ഇസ്ലാമിക പ്രഖ്യാപനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇസ്ലാമിക ചിന്തകനും ബോസ്നിയൻ പ്രസിഡൺടുമായിരുന്ന അലിജാ ഇസ്സത്ത് ബെഗോവിച്ചിന്റെ വളരെ പ്രസിദ്ധമായ ഒരു ഗ്രന്ഥമാണ് ഇസ്ലാമിക പ്രഖ്യാപനം. 1969-70 കളിൽ സരയാവോയിൽ പ്രസിദ്ധീകരിക്കപ്പെടുകയും 1990ൽ പുനപ്രസിദ്ധീകരിക്കപ്പെടുകയും ചെയ്ത ഇസ്ലാമിക പ്രഖ്യാപനം ഇസ്ലാമിനേയും ആധുനികരണത്തേയും കുറിച്ച മൂർ‌ത്തമായ ആശയങ്ങൾ മുന്നോട്ടു വെക്കുന്നു. പാൻ ഇസ്ലാമിസ്റ്റ് ചിന്തകനായ ബെഗോവിച്ചിൻറെ ഈ ഗ്രന്ഥമാണ്‌ അദ്ദേഹത്തിൻറെ തടവിൽ കലാശിച്ച 1983ലെ സരായെവോ വിചാരണക്ക് കാരണമായി പറയപ്പെട്ടത്. ഗ്രന്ഥം സോഷ്യലിസ്റ്റ് വിരുദ്ധവും ഇസ്ലാമിക മൗലികവാദപരവുമാണെന്ന് നിരീക്ഷിച്ച യൂഗോസ്ലാവിയയിലെ കമ്മ്യൂണിസ്റ്റ് കോടതി അദ്ദേഹത്തിന് 13 വർ‌ഷത്തെ തടവുശിക്ഷ വിധിക്കുകയാണുണ്ടായത്.

മുസ്ലിം ലോകത്തെ ആധുനികരണ പ്രക്രിയ ഖുർ‌ആനികവും ഇസ്ലാമികവുമായ അടിത്തറകളിലായിരിക്കണം കെട്ടിപ്പൊക്കേണ്ടതെന്ന് ഈ ഗ്രന്ഥത്തിൽ അദ്ദേഹം ശക്തമായി വാദിക്കുന്നു. തദടിസ്ഥാനത്തിൽ തുർക്കിയിലെ കമാൽ അത്താ തുർ‌ക്കിൻറെ പരിഷ്കാരങ്ങളെ അദ്ദേഹം തള്ളിക്കളയുന്നു.

"https://ml.wikipedia.org/w/index.php?title=ഇസ്ലാമിക_പ്രഖ്യാപനം&oldid=3348411" എന്ന താളിൽനിന്ന് ശേഖരിച്ചത്