ഇന്ത്യൻ പുരുഷ ദേശീയ ഹോക്കി ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ ഭാഗമായ യൂറോപ്യനല്ലാത്ത ആദ്യ ടീമാണ് ഇന്ത്യൻ പുരുഷ ദേശീയ ഹോക്കി ടീം. 1928 ൽ ആദ്യമായി ഒളിമ്പിക്സ് സ്വർണമെഡൽ ജേതാക്കളായി, 1960 വരെ ഒളിമ്പിക്സിൽ ഇന്ത്യൻ ടീം ഒറ്റ തോൽവി പോലും ഇല്ലാതെ ആറു സ്വർണ്ണ മെഡലുകൾ നേടിയിരുന്നു. 1960 കളിലെ ഫൈനലിൽ തോൽക്കുന്നതിനു മുമ്പ് 30-0 എന്ന നിലയിലായിരുന്നു വിജയങ്ങളുടെ എണ്ണം. 1975 ലെ ലോകകപ്പ് ഇന്ത്യ നേടിയെടുത്തു. എട്ട് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമടക്കം നേടിയ ഇന്ത്യ ഒളിമ്പിക്സിലെ ഏറ്റവും വിജയകരമായ ടീമാണ്.

1980 ഒളിമ്പിക്സിലെ അവരുടെ സ്വർണ്ണ മെഡൽ നേട്ടത്തിനു ശേഷം, അടുത്ത മൂന്ന് പതിറ്റാണ്ടുകൊണ്ട് ടീമിന്റെ പ്രകടനം മോശപ്പെട്ടുവന്നു. ഒളിംപിക്സിലും ലോകകപ്പിലും ഒരു മെഡൽ പോലും നേടാനാവാതെ ടീം പരാജയപ്പെട്ടു. 2016 ൽ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ പുരുഷ ടീം ആദ്യ വെള്ളി മെഡൽ നേടി 36 വർഷത്തിനിടയിൽ ആദ്യമായി ഒളിമ്പിക്സിന്റെ നോക്കൗട്ട് ഘട്ടത്തിൽ എത്തി. 2018 വരെ, ലോകത്തിൽ അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2018 ഫിബ്രവരിയിൽ ഒഡീഷ സർക്കാർ ദേശീയ ഹോക്കി ടീമുകളെ, പുരുഷ-സ്ത്രീ ടീമുകളെ സ്പോൺസർ ചെയ്യാൻ തുടങ്ങി. ഇത്തരത്തിലുള്ള ആദ്യ സംരംഭമായ ഈ പദ്ധതിയിലുടെ അഞ്ച് വർഷത്തേക്ക് ഇന്ത്യയുടെ ഹോക്കി ടീമിനെ പിന്തുണയ്ക്കാൻ ഒറീസ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

മെഡൽ പട്ടിക[തിരുത്തുക]

1928 ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ഹോക്കി ടീം
1932 ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ഹോക്കി ടീം
1936 ലെ ബെർലിൻ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ഹോക്കി ടീം
RankNationGoldSilverBronzeTotal
1ഒളിമ്പിക്സ്81211
2സുൽത്താന് അസ്ലാൻ ഷാ കപ്പ്52714
3ഏഷ്യൻ ഗേംസ്39315
4എഷ്യ കപ്പ്3519
5എഷ്യൻസ് ചാംപ്യൻസ് ട്രോഫി2103
6സൌത്ത് ഏഷ്യൻ ഗേംസി1304
7ഹോക്കി ചാംപ്യൻസ് ചലഞ്ച്1124
8ഹോക്കി ലോകകപ്പ്1113
9ആഫ്രോ ഏഷ്യൻ ഗേംസ്1001
10ഹോക്കി ചാംപ്യൻസ് ട്രോഫി0213
11കോമ്മൺവെൽത്ത് ഗേംസ്0202
12FIH ഹോക്കി ലോക ലീഗ്0022
Totals (12 nations)25271971

References[തിരുത്തുക]