Jump to content

ഇന്ത്യൻ ലൈബ്രറി അസ്സോസിയേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ ലൈബ്രറികളെയോ അതിനെ ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയോ പ്രധിനിധാനം ചെയ്യുന്ന ദേശീയ സംഘടനയാണ് ഇന്ത്യൻ ലൈബ്രറി അസ്സോസിയേഷൻ (Indian Library Association). ഇന്ത്യയിലെ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുടേയും ഗ്രന്ഥശാലകളുടേയും ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച പ്രസ്ഥാനങ്ങളിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് ഐ.എൽ.എ.. രാജ്യത്തെ ഗ്രന്ഥാലയ സമൂഹങ്ങൾക്ക് പലതരത്തിലുള്ള സേവനങ്ങളും ഇന്ത്യൻ ലൈബ്രറി അസ്സോസിയേഷന്റെ ഭാഗത്തുനിന്നും ഉണ്ടാകാറുണ്ട്. 1933 സെപ്റ്റംബർ 13 ന് കൽകട്ടയിൽ വെച്ചുനടന്ന അകിലേന്ത്യ ലൈബ്രറി സമ്മേളനത്തിൽ വെച്ചാണ് ഇന്ത്യൻ ലൈബ്രറി അസ്സോസിയേഷൻ രൂപീകൃതമായത്.[1]

ലക്ഷ്യങ്ങൾ

[തിരുത്തുക]
  • ഗ്രന്ഥശാലാപ്രസ്ഥാനങ്ങളേയും അവയുടെ പ്രവർത്തനങ്ങളേയും സഹായിക്കുക
  • ലൈബ്രറി സയൻസ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക
  • ഗ്രന്ഥശാലാപ്രവർത്തകരുടെ ഗവേഷണളും തുടർപഠനങ്ങളും പരിശീലനങ്ങളും അഭിവൃദ്ധിപ്പെടുത്തുക
  • അന്തർദേശീയതലത്തിൽ മറ്റു ലൈബ്രറികളുമായും ലൈബ്രറിപ്രസ്ഥാനങ്ങളുമായും ബന്ധം പുലർത്തുക.
  • ലൈബ്രറി സംബന്ധമായ നിലവാരങ്ങളും മാർഗനിർദ്ദേശകരേഖകളും മാനദണ്‌ഡങ്ങളും പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക
  • ഗ്രന്ഥശാലാപ്രവർത്തകർക്ക് ഒരു ചർച്ചാവേദി/ ലേഖനങ്ങളും മറ്റും പ്രസിദ്ധീകരിക്കാനും അവതരിപ്പിക്കാനും സദസ്സ് നൽകുക. [2]

പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]
  • Journal of Indian Library Association (ആനുകാലിക പ്രസിദ്ധീകരണം-ത്രൈമാസികമായ)
  • ILA Newsletter
  • Conference Proceedings[3]

സ്ഥാപക നേതാക്കൾ

[തിരുത്തുക]
  • എ.സി. വൂൽനെർ
  • മുഹമ്മദ് ഷാഫി
  • അബ്ദുൾ മജീദ്
  • മുഹമ്മദ് ഖാസിം അലി
  • അബ്നാഷി റാം തൽവാർ
  • പി.സി. നിയോഗി
  • എ.എം.ആർ. മോട്ടഖ്
  • ആർ. ഗോപാലൻ
  • ബി.എസ്. രാമസുബ്ബൈയർ
  • റാം ലബയ
  • ഡി. ത്രിവിക്രമ റാവു
  • എസ്. ബഷീറുദ്ധീൻ
  • ഡോ. എം.ഒ. തോമസ്
  • എസ്. മഹേന്ദ്ര സിഗ്
  • ഡോ. വലി മുഹമ്മദ്
  • എസ്.ആർ. രംഗനാഥൻ
  • കെ.എം. അസദുള്ള
  • സന്ത് റാം ഭാട്ട്യ
  • കെ. സെല്ലയ്യ
  • ശാരദ പ്രസാദ് സിൻഹ
  • ക്ഷിതേന്ദ്ര ദേവ് റായ് മഹാസായ
  • ടി.സി. ദത്ത
  • കുമാർ മുനിന്ദ്ര ദേവ്
  • ആർ. മഹാസായ
  • ഉപേന്ദ്ര ചന്ദ്ര ദാസ്
  • ലബു റാം
  • അയ്യങ്കി വെങ്കട രമണയ്യ
  • മാൻചന്ദ
  • യൂസുഫുദ്ധീൽ അഹമ്മദ് [4]

അവലംബം

[തിരുത്തുക]
  1. "Indian Library Association". Indian Library Association. Indian Library Association. Retrieved 21 മാർച്ച് 2016.
  2. "Indian Library Association". Indian Library Association. Indian Library Association. Retrieved 21 മാർച്ച് 2016.
  3. "Indian Library Association". Indian Library Association. Indian Library Association. Retrieved 21 മാർച്ച് 2016.
  4. "Indian Library Association". Indian Library Association. Indian Library Association. Retrieved 21 മാർച്ച് 2016.