ഈർപ്പ സഹിഷ്ണുതാ തോത്
ദൃശ്യരൂപം
ഈർപ്പത്തോട് പൂർണ്ണസഹിഷ്ണുതയില്ലാത്ത ഒരു ഇലക്ട്രോണിക്ക് ഉപകരണം ഒരു സാധാരണ മുറിയുടെ പരിതഃസ്ഥിതിയിൽ (ഉദ്ദേശം 30 °C/60%RH) എത്ര സമയം നാശംകൂടാതെ ഇരിക്കും എന്ന് അളക്കുന്നതിനുള്ള തോതാണ് ഈർപ്പ സഹിഷ്ണുതാ തോത് (ഇംഗ്ലീഷ്: Moisture sensitivity level (MSL)). താഴെപ്പറഞ്ഞിരിക്കുന്ന രീതി അനുസരിച്ചാണ് ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ ഈർപ്പസഹിഷ്ണുത വർഗ്ഗീകരിച്ചിരിക്കുന്നത്:
- MSL 6 – ഉപയോഗിക്കുന്നതിനു മുമ്പ് നിർബന്ധമായും ബേയ്ക്ക് ചെയ്തിരിക്കണം
- MSL 5A – 24 മണിക്കൂറുകൾ
- MSL 5 – 48 മണിക്കൂറുകൾ
- MSL 4 – 72 മണിക്കൂറുകൾ
- MSL 3 – 168 മണിക്കൂറുകൾ
- MSL 2A – 4 ആഴ്ചകൾ
- MSL 2 – 1 വർഷം
- MSL 1 – അനന്തകാലം