Jump to content

ഇബ്രാഹിം ഇബിനു മുഹമ്മദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ibrahim ibn Muhammad
ജനനം630
മരണംJanuary 27, 632
Medina
അന്ത്യ വിശ്രമംAl-Baqi' Cemetery
മാതാപിതാക്ക(ൾ)

പ്രവാചകൻ മുഹമ്മദ് നബിക്ക് മാരിയത്തുൽ കിബ്ത്തിയ എന്ന ഭാര്യയിൽ ഉണ്ടായ ആൺ സന്താനമായിരുന്നു  (അറബി: إبراهيم بن محمد) [1][2] ഇബ്രാഹിം.ഹിജ്റ എട്ടാം വർഷം അവസാനത്തെ മാസത്തിലാണ് ജനിച്ചത്.[3] ഉദ്ദേശം എ‍‍ഡി 630ൽ. മാതാവായ മാരിയത്തുൽ കിബത്തിയയെ ബൈസാൻറിയൻ സാമ്രാജ്യത്തിലെ പ്രമുഖനായ മുകൗകിസ് പ്രവാചകൻ മുഹമ്മദ് നബിക്ക് സമ്മാനമായി നൽകിയ അടിമ സ്ത്രീയായിരുന്നു.എഡി 628ലായിരുന്നു അത്. ഇബ്രാഹിം നബിക്ക് ശേഷം ഇസ്ലാമിക ചരിത്രത്തിൽ അറിയപ്പെടുന്ന പേരാണ് മുഹമ്മദ് നബിയുടെ മകനായ ഇബ്രാഹിം. ചെറിയ കുട്ടികളെ മുലയൂട്ടാനും പരിപാലിക്കാനും വെറ്റ് നേഴ്സിന് ഏൽപ്പിക്കൽ അറേബ്യയിൽ പ്രചാരത്തിലുണ്ടായിരുന്ന രീതിയായിരുന്നു.ഉമ്മു സൈഫ് എന്ന അബു സൈഫിൻറെ ഭാര്യയായിരുന്നു ഇബ്രാഹിമിനെ പോറ്റിയത്.കൊല്ലപ്പണിക്കാരനായിരുന്നുവത്രെ അബു സൈഫ്. തൻറെ കുഞ്ഞിന് പാലൂട്ടുന്നതിന് ഉപഹാരമായി കുറച്ച് ആടുകളെ മുഹമ്മദ് നബി അവർക്ക് നൽകുകയുണ്ടായി.[4]

രോഗവും മരണവും

[തിരുത്തുക]

തബൂക്ക് യുദ്ധത്തോടെ ഇബ്രാഹിമിന് മാരകമോയ രോഗം ബാധിച്ചു.പതിനെട്ടോ, പതിനാറോ വയസ് പ്രായം[അവലംബം ആവശ്യമാണ്] മാത്രമേ ഉണ്ടായിരുന്നുള്ളൂ.തൻറെ മാതാവിൻറെ വീടിനടുത്തുള്ള ഈന്തപ്പന തോട്ടത്തിനോട്ചേർന്നുള്ള ഭാഗത്തേക്ക് ഇബ്രാഹിമിനെ മാറ്റി.അവിടെ മാതാവിൻറെയും സഹോദരിയുടെയും പരിചരണത്തിൽ കഴിഞ്ഞെങ്കിലും രോഗം കടുത്തതിനാൽ അധികകാലം ജീവിക്കാൻ സാധിക്കില്ലെന്ന് മുഹമ്മദ് നബിക്ക് വിവരം ലഭിച്ചു.

കബറടക്കം

[തിരുത്തുക]
ജന്നത്തുൽ ബകീഇലിെ ഇബ്രാഹിമിൻറെ കബറിടം, മദീന

അവലംബം

[തിരുത്തുക]
  1. Tafsir (Exegesis) of Quran by Ibn Kathir for Chapter 66 of Quran verses 1-5
  2. Zaad al-Ma’aad, 1/103
  3. Ibn Kathir, quoting Ibn Saad
  4. Muhammad Husayn Haykal, Translated by Isma'il Razi A. al-Faruqi, The Life of Muhammad, American Trust Publications, 1976,