ഇന്ത്യൻ നാടോടി നൃത്തങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിവിധ സംസ്കാരങ്ങളും, പാരമ്പര്യങ്ങളും ഉൾക്കൊണ്ടതാണ് ഭാരതഭൂമി. 'നാനാത്വത്തിൽ ഏകത്വം ' എന്നതാണ് ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകം. വ്യത്യസ്തമാർന്ന സാമൂഹിക സാമ്പത്തിക പരിസരങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നും രൂപം കൊണ്ടതാണ് നമ്മുടെ പല നാടോടി നൃത്തങ്ങളും, പ്രാചീന ജനതയുടെ അഥവാ ഗോത്ര ജനതയുടെ നൃത്തങ്ങളും. ശാസ്ത്രീയ നൃത്തങ്ങളെക്കാൾ പുരാതനമായിട്ടാണ് നാടോടി നൃത്തങ്ങൾ കരുതപ്പെടുന്നത്. പലപ്പോഴും ഈ നൃത്തരൂപങ്ങൾ വളരെ ലളിതമായും ഉള്ളിലെ സന്തുഷ്ടതയെ പ്രകടിപ്പിക്കാനുമുള്ള അവസരമായി കണ്ടു വരുന്നു. ഉത്സവങ്ങളുടെയും ആഘോഷങ്ങളിലും നാടോടി നൃത്തങ്ങൾ ഒഴിച്ച് കൂടാൻ പറ്റാത്തവയാണ് നർത്തകന്റെ നൈപുണ്ണ്യവും ഭാവനയും അയാളുടെ പ്രകടനത്തിൽ കാണാം. നൃത്തം ചെയുന്ന ഗോത്രജൻ മരിക്കുന്നില്ല കാരണം അത്രയും വികാരങ്ങളെ ആഴത്തിൽ ഉൾക്കൊണ്ട് നൃത്തം ചെയുന്നു. നാടോടി നൃത്തങ്ങളെ സ്വഭാവം അനുസരിച്ചു വേർതിരിക്കുന്നു 1. ആചാര അനുഷ്ട്ടാനത്തോട് അനുബന്ധിച്ചു നടത്തുന്നത് 2. ആനന്ദനത്തിന്റെ ആവേശത്തോടു ഉണ്ടാകുന്നത് 3. ചടങ്ങുകളോട് അനുബന്ധിച്ചു 4. വിളവെടുപ്പിനോട് അനുബന്ധിച്ചു 5. സാമൂഹിക ഒത്തുചേരലിൽ നിന്നും ഉണ്ടാകുന്നതു 6. ഋതുക്കൾക്കു അനുസരിച്ചു 7. ആയോധന നൃത്തങ്ങൾ 8. ആണുങ്ങൾ പെൺവേഷം കെട്ടി കളിക്കുന്നത് 9. ചെണ്ട, മദ്ധളം, വീപ്പ, തുടങ്ങിയ വാദ്യങ്ങൾ കൊണ്ടുള്ളതു 10. വിനോദ സംബന്ധമായ നൃത്തങ്ങൾ

നമ്മുടെ ഭാരതത്തിലെ വിവിധ സംസ്ഥാങ്ങളിലെ നാടോടിനിർത്തങ്ങൾ ചെറിയ തോതിൽ പരിചയപ്പെടാം

1: ജമ്മു കാശ്‌മീർ

ഭൂമിയുടെതന്നെ സ്വർഗം എന്നറിയ പ്പെടുന്ന കശ്മീരിലെ പ്രതികൂലമായ കാലാവസ്ഥയിലും മഞ്ഞിന്റെ വെളുത്ത കുപ്പായമണിഞ്ഞു കശ്‍മീരിയൻ ജനത കലാസാംസ്കാരികത്തെ മുന്നോട്ട് നയിക്കുവാൻ സമയംകാണുന്നു