Jump to content

ഇമ്രാൻ ഹാഷ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇമ്രാൻ ഹാഷ്മി
ഇമ്രാൻ ഹാഷ്മിയും,ഗീത ബസ്രയും ദി ട്രയിൻ എന്ന ചലചിത്രത്തിൻറെ ഉദ്ഘാടന വേളയിൽ
ജനനം
ഇമ്രാൻ അൻവർ ഹാഷ്മി
തൊഴിൽചലച്ചിത്രനടൻ
സജീവ കാലം2003 – present

ഇമ്രാൻ ഹാഷ്മി (ജനനം – മാർച്ച് 24, 1979) ഒരു ഇന്ത്യൻ ചലച്ചിത്രനടനാണ് . ഉയരം 5.8ഇഞ്ച്, പ്രശസ്ത ഹിന്ദി ചലച്ചിത്രസം‌വിധായകൻ മഹേഷ് ഭട്ടിന്റെ സഹോദരീപുത്രനാണിദ്ദേഹം.

ജീവിതരേഖ

[തിരുത്തുക]

ഇമ്രാൻ ഹാഷ്മിയുടെ യഥാർത്ഥ പേര് ഇമ്രാൻ അൻവർ ഹാഷ്മി എന്നാണ്. ഇദ്ദേഹത്തിൻറെ അച്ഛൻ(അൻവർ) മുസ്ലീമും അമ്മ(മഹേറ) ക്രിസ്ത്യനുമാണ്. ഇമ്രാന്റെ വിളിപ്പേര് ഇമ്മി എന്നാണ്. ഹിന്ദിയും ഇഗ്ലീഷും സംസാരിക്കുന്ന ഇമ്രാൻ ഹാഷ്മിക്ക് കറാച്ചിയിലും പാകിസ്താനിലുമായി കുടുംബവേരുകളുണ്ട്[അവലംബം ആവശ്യമാണ്].

ചലച്ചിത്ര ജീവിതം

[തിരുത്തുക]

ഫൂട്ട് പാത്ത് (2003) എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ഇമ്രാൻ ഹാഷ്മി സിനിമാജീവിതം ആരംഭിക്കുന്നത്. പക്ഷേ ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് പുറത്തിറങ്ങിയ മർഡർ എന്ന ചിത്രം ഇദ്ദേഹത്തിന് വളരെയധികം ജനശ്രദ്ധ നേടികൊടുത്തു.

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]
  • 2003 – ഫൂട്ട് പാത്ത്
  • 2004 – മർഡർ
  • 2004 – തുംസാ നഹി ദേക്കാ
  • 2005 – സ്സെഹർ
  • 2005 – ആഷിക് ബനായ ആപ്നേ
  • 2005 – കലിയുഗ്
  • 2006 – ചോക്ലേറ്റ്
  • 2006 – ജവാനി ദിവാനി
  • 2006 – അക്സർ
  • 2006 – ഗ്യാങ്സ്റ്റർ: എ ലവ് സ്റ്റോറി
  • 2006 – ദി കില്ലർ
  • 2006 – ദില് ദിയാ ഹെ
  • 2007 – ഗുഡ് ബോയ് ബാഡ് ബോയ്
  • 2007 – ദി ട്രയിൻ
  • 2007 – ആവാര പൻ
  • 2008 – ജന്നത്ത്

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇമ്രാൻ_ഹാഷ്മി&oldid=4098926" എന്ന താളിൽനിന്ന് ശേഖരിച്ചത്