ഇഷ ഖരെ
ദൃശ്യരൂപം
ഇഷ ഖരെ | |
---|---|
ജനനം | 1994 (വയസ്സ് 29–30) |
പൗരത്വം | അമേരിക്കൻ |
2013 ലെ ഇന്റൽ ഇന്റർനാഷണൽ യങ് സയൻറിസ്റ്റ് പുരസ്കാരം [1] നേടിയ ഇന്ത്യൻ വംശജയാണു് ഇഷ ഖരെ.[2] മൊബൈൽ ഫോണുകൾ മുതൽ വൈദ്യുത കാറുകൾ വരെ ബാറ്ററി ചാർജ്ജ് വേണ്ട എല്ലാ ഉപകരണങ്ങൾക്കുമുള്ള ബാറ്ററികൾ വളരെ കുറഞ്ഞ സമയം (ഇരുപതു സെക്കൻറ്) കൊണ്ട് ചാർജ്ജ് ചെയ്യുവാൻ പറ്റുന്ന സൂപ്പർകപ്പാസിറ്റർ വികസിപ്പിച്ചതിനാണ് അമ്പതിനായിരം ഡോളറും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ഇഷയ്ക്ക് ലഭിച്ചതു്. 2013 മെയ് 17നു ഫീനിക്സിൽ വച്ച് നടന്ന ഇന്റൽ ഇന്റർനാഷണൽ സയൻസ് ആൻഡ് ടെക്നോളജി ഫെയറിൽ വച്ച് ഇഷ അവാർഡ് ഏറ്റുവാങ്ങി.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മാതൃഭൂമി Archived 2013-05-21 at the Wayback Machine.
- യുട്യൂബ്
- ഇൻറർനാഷണൽ ബിസിനസ് ടൈംസ്[പ്രവർത്തിക്കാത്ത കണ്ണി]
- The Huffington Post
- NBC news