ഇലക്ട്രോൺ ബീം വെൽഡിങ്
ദൃശ്യരൂപം
കൂട്ടിച്ചേർക്കേണ്ട രണ്ട് വസ്തുക്കളിൽ ഇലക്ട്രോണുകളുടെ ഒരു അതിവേഗപ്രവാഹം സൃഷ്ടിക്കുന്ന താപത്താൽ ഉരുക്കിചേർക്കുന്ന രീതിയാണ് ഇലക്ട്രോൺ ബീം വെൽഡിങ് അഥവാ ഇ.ബി.ഡബ്ല്യു (EBW). ഇലക്ട്രോണുകളുടെ ഗതികോർജ്ജമാണ് ആപതിച്ച് താപമായി മാറുന്നത്. ഇലക്ട്രോൺ പ്രവാഹത്തിന്റെ ശക്തിക്ഷയം ഒഴിവാക്കാനായി വായുശൂന്യമായ (വാക്വം) അവസ്ഥയിലാണ് ഇലക്ട്രോൺ ബീം വെൽഡിങ് സാധാരണയായി നടത്തപ്പെടുന്നത്.
1949-ൽ ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായ കാൾ ഹീൻസ് സ്റ്റീഗർവാൾഡ് ആണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്[1]. 1958-ലാണ് ഒരു വെൽഡിങ് യന്ത്രമായി ഇത് പ്രയോഗത്തിൽ വരുന്നത്.[2]
അവലംബം
[തിരുത്തുക]- ↑ https://www.researchgate.net/publication/301915302_Electron_beam_welding_-_Techniques_and_trends_-_Review
- ↑ Schultz, Helmut (1993). Electron beam welding. Cambridge, England: Woodhead Publishing/The Welding Institute. ISBN 1-85573-050-2.
{{cite book}}
: Invalid|ref=harv
(help)