ഉഡുപ്പി രൂപത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

റോമൻ കത്തോലിക്കാ സഭയിലെ കർണ്ണാടകയിലെ ഒരു രൂപതയാണ് ഉഡുപ്പി രൂപത. ബാംഗ്ലൂർ അതിരൂപതയുടെ കീഴിലുള്ള മംഗലാപുരം രൂപത വിഭജിച്ചാണ് പുതിയ രൂപത 2012-ൽ നിലവിൽ വന്നത്. ബെനഡിക്ട് പതിനാറാമൻ മാർപാപ്പായാണ് രൂപത സ്ഥാപിച്ചത്. ഷിമോഗ രൂപതയുടെ മെത്രാനായ റവ. ഡോ.ജെറാൾഡ് ഐസക് ലോബോയാണു രൂപതയുടെ മെത്രാൻ[1]. ഉഡുപ്പിയ്ക്കു സമീപമുള്ള കാള്ളിയാൻപുർ ഔർ ലേഡി ഓഫ് മിറക്കിൾസ് ദേവാലയമാണു രൂപതയുടെ കത്തീഡ്രൽ. ഉഡുപ്പി, കാർക്കള, കുന്ദാപുരം എന്നീ ജില്ലകൾ പുതിയ രൂപതയുടെ കീഴിലാണ്. രൂപതയിൽ 1,06,149 അംഗങ്ങളും 46 ഇടവകകളും 58 വൈദികരും 28 സന്യാസ വൈദികരും 225 സന്യാസിനികളുമുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉഡുപ്പി_രൂപത&oldid=1449583" എന്ന താളിൽനിന്ന് ശേഖരിച്ചത്