ഉണ്ണി മൂസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലബാറിലെ ഒരു മുസ്ലിം നേതാവ് ആയിരുന്നു 'ഉണ്ണിമൂസ[1]'. 1786-ൽ ടിപ്പുവിന്റെ കീഴിൽ ഉദ്യോഗസ്ഥനായി. കുഞ്ഞാലി മൂപ്പൻ എന്നും അറിയപ്പെട്ടുവന്നു[2] മലബാറിന്റെ ഭരണം ബ്രിട്ടിഷുകാരുടെ നിയന്ത്രണത്തിലായപ്പോൾ ഉണ്ണിമൂസയെ സ്വാധീനിക്കാൻ കമ്പനി ഉദ്യോഗസ്ഥർ ശ്രമിച്ചു. തിരിയങ്കന്നൂർ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ഉണ്ണിമൂസ പഴശ്ശിരാജാവിനെ സഹായിച്ചപ്പോൾ കമ്പനിസേന മൂസയെ ആക്രമിച്ചുവെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. സാമൂതിരിയുടെ സഹായത്തിനെത്തിയ ഉണ്ണിമൂസയുമായി സന്ധിയിലേർപ്പെടാൻ കമ്പനി തയ്യാറായെങ്കിലും മൂസ അതു നിരാകരിച്ചു. പന്തലൂർ മല വളഞ്ഞ് മൂസയെ പിടിക്കാൻ കമ്പനി നടത്തിയ ശ്രമവും പരാജയപ്പെട്ടപ്പോൾ കമ്പനി വീണ്ടും വാഗ്ദാനങ്ങളുമായെത്തി. അപ്പോഴും മൂസ അതൊക്കെ നിരസിച്ചു. പുതിയങ്ങാടി തങ്ങളെ സ്വാധീനിച്ച് ഉണ്ണിമൂസയ്‌ക്കെതിരെ നീങ്ങാൻ കമ്പനി ആസൂത്രണം ചെയ്ത പരിപാടികളും ഫലവത്തായില്ല. കമ്പനിക്കെതിരെ പഴശ്ശി രാജാവും സാമൂതിരിയും ഉണ്ണിമൂസയും[3] ചേർന്ന് നടത്തിയ സമരത്തിൽ മൂസ കൊല്ലപ്പെട്ടു.

അവലംബം[തിരുത്തുക]

  1. Wood, Conrad Wood (1967). The Moplall Rebellion and its genesis. New Delhi. pp. P. l l l. {{cite book}}: |pages= has extra text (help)CS1 maint: location missing publisher (link)
  2. "കുഞ്ഞാലിമൂപ്പന്റെ ഓർമയിൽ ഈ ഗ്രാമം". Archived from the original on 2021-07-05. Retrieved 2021-07-05.
  3. ഡെസ്ക്, വെബ് (2020-11-30). "കേരളസിംഹം വിടപറഞ്ഞ് 215 വർഷം; ഇന്ന് പഴശ്ശി ദിനം | Madhyamam". Archived from the original on 2021-07-05. Retrieved 2021-07-05.
"https://ml.wikipedia.org/w/index.php?title=ഉണ്ണി_മൂസ&oldid=3602321" എന്ന താളിൽനിന്ന് ശേഖരിച്ചത്