ഇസ്‌ലാമിന്റെ പ്രചാരവും വളർച്ചയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുഹമ്മദിന്റെ പ്രവാചകത്വം മുതൽ തുടരുന്നതാണ് ഇസ്‌ലാമിന്റെ വികാസവും പ്രചാരവും. പ്രവാചകൻ മുഹമ്മദിന്റെ നിര്യാണത്തോടെ ഭരണമേറ്റെടുത്ത ഖലീഫമാർ പുതിയ പ്രദേശങ്ങളിലേക്ക് തങ്ങളുടെ സ്വാധീനം വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. മതപണ്ഡിതരുടെയും പ്രചാരകരുടെയും സ്വാധീനം കാരണം ഇസ്‌ലാമിലേക്കുള്ള പരിവർത്തനം ശക്തിപ്പെട്ടുവന്നു.[1]

റാഷിദൂൻ ഖിലാഫത്ത് തുടക്കമിട്ട സാമ്രാജ്യവികാസം, തുടർന്നുവന്ന ഭരണാധികാരികൾ കൂടുതൽ ശക്തിപ്പെടുത്തി. അറേബ്യയിൽനിന്നും പുറത്തേക്ക് ഇസ്‌ലാമിക സാമ്രാജ്യം വികസിച്ചുതുടങ്ങി. ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളിലേക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും ഇസ്‌ലാമിക ഭരണകൂടങ്ങളുടെ സ്വാധീനം എത്തിത്തുടങ്ങി.

ഭരണകൂടങ്ങൾക്കൊപ്പം സമാന്തരമായി ഇസ്‌ലാം വ്യാപിപ്പിച്ചതിൽ വലിയൊരു പങ്ക് മുസ്‌ലിം വ്യാപാരികൾക്കായിരുന്നു. തെക്കുകിഴക്കനേഷ്യയിൽ ഇസ്‌ലാമിന്റെ പ്രചാരണത്തിൽ വ്യാപാരികളുടെ പങ്ക് പ്രധാനമായിരുന്നു[2].[3]


വിവിധ രാജ്യങ്ങളിൽ വിവിധങ്ങളായ ഭരണകൂടങ്ങൾ മുസ്‌ലിംകൾ രൂപീകരിച്ചു തുടങ്ങി. ഖിലാഫത്ത് പല ഘട്ടങ്ങളിലൂടെ കടന്നുപോയി. ഉമവികൾ, അബ്ബാസികൾ, ഫാത്തിമികൾ, മംലൂക്കുകൾ, സെൽജൂക്കുകൾ, അയ്യൂബികൾ തുടങ്ങി ഒട്ടുമിക്ക മുസ്‌ലിം ഭരണകൂടങ്ങളും അതത് സമയങ്ങളിൽ വൻശക്തികളായിരുന്നു[4].

2016 ലെ കണക്കനുസരിച്ച് ലോകത്ത് 170 കോടി മുസ്‌ലിംകളുണ്ടായിരുന്നു, [5] [6] [7] അതായത് ലോകത്തെ നാലിൽ ഒരാൾ മുസ്‌ലിമാണ്[8][9]. നിലവിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന മതമാണ് ഇസ്‌ലാം[10][11].

അവലംബം[തിരുത്തുക]

  1. The preaching of Islam: a history of the propagation of the Muslim faith By Sir Thomas Walker Arnold, pp.125-126
  2. Berkey, pg. 101-102
  3. Gibbon, ci, ed. Bury, London, 1898, V, 436
  4. "Eastern Islam and the 'clash of civilizations'". Los Angeles Times. Retrieved 15 February 2015.
  5. google
  6. "Executive Summary". The Future of the Global Muslim Population. Pew Research Center. Retrieved 22 December 2011.
  7. "Table: Muslim Population by Country | Pew Research Center's Religion & Public Life Project". Features.pewforum.org. 2011-01-27. Retrieved 2014-07-23.
  8. Hallaq, Wael (2009). An introduction to Islamic law. Cambridge University Press. p. 1. ISBN 9780521678735.
  9. "Religion and Public Life". Pew Research Center. Retrieved 16 April 2016.
  10. "Eastern Islam and the 'clash of civilizations'". Los Angeles Times (in അമേരിക്കൻ ഇംഗ്ലീഷ്). 2010-10-24. Retrieved 2021-01-21.
  11. Lippman, Thomas W. (2008-04-07). "No God But God". U.S. News & World Report. Retrieved 2013-09-24. Islam is the youngest, the fastest growing, and in many ways the least complicated of the world's great monotheistic faiths. It is based on its own holy book, but it is also a direct descendant of Judaism and Christianity, incorporating some of the teachings of those religions—modifying some and rejecting others.

 

ഉറവിടങ്ങൾ[തിരുത്തുക]