ഈസ്റ്റർ കലാപം
| ||||||||||||||||||||||||||||||||
അയർലെന്റിന്റെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നടന്ന ശക്തമായ കലാപമാണ് ഈസ്റ്റർ കലാപം. ദീർഘകാലമായി നിലവിലുണ്ടായിരുന്ന ബ്രിട്ടീഷ് മേൽക്കോയ്‌മക്കെതിരെ അയർലന്റിലെ ജനങ്ങൾ നടത്തിവന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടതാണ് ഈസ്റ്റർ കാലാപം. സ്വയം ഭരണം നൽകാൻ ബ്രീട്ടൺ തയ്യാറാകാഞ്ഞതാണ് കലാപം പൊട്ടിപ്പുറപ്പെടാനുണ്ടായ പ്രത്യക്ഷ കാരണം. 1916 ഏപ്രിലിലിലെ ഈസ്റ്റർ ദിനത്തിലാണ് ഈ കലാപം നടന്നത്. ഈ കലാപത്തിൽ നിരവധിപേർ കൊല്ലപ്പെടുകയും, നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തു.
വിപ്ലവകാരികളായ ഏഴു പേരുടെ നേതൃത്ത്വത്തിൽ തോക്കുകളേന്തി ചുരുങ്ങിയ ആയുധബലം മാത്രമുണ്ടായിരുന്ന സന്നദ്ധഭടന്മാരുടെ ഒരു ജനകീയ സൈന്യം ഡബ്ലിൻ നഗര മധ്യത്തുള്ള ജനറൽ പോസ്റ്റോഫീസും മറ്റ് ചില പ്രമുഖ കെട്ടിടങ്ങളും പിടിച്ചടക്കി. ഈ പിടിച്ചടക്കല്ലിന് വളരെ കുറച്ച് ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അവർ ഐറിഷ് റിപ്പബ്ലിക്കിന്റെ താൽക്കാലിക സർക്കാർ സ്ഥാപിച്ചു. വലിയ സൈനിക ശക്തിയായിരുന്ന ബ്രിട്ടീഷ് സേന ഈ നീക്കത്തെ പെട്ടെന്ന് തിരിച്ചടിച്ചു. കവി പാട്രിക് പിയേഴ്സ്, സോഷ്യലിസ്റ്റ് ജയിംസ് കൊണ്ണോലി തുടങ്ങി കീഴടങ്ങിയ നേതാക്കളെയെല്ലാം മരണശിക്ഷയ്ക്കു വിധേയരാക്കി. നൂറുകണക്കിനാളുകളെ തുറുങ്കിലടച്ചു.[1]
അവലംബം
[തിരുത്തുക]- ↑ മാനിനി ചാറ്റർജി (2011). ചിറ്റഗോങ് വിപ്ലവം 1930 -34. ഡി.സി.ബുക്ക്സ്. p. 71. ISBN 978-81-264-3166-3.
പുറം കണ്ണികൾ
[തിരുത്തുക]- The 1916 Rising – an Online Exhibition. National Library of Ireland
- Essay on the Rising, by Garret FitzGerald
- Special 90th Anniversary supplement Archived 2012-06-30 at Archive.is from The Irish Times
- Easter Rising 50th Anniversary audio & video footage from RTÉ (Irish public television)
- Primary and secondary sources relating to the Easter Rising (Sources database, National Library of Ireland)
- Easter Rising site and walking tour of 1916 Dublin
- News articles and letters to the editor in "The Age", 27 April 1916 Archived 2006-08-23 at the Wayback Machine.
- Podcast about the 1916 Easter Rising Archived 2013-09-27 at the Wayback Machine.
- Press comments 1916–1996
- The 1916 Rising by Norman Teeling Archived 2020-07-30 at the Wayback Machine. a 10-painting suite acquired by An Post for permanent display at the General Post Office (Dublin)
- BBC History – The Easter Rising
- The Irish Story archive on the Rising
- Easter Rising website
- Lenin's Essay on the Uprising[പ്രവർത്തിക്കാത്ത കണ്ണി]