ഇട്രുസ്കൻ ഐതിഹ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടൈഫൺ എന്ന ദൈവത്തിന്റെ ഇട്രുസ്കൻ ചുവർചിത്രം

വടക്കൻ ഇറ്റലിയിൽ ജീവിച്ചിരുന്ന ഒരു വർഗ്ഗമാണ് ഇട്രുസ്കന്മാർ. ഇവരുടെ ഉദ്ഭവത്തേക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ഇന്ന് ലഭ്യമല്ല. ഈ സംസ്കാരം പിന്നീട് റോമൻ സംസ്കാരത്തിൽ ലയിച്ച് ചേരുകയും, രാഷ്ട്രീയപരമായി റോമൻ റിപ്പബ്ലിക്കിന്റെ ഭാഗമാകുകയും ചെയ്തു. പല ഇട്രുസ്കൻ വിശ്വാസങ്ങളും ആചാരങ്ങളും ആരാധനാമൂർത്തികളും പിന്നീട് റോമൻ സംസ്കാരത്തിന്റെ ഭാഗമായിത്തീർന്നു. ആദ്യകാലത്ത് പ്രവാചകന്മാർ തങ്ങൾക്ക് വെളിപ്പെടുത്തിത്തന്നതാണ് തങ്ങളുടെ മതമെന്നാണ് ഇട്രുസ്കന്മാരുടെ വിശ്വാസം.[1]


അവലംബം[തിരുത്തുക]

  1. Cary, M.; Scullard, H. H., A History of Rome. Page 24. 3rd Ed. 1979. ISBN 0-312-38395-9.
"https://ml.wikipedia.org/w/index.php?title=ഇട്രുസ്കൻ_ഐതിഹ്യം&oldid=3660185" എന്ന താളിൽനിന്ന് ശേഖരിച്ചത്