ഇളനീർകുന്നിലേക്കുള്ള വഴികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളത്തിലെ പ്രശസ്ത ചെറുകഥാകൃത്തായ വി.ആർ.സുധീഷ് എഴുതിയ കഥയാണ് ഇളനീർകുന്നിലേക്കുള്ള വഴികൾ.

കഥ[തിരുത്തുക]

തികച്ചും ഗ്രാമീണഭംഗിയെ ആവിഷ്ക്കരിക്കുന്ന കഥയാണ് 'ഇളനീർക്കുന്നിലേക്കുള്ള വഴികൾ'.ഗ്രാമഭംഗിയെ നഷ്ടപ്പെടുത്തി നഗരവൽക്കരണം നിമിഷങ്ങൾ കൊണ്ട് മാറ്റം വരുത്തുന്നത് വ്യക്തമായി കഥയിൽ പ്രതിപാദിക്കുന്നു.ഒഴിവുസമയങ്ങളിൽ പ്രകൃതിഭംഗി ആസ്വദിക്കാൻ പ്രകൃതിയിലേക്ക് ഇറങ്ങുന്നയാളായിരുന്നു കഥാനായകൻ.അങ്ങനെയൊരിക്കലാണ് 'കരിമ്പുകാട്'എന്ന സ്ഥലത്ത് എത്തുന്നത്.ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന പ്രദേശമാണ്.ചെറിയ ഇടുങ്ങിയ റോഡുകളും കാളവണ്ടികളും ചുമടെടുത്തവരേയും വഴിയോരങ്ങളിൽ കാണാമായിരുന്നു.എങ്ങും ചീരപ്പാടങ്ങളും വാഴത്തോപ്പുകളും മറ്റ് കൃഷികളാലും നിറഞ്ഞിരുന്നു.

നാട്ടിൻ പുറത്തിന്റെ നന്മ എവിടെയും കാണാമായിരുന്നു. കുടിലുകളാണെങ്കിലും സമാധാനവും സന്തോഷവും നിറഞ്ഞിരുന്നു.പിന്നീട് അയാൾ അവിടെ ഒരു കട കണ്ടു,ബൂത്ത് നടത്തുന്ന ഒരു സ്ത്രീയും ഉണ്ടായിരുന്നു.അയാൾ വിളിച്ചെങ്കിലും കൂടെ അവളെ പരിചയപ്പെടുകയും ചെയ്തു.പിന്നീടയാൾ അവിടെ പോകുമ്പോഴെല്ലാം അവളെ അന്വേഷിച്ചു.അവൾ എപ്പോഴും ഫോണിൽ സംസാരമായിരുന്നു.അയാൾ ചോദിച്ചപ്പോൾ പറഞ്ഞത് തൊട്ടടുത്തുള്ള ഇളനീർകുന്നിലെ കുട്ടികൾക്കാണെന്നും പറയുന്നു.അവൾ വികലാംഗ ആയതിനാൽ അവൾക്ക് നേരം പോക്കിന് ഇതുമാത്രമായിരുന്നു ഉപാധി.

പീന്നീട് വർഷങ്ങൾക്കു ശേഷം അയാൾ അവിടെ പോയപ്പോൾ ഗ്രാമമല്ല കണ്ടത്.ബൂത്ത് നിന്നിടത്ത്    വലിയൊരു പെട്രോൾ പമ്പും സ്ത്രീ അവിടത്തെ ജീവനക്കാരിയുമായിരുന്നു.അവർ തമ്മിൽ മനസ്സിലാക്കിയെങ്കിലും അവർ അവരുടെ ജോലിയിൽ മുഴുകി.ഗ്രാമം ദിവസങ്ങൾ കൊണ്ട് നഗരമായി മാറിയത് നമുക്ക് ഈ കഥയിൽ കാണാം.എന്നാൽ അതിലൂടെ നഷ്ടപ്പടുന്നത് ഒരു സമൂഹത്തിന്റെ തന്നെ സംസ്കാരമാണ് എന്ന് കഥാകാരൻ കഥയിൽ പറയുന്നു

വി.ആർ. സുധീഷിന്റെ രചനകൾ[തിരുത്തുക]

പ്രകൃതി ഭംഗിയെക്കുറിച്ചാണ് വി.ആർ. സുധീഷ് ഏറെയും എഴുതിയത്.അദ്ദേഹത്തിന്റെ കഥകളുടെ ശീർഷകം തന്നെ വ്യത്യസ്തമാണ്.പൂച്ച,കാക്കകൾ,നാട്ടിൻപുറത്തുകാരൻ,മഴ വീഴുമ്പോൾ,ഇളനീർ കുന്നിലേക്കുള്ള വഴികൾ,നദീ മുഖം,വംശാനന്തര തലമുറ തുടങ്ങിയവയാണ്.

അവലംബം[തിരുത്തുക]