ഈലമൈറ്റ് ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈലമൈറ്റ്
ഹതമ്തി
ഈലമൈറ്റ് ലിപി ഉള്ള ഒരു ടാബ്ലറ്റ്
ഭൂപ്രദേശംഈലം
സംസാരിക്കുന്ന നരവംശംഈലമൈറ്റർ
കാലഘട്ടംc. 2800–300 ബീസി (എഴുതപ്പെടാത്ത രൂപം 1000 ഏഡി വരെ അതിജീവിച്ചിട്ടുണ്ടാകാം?)
പൂർവ്വികരൂപം
ഒറ്റപ്പെട്ട (ഈലമോ-ദ്രാവിഡം?)
ലീനിയർ ഈലമൈറ്റ്, ഈലമൈറ്റ് ക്യൂനിഫോം
ഭാഷാ കോഡുകൾ
ISO 639-3elx

പ്രാചീന കാലത്ത് ഈലത്തിലെ ഈലമൈറ്റർ സംസാരിച്ചിരുന്ന ഒരു ഭാഷയാണ് ഈലമൈറ്റ് (ഈലമൈറ്റ്: ഹതമ്തി). ഈലമൈറ്റ് എന്നറിയപ്പെടുന്ന ഇവരുടെ ഭാഷയും ലിപിയും ഹഖാമനി സാമ്രാജ്യകാലത്ത് ഒരു ഔദ്യോഗികഭാഷയായിരുന്നു. ഈലമൈറ്റ് ലിപിയിൽ നിന്നാണ് പുരാതന പേർഷ്യൻ ലിപി ഉടലെടുത്തത് എന്നുകരുതുന്നു. പുരാതനപേർഷ്യൻ ലിപി വികസിച്ചത് ദാരിയസിന്റെ ഭരണകാലത്താണ്. ബെഹിസ്തൂൻ സ്മാരകത്തിലെ ആദ്യകാലകുറീപ്പുകൾ എലമൈറ്റ് ലിപിയിലാണ്. അക്കാഡിയനിലും പുരാതന പേർഷ്യനിലുമാണ് അത് പിന്നീട് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇതിൽ നിന്നും പുരാത പേർഷ്യൻ ലിപിയുടെ ഉപജ്ഞാതാക്കളെ ഈലമൈറ്റ് ലിപി വളരെ സ്വാധീനിച്ചിരുന്നു എന്ന് കണക്കാക്കാം. പെഴ്സെപോളിസിൽ നിന്നും ലഭിച്ചിട്ടുള്ള കോട്ട-ഖജനാവ് രേഖകളിൽ നിന്നും (Fortification and Treasury text) പേർഷ്യൻ ഭരണവ്യവസ്ഥയിൽ എലമൈറ്റ് ലിപിക്ക് ചോദ്യം ചെയ്യാനാകാത്ത സ്വാധീനം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം.[1]

  1. Vesta Sarkhash Curtis and Sarah Steward (2005). "Cyrus the Great and the Kingdom of Anshan". Birth of the Persian Empire Volume I. New York: IB Tauris & Co. Ltd. London. pp. 9–11. ISBN 1845110625. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ഈലമൈറ്റ്_ഭാഷ&oldid=3951166" എന്ന താളിൽനിന്ന് ശേഖരിച്ചത്