ഇന്റൽ ടർബോ ബൂസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്റൽ ടർബോബൂസ്റ്റ്  എന്നത് പ്രൊസസ്സറിന്റെ ആവൃത്തി സ്വയമേ വർധിപ്പിക്കാനുള്ള ഒരു സവിശേഷ സാങ്കേതികവിദ്യയാണ്, ഇതുമൂലം കഠിനമായ ജോലിക്ക് ആവശ്യമായി വരികയാണെങ്കിൽ പ്രോസസ്സറിന്റെ പ്രവർത്തനക്ഷമത തനിയെ വർധിക്കുന്നു.[1] ടർബോ ബൂസ്റ്റ് ലഭ്യമായ പ്രോസസറുകൾ കോർ i5, കോർ i7, കോർ i9 സീരീസുകളാണ്. നെഹേലം, സാന്റി ബ്രിഡ്ജ് അതിനുശേഷമുള്ള മൈക്രോ ആർക്കിടെക്ചറുകൾ അടിസ്ഥാനമാക്കിയുള്ള പ്രോസസറുകളിലാണ് ഈ ഫീച്ചർ ലഭ്യമായിരിക്കുക. ഓപറേറ്റിംഗ് സിസ്റ്റം പ്രോസസറിന്റെ ഉയർന്ന പെർഫോമൻസ് സ്റ്റേറ്റിന് വേണ്ടി ആവശ്യമുന്നയിക്കുമ്പോഴാണ് ഫ്രീക്വൻസി വർധിക്കപ്പെടുക. അഡ്വാൻസ്ഡ് കോൺഫിഗറേഷൻ ആന്ര് പവർ ഇന്റർഫേസ് (എസിപിഐ) ഉപയോഗിച്ചാണ് പ്രോസസറിന്റെ പെർഫോമൻസ് സ്റ്റേറ്റ് നിർണയിക്കുക. ഇത് എല്ലാ ഓപറേറ്റിംഗ് സിസ്റ്റങ്ങളും പിന്തുണയ്ക്കുന്ന ഓപൺ സ്റ്റാന്റേഡ് ആണ്. ഈ ടെക്നോളജി പിന്തുണയ്ക്കാൻ ഒരു അധിക സോഫ്റ്റ്‍വെയറിന്റെയോ ഡ്രൈവർ സോഫ്റ്റ്‍വെയറിന്റെയോ ആവശ്യമില്ല. ടർബോ ബൂസ്റ്റിന്റെ പുറകിലുള്ള ഡിസൈൻ കൺസെപ്റ്റ് ഡെയ്നാമിക്ക് ഓവർക്ലോക്കിംഗ് എന്ന് സാധാരണ അറിയപ്പെടുന്നു. [2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇന്റൽ_ടർബോ_ബൂസ്റ്റ്&oldid=3350136" എന്ന താളിൽനിന്ന് ശേഖരിച്ചത്