ഉഡുപ്പി മുല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഉഡുപ്പി മുല്ല
ഉഡുപ്പി മുല്ല
ഉഡുപ്പി മുല്ലയുടെ ചിത്രം
മറ്റു പേരുകൾഉഡുപ്പി മല്ലിഗെ
തരംJasminum sambac
പ്രദേശംഉഡുപ്പി ജില്ല
രാജ്യംഇന്ത്യ
രജിസ്റ്റർ ചെയ്‌തത്2005
ഔദ്യോഗിക വെബ്സൈറ്റ്http://ipindia.nic.in

കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ശങ്കർപുരയിലും സമീപ പ്രദേശങ്ങളിലും കാണപ്പെടുന്ന ഒരു മുല്ലയിനമാണ് ഉഡുപ്പി മുല്ല (ഇംഗ്ലീഷ്: Udupi Jasmine) അഥവാ ശങ്കർപുര മുല്ല. ശങ്കർപുരയിൽ ഈയിനം മുല്ലയുടെ കൃഷിയാരംഭിച്ചിട്ട് നൂറ് വർഷങ്ങൾ മാത്രമേ ആകുന്നുള്ളു. ഭൂപ്രദേശസൂചിക പദവി നേടിയിട്ടുള്ള ഈ മുല്ല ശങ്കർപുരക്ക് പുറമേ സമീപ പ്രദേശങ്ങളായ ഭട്കൽ, ഷിർവ, ഹേരൂർ, ഇന്നാജേ എന്നിവിടങ്ങളിലും കൃഷി ചെയ്യപ്പെടുന്നു.[1]

വിവരണം[തിരുത്തുക]

ഉഡുപ്പി മുല്ല

പടർന്ന് തഴച്ചു നിൽക്കുന്ന തരത്തിലുള്ള ചെടിയാണ് ഉഡുപ്പി മുല്ലയുടേത്. മഞ്ഞനിറം കലർന്ന ഇളം പച്ചനിറമാണ് ഇലകളുടേത്. ചെടിയിൽ നിന്ന് അടർത്തി മാറ്റിയതിനു ശേഷവും കൂടുതൽ ദിവസം നിലനിൽക്കുമെന്നതാണ് ഈ മുല്ലപ്പൂക്കളുടെ പ്രത്യേകത. മൊട്ടായിരിക്കുന്ന അവസ്ഥയിൽ എടുത്ത പൂവുകൾ മൂന്ന്-നാല് ദിവസങ്ങളോളം പുതുമ നഷ്ടപ്പെടാതെ നിലനിൽക്കും.[2]

ഉത്പാദനം[തിരുത്തുക]

ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളാണ് ഉഡുപ്പി മുല്ലയുടെ സീസൺ. ഉഡുപ്പി ജില്ലയിൽ ഏകദേശം 25,000-ത്തോളം കർഷകർ ഈ മുല്ല കൃഷി ചെയ്യുന്നുണ്ട്. കർണാടകയിലെ സമുദ്രതീരപ്രദേശങ്ങളിൽ വിശേഷദിനങ്ങളിൽ ക്ഷേത്രങ്ങളിലടക്കം മുഖ്യമായും ഉപയോഗിക്കുന്നത് ഈ മുല്ലയാണ്.[3] ഇതിനു പുറമേ മുംബൈയിലും ഉഡുപ്പി മുല്ലക്ക് ആവശ്യക്കാരുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉഡുപ്പി_മുല്ല&oldid=2371370" എന്ന താളിൽനിന്ന് ശേഖരിച്ചത്