സേനൈ തലവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇലവാണിയർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Castes of India
സേനൈ തലവർ
തരം {{{classification}}}
ഉപവിഭാഗം {{{subdivisions}}}
പ്രധാനമായും കാണുന്നത് {{{populated_states}}}
ഭാഷകൾ തമിഴ്, മലയാളം
മതം ഹിന്ദു

കേരളത്തിലും തമിഴ്‌നാട്ടിലും ഒ.ബി.സി പട്ടികയിലുൾപ്പെട്ട ഒരു സമുദായ വിഭാഗമാണ് സേനൈ തലവർ. പ്രധാനമായും തെക്കൻ തമിഴ്‌നാട്ടിൽ നിന്നുള്ള തമിഴ് സംസാരിക്കുന്ന ജാതിയായ ഇവർ സാഹിത്യ തെളിവുകൾ പ്രകാരം ഇലൈ വാണിയർ എന്നും അറിയപ്പെടുന്നു. തിരുനെൽവേലി ജില്ല, തിരുവാരൂർ ജില്ല, ചെന്നൈ, കന്യാകുമാരി ജില്ല, നാഗപട്ടണം ജില്ല, തഞ്ചാവൂർ ജില്ല, മധുര ജില്ല, തെന്മല, കയത്തരു, സീവളപ്പേരി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവർ കൂടുതലായും താമസിക്കുന്നത്. തമിഴ്‌നാട് സംസ്ഥാനത്തിന്റെ പിന്നാക്ക ജാതികളുടെ പട്ടികയിലും ഇവരെ ഉൾപ്പെടുത്തിയിട്ടുണ്ട്.[1][2][3]

ചരിത്രം[തിരുത്തുക]

പട്ടാളത്തലവന്മാർ, ഭൂവുടമകൾ, കർഷകർ, വെറ്റില കർഷകർ, വെറ്റില വ്യാപാരികൾ എന്നിവരായിരുന്നു പ്രധാനികൾ. കൊടിമര വെറ്റില കൃഷിയും വെറ്റില കച്ചവടവുമായിരുന്നു അവരുടെ കുലത്തൊഴിൽ. ചോള കാലഘട്ടത്തിൽ അവർ വലിയ വ്യാപാരികളും അന്താരാഷ്ട്ര വ്യാപാര കൂട്ടങ്ങളിലൊന്നായിരുന്നു. തലമുറകളായി വെറ്റില കൃഷി ചെയ്യുന്ന ഇവർ ഇപ്പോഴും തമിഴ്നാട്ടിൽ ഈ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. സംഘകാലം മുതൽ ഈ ഗോത്രത്തിന്റെ പേരുകൾ സേനൈക്കടയാർ, മൂന്ന് കൈമ സേനയ്യർ, സേനയ്യർ, സേനൈ പെരു വണിഗൻ, സേനൈ ഗുഡിയൻ, സേനൈ കൊണ്ട ചെട്ടിയാർ, സേനൈ അങ്ങാടിലാർ, സേനൈകുടയ്യാർ, ഇലിവാണിയാർ, സേനൈത്തലൈവർ എന്നിങ്ങനെ അവർ അക്കാലത്ത് ചെയ്തുകൊണ്ടിരുന്ന തൊഴിലനുസരിച്ച് അറിയപ്പെടുന്നു.[4][5][6][7]

ഉൾപ്പെടുത്തൽ[തിരുത്തുക]

2023 ൽ കേരളസംസ്ഥാന ഒ.ബി.സി. പട്ടികയിൽ ഉൾപ്പെട്ട സേനൈ തലവർ എന്ന സമുദായപദം സേനൈതലൈവർ, ഇലവാണിയർ, ഇലവാണിയ, ഇലവാണ്യ എന്നുമാറ്റി. തമിഴ്‌നാട്ടിലെ സേനൈതലൈവർ എന്നറിയപ്പെടുന്ന വിഭാഗം കേരളത്തിൽ ഇലവാണിയർ എന്ന് അറിയപ്പെടുന്നുണ്ട്. പേരിലെ ചെറിയ മാറ്റംമൂലം ഒ.ബി.സി. ആനുകൂല്യം നഷ്ടമാകുന്നുവെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പട്ടിക പരിഷ്‌കരിക്കാൻ തീരുമാനിച്ചത്.[8]

അവലംബം[തിരുത്തുക]

  1. Madras District Gazetteers ... - Madras (India : State), B. S. Baliga
  2. Kumar Suresh Singh (2001). People of India, Volume 40, Part 3. Anthropological Survey of India. ISBN 8185938881.
  3. B. S. Baliga, Rao Bahadur (2002). Madras District Gazetteers: Kancheepuram and Tiruvallur Districts (erstwhile Chengalpattu District). Superintendent, Government Press.
  4. Malarmannan, மலர்மன்னன் / (1 October 2012). "திராவிட இயக்கம் - புனைவும் உண்மையும் / Dravida Iyakkam - Punaivum Unmaiyum". Kizhakku Pathippagam – via Google Books.
  5. "தமிழ் மாமலை". www.tamildigitallibrary.in.
  6. Ramaswamy, Vijaya (24 January 1985). "Textiles and weavers in medieval South India". Oxford University Press – via Google Books.
  7. "வாணியன் Meaning in Tamilpulavar". tamilpulavar.org.[പ്രവർത്തിക്കാത്ത കണ്ണി]
  8. https://newspaper.mathrubhumi.com/news/kerala/kerala-1.8883684
"https://ml.wikipedia.org/w/index.php?title=സേനൈ_തലവർ&oldid=3972624" എന്ന താളിൽനിന്ന് ശേഖരിച്ചത്