ഉഠാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വായ്പാട്ടിലായാലും വാദനത്തിലായാലും ചില സ്വരസമൂഹങ്ങളിലൂടെയായിരിക്കും രാഗമാരംഭിക്കുക. ഇതിനെയാണ് ഉഠാവ് എന്നുപറയുന്നത്. ഇത് സ്ഥായിയിലും അന്തരയിലും (പല്ലവി, അനുപല്ലവി) അഥവാ രാഗം വിസ്തരിക്കുന്നതിന്റെ പൂർവ്വാർധത്തിലും ഉത്തരാർദ്ധത്തിലും ഉപയോഗിച്ചു വരുന്നു. ഉദാ: കേദാർ രാഗത്തിലെ പൂർവാർദ്ധത്തിലെ ഉഠാവ് സാമ, മപ, ധമപ എന്നിങ്ങനെയുള്ള സ്വരസമൂഹങ്ങളിലൂടെയായിരിക്കും ആരംഭിക്കുക. ഇതു പോലെ 'മപധനിസ', 'രിസ' ഈ സ്വരസമൂഹങ്ങൾ അന്തരയിലെ (അനുപല്ലവി) ഉഠാവാണ്.[1]

അവലംബം[തിരുത്തുക]

  1. ദക്ഷിണേന്ത്യൻ സംഗീതം, ഏ. കെ. രവീന്ദ്രനാഥ്, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരളസർക്കാർ.ISBN-8188087-04-1
"https://ml.wikipedia.org/w/index.php?title=ഉഠാവ്&oldid=2881059" എന്ന താളിൽനിന്ന് ശേഖരിച്ചത്