളുടെ പ്രചാരണാർത്ഥം പ്രദർശനങ്ങൾ പോലുള്ള പരിപാടികളും ഉണ്മ മാഗസിൻ നടത്തിയിട്ടുണ്ട് [3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉണ്മ_ലിറ്റിൽ_മാഗസിൻ&oldid=1754847" എന്ന താളിൽനിന്ന് ശേഖരിച്ചത്