ഇമ്രെ നാഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇമ്രെ നാഗി
ഇമ്രെ നാഗി


ഹങ്കറിയിലെ പ്രധാനമന്ത്രി
പദവിയിൽ
4 ജൂലൈ 1953 – 18 ഏപ്രിൽ 1955
(1 വർഷം, 288 ദിവസം)
മുൻഗാമി മത്ത്യാസ് റാക്കോസി
പിൻഗാമി അന്ദ്രേ ഹെഗേദസ്
പദവിയിൽ
24 ഒക്ടോബർ 1956 – 4 നവംബർ 1956
(0 വർഷം, 11 ദിവസം)
മുൻഗാമി അന്ദ്രേ ഹെഗേദസ്
പിൻഗാമി ജാനോസ് കാദർ

ജനനം (1896-06-07)7 ജൂൺ 1896
കാപോസ്വാർ, ഓസ്ട്രിയ-ഹങ്കറി
മരണം 16 ജൂൺ 1958(1958-06-16) (പ്രായം 62)
ബുഡാപ്പെസ്റ്റ്, ഹങ്കറി ഗണരാജ്യം
രാഷ്ട്രീയകക്ഷി ഹങ്കറിയിലെ കമ്മ്യൂണിസ്റ്റ് കക്ഷി,
ഹങ്കേറിയൻ തൊഴിലാളിപ്പാർട്ടി
ജീവിതപങ്കാളി മരിയാ ഇഗോട്ടോ

1950-കളിൽ, സോവിയറ്റ് ചേരിയിൽ നിന്നു സ്വതന്ത്രമായ 'പുതുപന്ഥാവിൽ' (New-Course) ഹംഗറിയിലെ സോഷ്യലിസ്റ്റ് ഭരണത്തേയും കമ്മ്യൂണിസ്റ്റ് കക്ഷിയേയും നയിക്കാൻ ശ്രമിച്ച നേതാവായിരുന്നു ഇമ്രെ നാഗി (ജനനം: 7 ജൂൺ 1896; മരണം: 16 ജൂൺ 1958). രണ്ടു വട്ടം അദ്ദേഹം ഹംഗറിയിൽ പ്രധാനമന്ത്രിയായിരുന്നു. 1953-ൽ ആദ്യമായി അധികാരത്തിലെത്തിയ നാഗിയുടെ 'പുതുപത്ഥാവ്' സോവിയറ്റു നേതൃത്വത്തിന്റെ അപ്രീതി നേടിയതോടെ 1955 ഏപ്രിൽ മാസത്തിൽ അദ്ദേഹം അധികാരഭ്രഷ്ടനായി. 1956-ൽ ഒക്ടോബർ 23-നാരംഭിച്ച് നവംബർ 10-ന് അവസാനിച്ച ഹംഗറിയിലെ സോവിയറ്റുവിരുദ്ധ ജനമുന്നേത്തിൽ ഹ്രസ്വകാലത്തേയ്ക്ക് വീണ്ടും അധികാരത്തിലെത്തിയ അദ്ദേഹം, വാഴ്‌സ സഖ്യസേനയുടെ ഇടപെടലിൽ ആ പ്രതിക്ഷേധം അടിച്ചമർത്തപ്പെട്ടതിനെ തുടർന്ന് പിടിയിലായി.

ആദ്യം റഷ്യയിലും തുടർന്ന് ഹംഗറിയിൽ തന്നെയും തടവിൽ കഴിഞ്ഞ ഇമ്രെ നാഗിയെ1958-ൽ, സോവിയറ്റുപക്ഷ സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തി തൂക്കിക്കൊന്നു. രഹസ്യവിചാരണക്കൊടുവിൽ വിധിച്ച വധശിക്ഷ, നടപ്പാക്കിയതിനു ശേഷമാണ് പരസ്യപ്പെടുത്തിയത്. അദ്ദേഹത്തിന്റെ അനുസ്മരണം കമ്മ്യൂണിസ്റ്റു വ്യവസ്ഥയുടെ പതനം വരെ ഹംഗറിയിൽ നിരോധിക്കപ്പെട്ടിരുന്നു. 1956-ലെ ജനമുന്നേറ്റത്തിൽ മരിച്ച മറ്റു പലർക്കുമൊപ്പം രഹസ്യമായി സംസ്കരിക്കപ്പെട്ടിരുന്ന നാഗിയുടെ സംസ്കാരസ്ഥാനം 1989-ൽ തിരിച്ചറിയപ്പെട്ടപ്പോൾ ഹംഗറി അദ്ദേഹത്തിനു ആദരപൂർവം പുനർസംസ്കാരം നൽകി. [1]

അവലംബം[തിരുത്തുക]

  1. History Learning site ഇമ്രെ നാഗി
"https://ml.wikipedia.org/w/index.php?title=ഇമ്രെ_നാഗി&oldid=1689033" എന്ന താളിൽനിന്ന് ശേഖരിച്ചത്