Jump to content

ഇലക്ട്രോറാണ ലിമോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇലക്ട്രോറാണ ലിമോയ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Genus:
Species:
E limoae
Binomial name
Electrorana limoae

99 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് സെനോമനിയൻ (അപ്പർ ക്രെറ്റേഷ്യസ്) വനമേഖലയിൽ മ്യാൻമറിൽ ജീവിച്ചിരുന്ന വംശനാശം സംഭവിച്ച ഒരു തവളയാണ് ഇലക്ട്രോറാണ ലിമോയ്.[1]

കണ്ടുപിടിത്തത്തിന്റെ ചരിത്രം

[തിരുത്തുക]

ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ പശയിൽ കുടുങ്ങിയ ഇലക്ട്രോറാണയെ മ്യാൻമറിൽ സംരക്ഷിച്ചുവരുന്നു. സാധാരണ ഉഷ്ണമേഖലാ വനങ്ങളിൽ കാണുന്ന ഉഭയജീവിയായ ഇത് ഈർപ്പമുള്ള പരിതഃസ്ഥിതിയിൽ ഫോസിൽവത്കരണം സാധ്യമല്ലാത്ത സാഹചര്യത്തിൽ നിന്നും കണ്ടെത്തിയ ഒരു ഫോസിൽ ആണ്. ഉഭയജീവിയുടെ ഉപേക്ഷിക്കപ്പെട്ട ഇരയായ ഒരു വണ്ടിനെയും തവളയോടൊപ്പം കണ്ടെത്തിയിരുന്നു.

വിവരണം

[തിരുത്തുക]

ഈ ഉഭയജീവിയുടെ വലിപ്പം രണ്ടു സെന്റിമീറ്റർ കുറഞ്ഞു വരുന്നു. എന്നിരുന്നാലും ഇത് പൂർണ്ണമല്ല. (ഇതിന് നട്ടെല്ലിന്റെ ഒരു ഭാഗവും ഒരു Hind ലെഗും ഇല്ല).[2]സംരക്ഷണം ഒരു ചെറിയ പ്രാരംഭ ശിഥിലീകരണം കാണിക്കുന്നു. നഗ്നനേത്രങ്ങൾക്ക് പോലും എല്ലിൻറെ ഘടന ദൃശ്യമാകുന്നത് കാരണം ശാസ്ത്രീയ മേഖലയിൽ ഇതിന്റെ മാതൃക വളരെ പ്രയോജനകരമാണ്.[3].

അവലംബം

[തിരുത്തുക]
  1. https://children.manoramaonline.com/padhippura/frog-trapped-in-gum.html
  2. http://www.ansa.it/canale_scienza_tecnica/notizie/ragazzi/news/2018/06/14/nellambra-la-piu-antica-rana-della-foresta-pluviale-_ff5578f7-0a3e-464a-bf62-f43d930688ba.html
  3. https://news.nationalgeographic.com/2018/06/oldest-frogs-fossils-amber-cretaceous-dinosaurs-science/
"https://ml.wikipedia.org/w/index.php?title=ഇലക്ട്രോറാണ_ലിമോയ്&oldid=3085590" എന്ന താളിൽനിന്ന് ശേഖരിച്ചത്