Jump to content

ഇ-ഡിസ്ട്രിക്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജനങ്ങൾക്ക് പൊതു സേവന കേന്ദ്രങ്ങൾ വഴിയും, വെബ് പോർട്ടൽ വഴിയും സർകാരിൻറെ സേവനങ്ങൾ നൽകുവാൻ വേണ്ടി ഉദേശിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് ഇ-ഡിസ്ട്രിക്റ്റ്.വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങൾ ഏതൊരു സേവന കേന്ദ്രത്തിൽ കൂടിയും ലഭ്യമാകുന്നതാണ്. ചില സേവനങ്ങൾ ഓൺലൈൻ വെബ് പോർട്ടൽ വഴിയും ലഭ്യമാകുന്നതാണ്.അതത് വകുപ്പുകളിൽ നടപ്പിലാക്കിയ കമ്പ്യൂട്ടർ വൽക്കരണം പരമാവധി പ്രയോജനപ്പെടുത്തി സുതാര്യമായും നിഷ്പക്ഷമായും വേഗതയിലും സേവനങ്ങൾ ലഭ്യമാക്കുകയാണ് ഇതുകൊണ്ട് ഉദേശിക്കുന്നത്. ഇതിനാവശ്യമായ നടപടി ക്രമങ്ങളിലെ ലഘൂകരണവും ഇതുവഴി നടപ്പിലാകുന്നു, ചുരുക്കത്തിൽ ആയാസരഹിതമായും കുറഞ്ഞ സമയത്തിനുള്ളിലും സേവനങ്ങൾ ലഭ്യമാക്കുന്നതിനു പ്രത്യേകം തയ്യാറാക്കിയ പദ്ധതിയാണ് ഇ-ഡിസ്ട്രിക്റ്റ്. [1]


കേരളത്തിൽ സർക്കാരിനു വേണ്ടി കേരള സംസ്ഥാന ഐടി മിഷനാൺ ഇത് നടപ്പാക്കുന്നത്.

തയ്യാറാകൽ

[തിരുത്തുക]

മൊസില്ല ഫയർ ഫോക്സ് 3.5 ഓ അതിൽ കൂടുതലോ വേണം. മലയാലം ആവശ്യമെങ്കിൽ മലയാളം യൂണിക്കോഡ് ഫോണ്ട് ഉണ്ടാവേണ്ടതുണ്ട്. അപേക്ഷകന് ഒരു യൂസർ ഐഡി ഉണ്ടാക്കി നേരിട്ട് അപേക്ഷ ഓൺ ലൈനായി അപേക്ഷ കൊടുക്കാവുന്നതാണ്. യൂസർ ഐഡി ഉണ്ടാക്കുന്നതിന് ആധാർ നിർബന്ധമാണ്. അപേക്ഷകന്റെ ഫോട്ടോ ജെപിജി ഫോർമാറ്റിലും മറ്റു രേഖകൾ (റേഷൻ കാർഡ്, ആധാർ, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ആധാർ തുടങ്ങിയവ) ആവശ്യ്യാനുസരണം സ്കാൻ ചെയ്ത് പിഡിഎഫ് ഫോർമാറ്റിലും അപ്ലോഡ് ചെയ്യേണ്ടതുണ്ട്.

ഫീസുകൾ

[തിരുത്തുക]

അപേക്ഷാ ഫീസുകൾക്കു പുറമെ സർവീസ് ചാർജ്ജും ഓൺ ലൈനായി ഒടുക്കേണ്ടതുണ്ട്.


സർട്ടിഫിക്കേറ്റുകൾ

[തിരുത്തുക]

അപേക്ഷ അയച്ചു കഴിഞ്ഞാൽ ഓരോ ഘട്ടത്തിലും നമ്മൾ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ സന്ദേശങ്ങൾ വരുന്നതാണ്. ഡിജിറ്റലായി ഒപ്പിട്ട സർട്ടിഫിക്കറ്റുകൾ അപേക്ഷകന് പ്രിന്റ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

സേവനങ്ങൾ

[തിരുത്തുക]

റവന്യു വകുപ്പിലെ 23 സർട്ടിഫിക്കറ്റുകളും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ളും അപ്പീലുകളും, പൊതു സങ്കട അപേക്ഷകൾ, വെള്ളം, വൈദ്യുതി, ഫോൺ, മൊബൈൽ, വയർലെസ്സ് എന്നിവയുടെ ബില്ലുകൾ, മഹാത്മാഗ്ഗാന്ധി സർവകലാശാല, കോഴിക്കോട് സർവകലാശാല എന്നിവയ്ക്കല്ല പണമൊടുക്കലുകൾ, തൊഴിലാളി ക്ഷേമ ബോർഡ്, സംസ്കാരിക ക്ഷേമ ബോർഡ്, പോലീസ് വകുപ്പിലേക്കുള്ള ഇ-ചലാനുകൾ,ന്മോട്ടോർ വാഹന വകുപ്പിലേക്കുള്ള ഫീസുകൾ, സെസ്സുകൾ തുടങ്ങിയ 40 സേവനങ്ങൾ ലഭ്യമാണ്.[2]

മറ്റു വിവരങ്ങൾ

[തിരുത്തുക]

അക്ഷയ കേന്ദ്രങ്ങൾ വഴിയും ഈ സേവനങ്ങൾ ലഭ്യമാണ്. അക്ഷ്യയയിൽ ലഭ്യമായ സേവനങ്ങൾക്ക് ഈടാക്കാവുന്ന സേവനങ്ങൾക്കുള്ള നിരക്കുകൾ അക്ഷയയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.[3]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-13. Retrieved 2011-05-16.
  2. [https://edistrict.kerala.gov.in/servicesNew.html ഇ-ജില്ല പദ്ധതിയുടെ സേവനങ്ങളെ പറ്റിയുള്ള വിവരങ്ങൾ
  3. "അക്ഷയയുടെ വെബ്സൈറ്റ്". Archived from the original on 2014-07-15. Retrieved 2014-07-05.
"https://ml.wikipedia.org/w/index.php?title=ഇ-ഡിസ്ട്രിക്റ്റ്&oldid=3624695" എന്ന താളിൽനിന്ന് ശേഖരിച്ചത്