ഇന്ത്യൻ ഭരണഘടനയുടെ പന്ത്രണ്ടാം പട്ടിക
ദൃശ്യരൂപം
പരമ്പര |
ഇന്ത്യയുടെ ഭരണഘടന |
---|
ആമുഖം |
ഇന്ത്യൻ ഭരണഘടനയുടെ പന്ത്രണ്ടാം പട്ടികയിൽ ഒരു മുനിസിപ്പാലിറ്റി നിർവഹിക്കേണ്ട ചുമതലകളെയും ഉത്തരവാദിത്തങ്ങളെയും ബന്ധപ്പെട്ട കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.[1] 74th ഭരണഘടന ഭേദഗതി പ്രകാരം പന്ത്രണ്ടാം പട്ടിക ഭരണഘടനയുടെ ഭാഗമാകുകയും, 1 ജൂൺ 1992 നിലവിൽ വരുകയും ചെയ്തു. ഈ പട്ടികയിലുള്ള 18 കാര്യങ്ങളെ പറ്റിയുള്ള വിവരങ്ങളാണ് ചുവടെ ചേര്ത്തിരിക്കുന്നത്.
പന്ത്രണ്ടാം പട്ടിക
[തിരുത്തുക]- ടൌൺ പ്ലാനിംഗ് ഉൾപ്പെടെയുള്ള നഗരാസൂത്രണം
- ഭൂമിയുടെ ഉപയോഗവും കെട്ടിടങ്ങളുടെ നിർമ്മാണവും നിയന്ത്രിക്കൽ
- സാമ്പത്തികവും സാമൂഹികവുമായ വികസനത്തിനുള്ള ആസൂത്രണം
- റോഡുകളും പാലങ്ങളും
- ഗാർഹിക, വ്യവസായ, വാണിജ്യ ആവസ്യങ്ങൾക്കുള്ള ജലവിതരണം
- പൊതുജനാരോഗ്യം, ശുചീകരണം, ആരോഗ്യ-സംരക്ഷണം, ഖര മാലിന്യ മാനേജ്‌മന്റ്
- ഫയർ സർവിസ്
- നഗരവല്കരണവും പരിസ്ഥിതി സംരക്ഷണവും ജൈവ പരിസ്ഥിതി മുതലായ കാര്യങ്ങളുടെ അഭിവൃദ്ധി
- വികലാഗരും മന്ദ ബുദ്ധികളും ഉൾപെടെയുള്ള സമൂഹത്തിലെ ധുര്ബല വിഭാഗങ്ങളുടെ അഭിവൃദ്ധി
- ചേരി പരിഷ്കരണവും മെച്ചപെടുതലും
- നഗര ദാരിദ്ര ഉപശമനം
- നഗരങ്ങളില പാർക്കുകൾ, തോട്ടങ്ങൾ, കളിസ്ഥലങ്ങൾ എന്നിവ നിർമ്മിക്കൽ
- സാംസ്കാരികവും വിദ്യാഭ്യാസ പരവും കലാ പരവുമായ കാര്യങ്ങളുടെ പ്രോത്സാഹനം
- വൈദ്യുത ശ്മശാനങ്ങൾ, ശവം അടക്കുന്ന സ്ഥലം, ശവ ദാഹതിനുള്ള സ്ഥലം എന്നിവ നിർമ്മിക്കൽ
- കന്നുകാലിപ്പൗണ്ടുകൾ, ജന്തുകളോടുള്ള ക്രൂരത തടയൽ
- ജനന-മരണ രെജിസ്റ്റ്രഷൻ, ജനന-മരണ സ്ഥിതി വിവര കണക്
- തെരുവ് വിളക്ക്, പാർക്കുകൾ,ബസ് സ്റ്റോപ്പ്, വിസര്ജ്ജന പുരകൾ ഉള്പ്പെടെയുള്ള പൊതുസൌകര്യങ്ങൾ
- അരവുഷാലകളുടെയും തോലുറപ്പണിശാലകളുടെയും നിയന്ത്രണം .[2]
അവലംബം
[തിരുത്തുക]- ↑ "Constitution Amendment in India" (PDF). Lok Sabha Secretariat. p. 294. Archived from the original (PDF) on 2013-12-03. Retrieved 18 May 2015. This article incorporates text from this source, which is in the public domain.
- ↑ "Twelfth Schedule" (PDF). Ministry of Law. Archived from the original (PDF) on 2015-09-28. Retrieved 18 May 2015. This article incorporates text from this source, which is in the public domain.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Full text of the Twelfth Schedule Archived 2015-09-28 at the Wayback Machine.
- Malayalam Constitution Archived 2014-07-18 at the Wayback Machine.