Jump to content

ഇൻപുട്ട് ഉപകരണങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ കൈമാറുവാനായി ബന്ധിപ്പിക്കുന്ന നമുക്ക് പല വിവരങ്ങളും കൈമാറേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടാവും, ഈ സമയം അതിനായി നാം കമ്പ്യൂട്ടറിലേക്ക് ഒരു ഡിവൈസ് (ഒരു ഇലകട്രോണിക് ഉപകരണം) ബന്ധിപ്പിച്ചാൽ അത് നിവേശന ഉപകരണം (ഇൻപുട്ട് ‌ഡിവൈസ്) ആയി മാറി. ഇന്ന് പല ആവശ്യങ്ങൾക്കായി പല നിവേശന ഉപകരണങ്ങളും ഉപയോഗിക്കുന്നു. പ്രധാനമായും അക്ഷരങ്ങൾ, ശബ്ദം, ചിത്രം, ദൃശ്യം എന്നിവ നൽകാനാണ് മുൻകാലങ്ങളിൽ ഇൻപുട്ട് ഉപകരണങ്ങൾ കൊണ്ട് ഉദ്ദേശിച്ചിരുന്നതെങ്കിലും, ഇന്ന് ആധുനിക സാങ്കേതിക വിദ്യയുടെ മുന്നേറ്റം മൂലം മറ്റ് ഉപയോഗങ്ങളും ഇവ സാധ്യമാക്കുന്നുണ്ട്.

ചില നിവേശന ഉപകരണങ്ങൾ (ഇൻപുട്ട് ഉപകരണങ്ങൾ)

[തിരുത്തുക]
  • നിവേശനഫലകം അഥവാ കീബോർഡ്
  • മൗസ്
  • ശബ്ദഗ്രാഹി (മൈക്രോഫോൺ)
  • വെബ് ക്യാമറ
  • സ്കാനർ
  • ഡിജിറ്റൽ ക്യാമറ
  • ഒ.എം.ആർ
  • ഓ.സി.ആർ
  • യു.എസ്.ബി. കേബിൾ
  • ജോയ് സ്റ്റിക്ക്
  • ബാർ കോഡ് റീഡർ
  • ട്രാക്ക് ബോൾ

ഉപയോഗങ്ങൾ

[തിരുത്തുക]

കമ്പ്യൂട്ടറിലേക്ക് മീഡിയ (ചിത്രം,ദൃശ്യം, ശബ്ദം), പ്രമാണങ്ങൾ എന്നിവ ശേഖരിക്കാനും അവ സൂക്ഷിച്ചു വയ്ക്കുവാനും ഇത് ഉപയോഗിക്കുന്നു. നമുക്ക് അറിയാവുന്ന ചില വിവരങ്ങൾ, അത് ഏത് രൂപത്തിൽ ഉള്ളതായാലും കമ്പ്യൂട്ടർ മെമ്മറിയിലേക്ക് കൂടി പകർത്താനും, അങ്ങനെ അവ സുരക്ഷിതമായി സൂക്ഷിക്കാനുമാണ് ഇന്ന് "ഇൻപുട്ട്" ഉപകരണങ്ങൾ കമ്പ്യൂട്ടർ വിദഗ്ദ്ധരും കമ്പ്യൂട്ടർ ഉപയോക്താകളും ഉപയോഗിക്കുന്നത്, പി.എസ്.സി പോലുള്ള ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്ന പരീക്ഷകളിൽ മൂല്യ നിർണയം നടത്തുന്നത് ഒ.എം.ആർ എന്ന ഇൻപുട്ട് ഉപകരണത്തിന്റെ സഹായത്താൽ ആണ് എന്നത് ഇതിനൊരുദാഹരണം മാത്രമാണ്.

ഉപകരണങ്ങളും ഉപയോഗങ്ങളും

[തിരുത്തുക]
ഉപകരണം ഉപയോഗം
കീബോർഡ് അക്ഷരം നൽകാൻ
മൗസ് വിവരങ്ങൾ തിരഞ്ഞെടുക്കാൻ
മൈക്രോ ഫോൺ ശബ്ദം നൽകാൻ
വെബ് ക്യാമറ ചിത്രം,വീഡിയോ എന്നിവ നൽകാൻ
സ്കാനർ ചിത്രം, എഴുത്ത് എന്നിവ സ്വീകരിക്കാൻ
ഡിജിറ്റൽ ക്യാമറ ചിത്രം,വീഡിയോ എന്നിവ നൽകാൻ
ഒ.എം.ആർ. മൂല്യ നിർണയത്തിനായി
ഒ.സി.ആർ അക്ഷരങ്ങൾ തിരിച്ചറിയുന്നതിന്നായി
ജോയ് സ്റ്റിക്ക് ഗെയിം കളിക്കാൻ
ബാർ കോഡ് റീഡർ വില നിർണയത്തിനായി
ട്രാക്ക് ബോൾ വിവരങ്ങൾ തിരഞ്ഞെടുക്കാൻ
"https://ml.wikipedia.org/w/index.php?title=ഇൻപുട്ട്_ഉപകരണങ്ങൾ&oldid=3679070" എന്ന താളിൽനിന്ന് ശേഖരിച്ചത്