ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ രണ്ട് കാലയളവുകളായി തിരിക്കാറുണ്ട്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഭരിച്ചിരുന്ന 1858 വരെയുള്ള കാലയളവിനെ കമ്പനിഭരണം എന്നും അതിനു ശേഷം ബ്രിട്ടീഷ് സർക്കാരിന്റെ നേരിട്ടുള്ള ഭരണത്തെ ബ്രിട്ടീഷ് രാജ് എന്നും അറിയപ്പെടുന്നു. 1857-ലെ ലഹളക്കു ശേഷം നിർമ്മിക്കപ്പെട്ട ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ്‌ 1858 നിയമപ്രകാരമാണ് ഈ ഭരണമാറ്റം നടന്നത്.